നെ​യ്യാ​ർ അ​രു​വി​ക്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് 635 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു
Friday, January 15, 2021 11:40 PM IST
കാ​ട്ടാ​ക്ക​ട: നെ​യ്യാ​ർ -അ​രു​വി​ക്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ബ​ജ​റ്റി​ൽ 635 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.​ന​ഗ​ര​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ക​രു​ന്നു​വെ​ങ്കി​ലും പ​ദ്ധ​തി ഫ​യ​ലി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു.​

നെ​യ്യാ​ർ ക​ട​ന്നു​പോ​കു​ന്ന പു​ന്നാ​വൂ​ർ അ​രു​വി​ക്ക​ര നി​ന്നും വെ​ള്ളം എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ൽ ഒ​രു ദി​വ​സം 60 മു​ത​ൽ 70 മി​ല്യ​ൺ ലി​റ്റ​ർ ( എം​എ​ൽ​ഡി) ല​ഭി​ക്കാ​വു​ന്ന ത​ര​ത്തി​ൽ മേ​ജ​ർ വാ​ട്ട​ർ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കും. മാ​റ​ന​ല്ലൂ​ർ അ​രു​വി​ക്ക​ര​യി​ൽ 100 എം​എ​ൽ​ഡി പ്ലാ​ന്‍റ് സ്ഥാ​പി​ച്ച് വെ​ള്ളം എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി.70 എം​എ​ൽ​ഡി വെ​ള്ളം ന​ഗ​ര​ത്തി​നും ബാ​ക്കി​യു​ള്ള​വ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ൽ​കും.1976 ലാ​ണ് നെ​യ്യാ​റി​ലെ വെ​ള്ളം ന​ഗ​ര​ത്തി​ന് എ​ത്തി​ക്കാ​ൻ ഒ​രു പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.