നെടുമങ്ങാട്: നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തികള്‍ക്ക് ബജറ്റിൽ തുക അനുവദിച്ചതായി സി. ദിവാകരന് എംഎല്‍എ അറിയിച്ചു. നെടുമങ്ങാട് നഗരസഭ അര്‍ബന്‍ വാട്ടര്‍ സപ്ലൈ പദ്ധതി പുനരുദ്ധാരണത്തിന് അടങ്കല്‍ തുകയായ 9.50 കോടി രൂപയുടെ 20 ശതമാനമായ ഒരു കോടി 90 ലക്ഷം രൂപയും, ആനതാഴ്ച്ചിറ പമ്പ് ഹൗസ് നവീകരണവും കുടിവെള്ള പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കലിനും അടങ്കല്‍ തുകയായ ഒരു കോടി രൂപയുടെ 20 ശതമാനം 20 ലക്ഷം രൂപയും അനുവദിച്ചു.
ആക്കോട്ടുപാറ - ചെല്ലാംകോട് -പൂവത്തൂര്‍ -നരിക്കല്‍ -പെരുംകൂര്‍ റോഡ് ( ആറു കോടി), പൂലന്തറ - തിട്ടയത്തുകോണം - കിണറ്റുമുക്ക് - മത്തനാട് റോഡ് (നാലു കോടി).
ചിറ്റാഴ -പന്തപ്ലാവ് റോഡ് (നാലു കോടി), മോഹനപുരം- കല്ലൂര്‍ റോഡ് (മൂന്നു കോടി), കരിപ്പൂര്‍ വില്ലേജ് ഓഫീസ് -കാവുമൂല - ഇടമല ഉഴപ്പാക്കോണം ഐഎസ്ആര്‍ഒ കോമ്പൗണ്ട് റോഡ് (2.50 കോടി), ആനതാഴ്ച്ചിറ -ബണ്ട് റോഡ് നിര്‍മാണം (50 ലക്ഷം), ഏണിക്കര പഴയാറ്റിന്‍കര പാലവും, കലാഗ്രമം പാലവും നിര്‍മിക്കുന്നതിന് (നാലു കോടി), പോത്തന്‍കോട് പഞ്ചായത്ത് വേങ്ങോട് വാവറമ്പലം റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ടുകുഴിപ്പാലം പുനര്‍ നിര്‍മിക്കുന്നതിന് (നാലു കോടി), സിആര്‍പിഎഫ് പഴയ എന്‍എച്ച് റോഡ് നവീകരണം (മൂന്നു കോടി).
കല്ലയം -ശീമവിള റോഡ് (നാലു കോടി), തേക്കട -പനവൂര്‍ റോഡ് (നാലു കോടി), നെടുമങ്ങാട് നഗരസഭയില്‍ വിഐപിക്ക് സമീപമുള്ള കുന്നംപാലം പുനര്‍ നിര്‍മിക്കുന്നതിന് (1.50 കോടി), ഏണിക്കര -പഴയാറ്റിന്‍കര-തറട്ട -കാച്ചാണി റോഡ് നവീകരണത്തിന് (മൂന്നു കോടി).
പോത്തന്‍കോട് പഞ്ചായത്ത് വേങ്ങോട് -വാവറമ്പലം റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ടുകുഴിപ്പാലം പുനര്‍ നിര്‍മിക്കുന്നതിന് (മൂന്നു കോടി), ഉതിരപ്പെട്ടി - കന്യാകുളങ്ങര റോഡ് (രണ്ടു കോടി).
വാവറമ്പലം - പാച്ചിറ റോഡ് (നാലു കോടി), പഴയ രാജപാത റോഡ് നവീകരണം (കല്ലമ്പാറ നെട്ട കുമ്മിപ്പള്ളി കെല്‍ട്രോണ്‍ ജംഗ്ഷന് 1.50കോടി), കഴനാട് റോഡ് നവീകരണം ( വട്ടപ്പാറ- നെടുമങ്ങാട് റോഡ് 3.50 കോടി) എന്നീ പ്രവര്‍ത്തികള്‍ ബജറ്റിൽ ടോക്കണ്‍ പ്രൊവിഷന്‍ നല്കി ഉള്‍പ്പെടുത്തിയതായി എംഎൽഎ അറിയിച്ചു.