സു​പ്രീം കോ​ട​തി വി​ധി കേ​ന്ദ്ര​ത്തി​നേ​റ്റ തി​രി​ച്ച​ടി: കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ൻ നാ​യ​ർ
Thursday, January 14, 2021 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: പ്രാ​ഥ​മി​ക കാ​ർ​ഷി​ക വാ​യ്പ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് 80 പി ​പ്ര​കാ​ര​മു​ള്ള ആ​ദാ​യ നി​കു​തി ഇ​ള​വ് നി​ഷേ​ധി​ക്കാ​നാ​വി​ല്ല​ന്ന സു​പ്രീം കോ​ട​തി വി​ധി കേ​ന്ദ്ര സ​ർ​ക്കാ​രി​നേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണെ​ന്ന് സ​ഹ​ക​ര​ണ ക്ഷേ​മ സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ കോ​ലി​യ​ക്കോ​ട് എ​ൻ.​കൃ​ഷ്ണ​ൻ നാ​യ​ർ. കാ​ർ​ഷി​ക വാ​യ്പാ വി​ത​ര​ണം കു​റ​വാ​ണെ​ന്ന ന്യാ​യം നി​ര​ത്തി ആ​ദാ​യ നി​കു​തി വ​കു​പ്പ് നി​കു​തി ഇ​ള​വ് നി​ക്ഷേ​ധി​ച്ച​തി​നെ​തി​രെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ സം​ഘ​ടി​പ്പി​ച്ച് നി​യ​മ പോ​രാ​ട്ടം ന​ട​ത്തി​യ​ത് സ​ഹ​ക​ര​ണ ക്ഷേ​മ സം​രം​ക്ഷ​ണ സ​മി​തി​യാ​ണ്. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ​യും ഒ​രു​മ​യു​ടെ വി​ജ​യ​മാ​ണ് സൂ​പ്രീം കോ​ട​തി വി​ധി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നാ​റ്റ്പാ​ക്
പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം: സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍, രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ എ​ന്നി​വ സു​ര​ക്ഷി​ത​മാ​യി കൈ​കാ​ര്യം ചെ​യ്യ​ല്‍ അ​വ​യു​ടെ ഗ​താ​ഗ​തം എ​ന്നീ മേ​ഖ​ല​ക​ളി​ലു​ള​ള ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ലൈ​സ​ന്‍​സ് ല​ഭി​ക്കു​ന്ന​തി​നു​ള്ള ശാ​സ്ത്രീ​യ പ​രി​ശീ​ല​നം നാ​റ്റ്പാ​ക്(​നാ​ഷ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ടേ​ഷ​ന്‍ പ്ലാ​നിം​ഗ് ആ​ൻ​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍) ന​ല്‍​കു​ന്നു.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് 20,21,22 തീ​യ​തി​ക​ളി​ല്‍ നാ​റ്റ്പാ​ക്കി​ന്‍റെ ആ​ക്കു​ളം പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാം. ഫോ​ൺ: 0471 2779200.