അ​നു​സ്മ​ര​ണം ന​ട​ത്തി
Thursday, January 14, 2021 11:31 PM IST
വെ​ഞ്ഞാ​റ​മൂ​ട് : പി​ര​പ്പ​ൻ​കോ​ട് ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്ന എ​സ്.​എ​ൽ. ര​ശ്മി​യു​ടെ പ​തി​നൊ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എ​സ്. അ​ജി​ത, എം. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, പൂ​ർ​വ വി​ദ്യാ​ർ​ഥി വൈ​ശാ​ഖ് എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഫ​ല​വൃ​ക്ഷ​ത്തെ​ക​ള്‍ ന​ട്ടു

വെ​ള്ള​റ​ട:​ അ​ന്ത​രി​ച്ച ക​വ​യി​ത്രി​യും പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​യു​മാ​യ സു​ഗ​ത​കു​മാ​രി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി ആ​നാ​വൂ​ര്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ 1000 ഫ​ല വൃ​ക്ഷ​ത്തെ​ക​ള്‍ വീ​ടു​ക​ളി​ല്‍ ന​ട്ടു​പി​ടി​പ്പി​ച്ചു.​സ്കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് സ്കൗ​ട്ട് ഗൈ​ഡ് യു​ണി​റ്റു​ക​ളി​ലെ വോ​ള​ന്‍റി​യ​ര്‍​മാ​രാ​ണ് സ്കൂ​ളി​നു സ​മീ​പ​മു​ള്ള 200 വീ​ടു​ക​ളി​ലാ​യി 1000 തൈ​ക​ള്‍ വ​ച്ചു പി​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ആ​ര്‍. അ​മ്പി​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്തം​ഗം ഒ. ​വ​സ​ന്ത​കു​മാ​രി, പ​ഞ്ചാ​യ​ത്തം​ഗം​എ​സ്. അ​മ്പി​ളി ,ഹെ​ഡ്മി​സ്ട്ര​സ് ഷാ​ഹ്ബാ​ന​ത്ത്,എ​ന്‍​എ​സ്എ​സ് ആ​ര്‍​പി പി.​എ​സ്. സാം​കു​മാ​ര്‍,ഗൈ​ഡ് കോ-​ഒാ​ർ​ഡി​നേ​റ്റ​ര്‍ ഡോ.​ബി​ന്ദു​ലേ​ഖ,പാ​ര്‍​വ്വ​തി ബാ​ബു, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ആ​നാ​യി​ക്കോ​ണം അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.