നി​യ​ന്ത്ര​ണംവി​ട്ട കാ​ർ ക​രി​ക്ക് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി
Thursday, January 14, 2021 11:31 PM IST
ശ്രീ​കാ​ര്യം: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡി​ന് സ​മീ​പ​ത്ത് ക​രി​ക്ക് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി.​അ​പ​ക​ട​ത്തി​ൽ ക​ട​യ്ക്കു സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഒാ​ട്ടോ​യ്ക്കു കേ​ടു​പാ​ടു പ​റ്റി.
ഇ​ന്ന​ലെ ക​ല്ല​മ്പ​ള്ളി​ക്ക് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പോ​ങ്ങു​മൂ​ട് ഭാ​ഗ​ത്ത് നി​ന്നും ശ്രീ​കാ​ര്യം ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു ക​ട​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു.

ഓ​ണ്‍​ലൈ​ന്‍
ക്രാ​ഷ് കോ​ച്ചിം​ഗ്

തി​രു​വ​ന​ന്ത​പു​രം: നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​നി​ലേ​ക്ക് ന​ഴ്സു​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള എ​ഴു​ത്തു പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കാ​ന്‍ ഓ​ണ്‍​ലൈ​ന്‍ ക്രാ​ഷ് കോ​ച്ചിം​ഗു​മാ​യി റീ​ച്ച് ഫി​നി​ഷിം​ഗ് സ്കൂ​ള്‍. വ​നി​താ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍റെ പ​രി​ശീ​ല​ന സ്ഥാ​പ​ന​മാ​യ ’റീ​ച്ച്’ ഏ​ഴ് ദി​വ​സം നീ​ളു​ന്ന ക്രാ​ഷ് കോ​ഴ്സാ​ണ് ന​ഴ്സു​മാ​ര്‍​ക്കാ​യി ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ 17 മു​ത​ല്‍ ആ​രം​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ 9496015002, 04712365445, 04972800572, 9496015018 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ല​ഭി​ക്കും.