വാ​ക്സി​ൻ എ​ടു​ക്കാം സു​ര​ക്ഷി​ത​രാ​കാം: ശി​ൽ​പ്പ​ശാ​ല ഇ​ന്ന്
Wednesday, January 13, 2021 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് ഇ​ന്ന് ന​ട​ത്തു​ന്ന ശി​ൽ​പ്പ​ശാ​ല മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും.
16ന് ​കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ശാ​സ്ത്രീ​യ വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​വാ​നാ​ണ് തി​രു​വ​ന​ന്ത​പു​രം സി​ഡി​റ്റി​ൽ (ഗോ​ർ​ക്കി ഭ​വ​ൻ) ഇ​ന്ന് രാ​വി​ലെ10 മു​ത​ൽ ഒ​ന്നു​വ​രെ ശി​ൽ​പ്പ​ശാ​ല ന​ട​ത്തു​ന്ന​ത്.
പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഓ​ൺ​ലൈ​ൻ വ​ഴി പ​ങ്കെ​ടു​ക്കാം. ചോ​ദ്യ​ങ്ങ​ൾ 9446528176, 7012516029 എ​ന്നീ വാ​ട്ട്സ് ആ​പ് ന​മ്പ​റു​ക​ളി​ലേ​ക്ക് അ​യ​ക്കാം.
ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ൻ എ​ൻ ഖോ​ബ്ര​ഗ​ഡെ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തു​ന്ന ച​ട​ങ്ങി​ൽ പ്ലാ​നിം​ഗ് ബോ​ർ​ഡ് മെ​മ്പ​ർ ഡോ. ​ബി. ഇ​ക്ബാ​ൽ, മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ്19 ഉ​പ​ദേ​ഷ്ടാ​വ് രാ​ജീ​വ് സ​ദാ​ന​ന്ദ​ൻ, ഡ​ബ്ല്യൂ​എ​ച്ച്ഒ പ്ര​തി​നി​ധി ഡോ. ​റോ​ഡ​റി​ഗോ എ​ച്ച്. ഓ​ഫ്രി​ൻ, യൂ​ണി​സെ​ഫ് പ്ര​തി​നി​ധി സു​ഗ​ത റോ​യ് എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
കോ​വി​ഡ് വാ​ക്സി​ൻ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി.​എ​സ്. ഇ​ന്ദു, കോ​വി​ഡ് വാ​ക്സി​നും ആ​രോ​ഗ്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ എ​സ്എ​ടി ആ​ശു​പ​ത്രി അ​സി. പ്ര​ഫ​സ​ർ ഡോ. ​റി​യാ​സ്, പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പും സാ​മൂ​ഹ്യ ആ​രോ​ഗ്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​ടി.​എ​സ്. അ​നീ​ഷ്, വാ​ക്സി​ൻ വി​ത​ര​ണ സം​വി​ധാ​നം എ​ന്ന വി​ഷ​യ​ത്തി​ൽ എ​ൻ​എ​ച്ച്എം സ്റ്റേ​റ്റ് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​ര​ത്ത​ൻ ഖേ​ൽ​ക്ക​ർ, മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ സം​വി​ധാ​ന​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​എ. റം​ലാ ബീ​വി എ​ന്നി​വ​ർ സം​സാ​രി​ക്കും. ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ.​എ​ൽ. സ​രി​ത, ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​പി.​പി. പ്രീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.