തിരുവനന്തപുരം: യാക്കോബായ സഭയുടെ സമരം നീതിക്ക് വേണ്ടിയുള്ള താ ണെന്നു എൽദോ ഏബ്രഹാം എംഎൽഎ. യാക്കോബായ സഭാ സെക്രട്ടേറിയറ്റ് നടയിൽ നടത്തിവരുന്ന അവകാശ സംരക്ഷണ സമരത്തിന്റെ 13 -ാം ദിവസത്തെ സമരപരിപാടികൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ സമരം സർക്കാർ പരിഗണിക്കുകയും, ഉചിതമായ തീരുമാനം വൈകാതെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായും അദേഹം പറഞ്ഞു. നീതിക്ക് വേണ്ടി സംസാരിച്ചാൽ അതിന്റെ പേരിൽ ആരെങ്കിലും തന്നെ ഇകഴ്ത്തി കാണിക്കാൻ ശ്രമിച്ചാൽ അത് കണ്ട് പിന്നോട്ട് പോകുന്ന ആൾ അല്ല താൻ എന്നും അദ്ദേഹം കുട്ടിചേർത്തു.
എന്തു പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും നീതി ലഭിക്കുന്നതുവരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത പറഞ്ഞു.
കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ ഈവാനിയോസ്, സഹന സമരം ജനറൽ കൺവീനർ തോമസ് മോർ അലക്സ്ന്ത്രയോസ്, ഹൈറേഞ്ച് മേഖലയുടെ മെത്രാപോലീത്ത ഏലിയാസ് മോർ യൂലിയോസ്, സഭാ വൈദിക ട്രസ്റ്റി സ്ലീബ പോൾ വട്ടവേലിൽ, സഭ ട്രസ്റ്റി കമാൻഡർ സി.കെ. ഷാജി , ഫാ. തോമസ് കൊച്ചുപറമ്പിൽ, ഫാ. ജോസഫ് വാഴയിൽ, ഫാ. തോമസ് പൂതിയോട്ട്, ഫാ. ജോയി ആനക്കുഴി, സഭാ വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ. റോയി ഐസക്, സാബു പട്ടശ്ശേരിൽ, ബിജു പിറവം, റെജി മാമ്മലേശ്ശരി, രാജു മങ്കാട്ട് എന്നിവർ പ്രസംഗിച്ചു. കണ്ടനാട് ഭദ്രാസന വൈദികരും, വിശ്വവാസികളും സമരത്തിന് നേതൃത്വം നൽകി.