തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി എഴുത്തുകാരന്റെ ഗ്രന്ഥപ്പുരയിൽ നിന്ന് പുസ്തകങ്ങളും കൈയൊപ്പും തേടിയുള്ള യാത്രയ്ക്കു തുടക്കമായി.യാത്രയുടെ ഭാഗമായി മുൻ ഡിപിഐ കെ.വി.മോഹൻ കുമാർ സ്വന്തം രചനകൾ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. സി.സി.ജോണിന് കൈമാറി.
പരിപാടിയുടെ ഭാഗമായി പ്രമുഖഎഴുത്തുകാരുടെ പുസ്തകങ്ങൾ കൈയൊപ്പ് വച്ച് പ്രത്യേക ഷെൽഫിൽ ഒരുക്കും. ഇതിന്റെ ഭാഗമായുള്ള പുസ്തകയാത്ര ഇന്ന് വൈകുന്നേരം 4.30ന് പെരുമ്പടവം ശ്രീധരന്റെ വീട്ടിലെത്തും. എഴുത്തുകാരി കെ.എ. ബീന ,ഡോ. എ. എം. ഉണ്ണി കൃഷ്ണൻ,പള്ളിയറ ശ്രീധരൻ ,സലിൻ മാങ്കുഴി ,ജേക്കബ് സാംസൺ ,ബി. മുരളി ,സിഎസ്എ ചന്ദ്രിക എന്നിവരുടെ ഗ്രന്ഥപ്പുരകളും ഇന്ന് സന്ദർശിക്കും. സ്കൂളിന്റെ എൺപതാം പിറന്നാളിനോടനുബന്ധിച്ച് വിദ്യാലയ ലൈബ്രറി വിപുലീകരിച്ച് ഒരു ലക്ഷം പുസ്തകം സ്വരൂപിക്കുന്നതിന്റെ ഭാഗമായി നിലവിൽ 45000 പുസ്തകങ്ങൾ ശേഖരിച്ചു കഴിഞ്ഞെന്നും ഫെബ്രുവരി 22 വരെ യാത്ര നടത്തുമെന്നും പ്രിൻസിപ്പൽ റവ. ഡോ.സി.സി.ജോൺ, ഹെഡ് മാസ്റ്റർ എബി എബ്രഹാമും പാഞ്ഞു. സ്കൂൾ പിആർഒയും പ്രസാധകനുമായ ബിന്നി സാഹിതി, ഫാ. നെൽസൺ വലിയ വീട്ടിൽ ,ഫാ.ഗീവർഗീസ് എഴിയത്ത് ,മനോജ് ഏബ്രഹാം ,പ്രിൻസ് രാജ് ,സന്തോഷ്. പി. മാത്യു ,സാഗ ജയിംസ് ,സി. റീജ ,ലാൽ എം.തോമസ് എന്നിവരാണ് ടീം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.പുസ്തക പദ്ധതിയുടെ ഭാഗമായി പുസ്തകം സംഭാവന ചെയ്യാൻ വിളിക്കാം 944 7661834.