നെ​യ്യാ​ർ​ഡാം നി​റ​യു​ന്നു: മ​ല​യോ​ര​ത്ത് മ​ല​യി​ടി​ച്ചി​ൽ ഭീ​ഷ​ണി
Wednesday, January 13, 2021 11:41 PM IST
കാ​ട്ടാ​ക്ക​ട: മ​ഴ ക​ന​ത്ത​തോ​ടെ നെ​യ്യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ വീ​ണ്ടും ഉ​യ​ർ​ത്തി. ഇ​ന്ന​ലെ ര​ണ്ടു ത​വ​ണ​യാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​ത്. നാ​ല് സ്പി​ൽ​വേ ഷ​ട്ട​റു​ക​ളും 60 സെ​ന്‍റീ​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ നെ​യ്യാ​റ്റി​ലേ​ക്ക് വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് കൂ​ടി. ഇ​പ്പോ​ൾ ഡാ​മി​ൽ 84. 600 മീ​റ്റ​ർ ആ​ണ് ജ​ല​നി​ര​പ്പ്. പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 84.750 ആ​ണ്. ഇ​ന്ന​ലെ രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​മാ​ണ് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​ത്.

ആ​ദ്യം 10 സെ​ന്‍റീ​മീ​റ്റ​ർ തു​റ​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് 60 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. നെ​യ്യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ക​ര​യ്ക്ക് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. തോ​രാ മ​ഴ​യ​ത്ത് മ​ല​യി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ലാ​ണ് മ​ല​യോ​ര​വാ​സി​ക​ൾ. ക​ള്ളി​ക്കാ​ട്,കു​റ്റി​ച്ച​ൽ, വാ​ഴി​ച്ച​ൽ, പ​ന്ത,നി​ര​പ്പു​കാ​ല,പേ​രേ​ക്കോ​ണം, ക​ണ്ടം​തി​ട്ട,കു​ട​പ്പ​ന​മൂ​ട്,വാ​ളി​കോ​ട്, വാ​വോ​ട് തു​ട​ങ്ങി 20 ളം ​ഗ്രാ​മ​ങ്ങ​ളി​ലാ​ണ് മ​ല​യി​ടി​ച്ചി​ൽ അ​ട​ക്ക​മു​ള്ള ഭീ​ഷ​ണി​യു​ള്ള​ത്.​ഉ​യ​ർ​ന്ന പാ​റ​ക്കെ​ട്ടു​ക​ളും താ​ഴേ​യ്ക്ക് പ​തി​ക്കാ​ൻ പാ​ക​ത്തി​ൽ നി​ൽ​ക്കു​ന്ന പാ​റ​ക​ളു​മു​ള്ള പ്ര​ദേ​ശ​മാ​ണ് ഈ ​ഗ്രാ​മ​ങ്ങ​ൾ. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ ഈ ​മേ​ഖ​ല​യി​ൽ ഏ​താ​ണ്ട് 21 ത​വ​ണ മ​ല​യി​ടി​ച്ചി​ൽ സം​ഭ​വി​ച്ചി​ട്ടു​ള്ള​താ​യി സെ​സി​ന്‍റെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. അ​വ​ർ ത​ന്നെ ഉ​രു​ൾ​പൊ​ട്ട​ൽ വ​രാ​നു​ള്ള സാ​ധ്യ​ത​യും ചൂ​ണ്ടി​കാ​ട്ടി​യി​രു​ന്നു.