വി​ദ്യാ​ർ​ഥി​നി തീ ​കൊ​ളു​ത്തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി
Thursday, December 3, 2020 1:03 AM IST
കാ​ട്ടാ​ക്ക​ട : പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ൽ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.​ന​വം​ബ​ർ 13 ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് പെ​രു​കാ​വ് കു​ള​വ​റ​മൂ​ല ഗൗ​രീ​ശ​ത്തി​ൽ ഹ​രീ​ന്ദ്ര​നാ​ഥി​ന്‍റെ മ​ക​ൾ ജെ.​എ​ച്ച്.​ആ​ര​തി നാ​യ​ർ(17) വീ​ട്ടി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്.​

ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റ പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ ത​ന്‍റെ മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നാ​ണ് പി​താ​വ് ഹ​രീ​ന്ദ്ര​നാ​ഥ് ഡി​ജി​പി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.​

മ​ല​യി​ൻ​കീ​ഴ് സി​ഐ​അ​നി​ൽ​കു​മാ​ർ പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​ന​ടു​ത്തു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 15 പേ​രെ ചോ​ദ്യം ചെ​യ്തു.​പോ​സ്റ്റ്മോ​ർ​ട്ടം.​മ​ണ്ണെ​ണ്ണ കൊ​ണ്ടു​വ​ന്ന​തെ​ന്ന് ക​രു​തു​ന്ന കു​പ്പി​യും അ​തി​ലെ വി​ര​ല​ട​യാ​ള​വും പോ​ലീ​സ് ശേ​ഖ​രി​ച്ചു.

അ​ടു​ക്ക​ള ഭാ​ഗ​ത്ത് മ​ല​ർ​ന്ന് കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. സം​ഭ​വം ന​ട​ക്കു​ന്ന​തി​ന് അ​ര മ​ണി​ക്കൂ​ർ മു​മ്പ് മാ​താ​വ് ജ​യ​ന്തി​യെ ആ​ര​തി ഫോ​ണി​ൽ വി​ളി​ച്ച് പൂ​ത്തി​രി വാ​ങ്ങി​വ​ര​ണ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.​

വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ണ്ണെ​ണ്ണ അ​തേ​പോ​ലെ ഉ​ണ്ട്.​പു​റ​മേ നി​ന്ന് മ​ണ്ണെ​ണ്ണ കൊ​ണ്ടു​വ​ന്ന് മ​ക​ളെ കൊ​ന്ന​താ​ണെ​ന്ന സം​ശ​യ​മാ​ണ് പി​താ​വി​ന്.​മ​ക​ളെ ത​ള്ളി​യി​ട്ട ശേ​ഷം അ​പ​ക​ട​പ്പെ​ടു​ത്തി​യെ​ന്നും അ​വ​ൾ മ​രി​ക്കു​ന്ന​തി​ന് യാ​തൊ​രു കാ​ര​ണ​വു​മി​ല്ലെ​ന്നു​മാ​ണ് ഹ​രീ​ന്ദ്ര​നാ​ഥ് പ​റ​യു​ന്ന​ത്.

വീ​ട്ടി​ൽ നി​ന്നും യാ​തൊ​രു ശ​ബ്ദ​വും ആ​രും കേ​ട്ടി​ല്ല. അ​തി​നാ​ൽ അ​യ​ൽ​ക്കാ​ർ​ക്കും നി​ര​വ​ധി സം​ശ​യ​ങ്ങ​ളു​ണ്ട്. വീ​ട്ടി​നു​ള്ളി​ലെ മ​ണ്ണെ​ണ്ണ പാ​ത്രം അ​വി​ടെ ത​ന്നെ​യു​ള്ള​പ്പോ​ൾ മ​റ്റൊ​രു മ​ണ്ണെ​ണ്ണ പാ​ത്രം എ​ങ്ങ​നെ അ​വി​ടെ​യെ​ത്തി എ​ന്നും സം​ശ​യ ഉ​ള​വാ​ക്കു​ന്ന​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

.