Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
December 2, 2020
 
 
    
 
Print this page
 

അവഗണനയില്‍ നിന്ന്, അപമാനത്തില്‍ നിന്ന്, അംഗീകാരത്തിലേക്ക്

ബഹാമസ് എന്ന കൊച്ചുരാജ്യത്തിന്റെ ഭാഗമായ കാറ്റ് ദ്വീപിലായിരുന്നു സിഡ്‌നി പോയിറ്റിയറുടെ മാതാപിതാക്കള്‍ താമസിച്ചിരുന്നത്. തക്കാളിക്കൃഷി ചെയ്തിരുന്ന അവര്‍ തക്കാളി വില്‍ക്കുവാനായി ബോട്ടില്‍ യാത്ര ചെയ്യുമ്പോഴാണ് 1927 ഫെബ്രുവരി 20-ന് സിഡ്‌നി ജനിച്ചത്. മാസം തികയാതെ പിറന്ന സിഡ്‌നി ജീവിച്ചിരിക്കുമെന്ന് ആരും കരുതിയില്ല.

അക്കാലത്ത് 1500 ആളുകള്‍ മാത്രമായിരുന്നു കാറ്റ് ദ്വീപില്‍ ഉണ്ടായിരുന്നത്. ഏറെയും പട്ടിണിപ്പാവങ്ങളായിരു ന്നു. സിഡ്‌നിയുടെ കുടുംബത്തിന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. തന്മൂലം രണ്ടാം ക്ലാസില്‍ വച്ചു സിഡ്‌നി പഠനം നിര്‍ത്തി തക്കാളിക്കൃഷിയില്‍ മാതാപിതാക്കളെ സഹായിക്കാന്‍ തുടങ്ങി.

സിഡ്‌നിക്കു പതിനഞ്ചുവയസു കഴിഞ്ഞപ്പോള്‍ അവനെ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് അയച്ചു. അവന്റെ ജ്യേഷ്ഠസഹോദരന്‍ അപ്പോള്‍ മയാമിയിലുണ്ടായിരുന്നു. പക്ഷേ, അവിടെ വെളു ത്ത വര്‍ഗക്കാരുടെ ശല്യം മൂലം സിഡ്‌നി ക്കു ന്യൂയോര്‍ക്കിലേക്കു താമസം മാറ്റേ ണ്ടി വന്നു.

ന്യൂയോര്‍ക്കിലെത്തിയ സിഡ്‌നി ഒരു തൂപ്പുകാരനായി ജോലി ചെയ്യുവാന്‍ തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് അഭിനയരംഗത്തേക്കു കടക്കണമെന്ന ആഗ്രഹമുദിച്ചത്. ന്യൂയോര്‍ക്കിലെ അമേരിക്കന്‍ നീഗ്രോ തീയേറ്ററില്‍ അവസരം തേടിയെത്തിയ സിഡ്‌നിയെ അതിന്റെ ഭാരവാഹികള്‍ സിഡ്‌നിക്ക് ഇംഗ്ലീഷ് ശരിയായി സംസാരിക്കാനറിയില്ലെന്ന് ആ ക്ഷേപിച്ചു പറഞ്ഞയച്ചു. ''നീ പോയി തൂ പ്പുകാരനാകൂ'' എന്നാണ് അവര്‍ അന്നു സിഡ്‌നിയോട് ഉപദേശിച്ചത്. അപ്പോള്‍ ത്തന്നെ സിഡ്‌നി തൂപ്പുകാരനാണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.

അന്നു സിഡ്‌നിക്ക് ഏറെ വേദനിച്ചുവെങ്കിലും അഭിനയിക്കുവാനുള്ള ആഗ്ര ഹം ആ യുവാവിനു നഷ്ടപ്പെട്ടില്ല എന്നു മാത്രമല്ല, തന്റെ ഇംഗ്ലീഷ് മെച്ചപ്പെടുത്തണമെന്ന് അന്ന് സിഡ്‌നി ദൃഢനിശ്ചയം ചെയ്യുകയും ചെയ്തു. പിന്നെ അടുത്ത ആറുമാസത്തേക്ക് റേഡിയോ കേട്ടും വായിച്ചും പഠിച്ചുമൊക്കെ ഇംഗ്ലീഷ് മെച്ചപ്പെടുത്തി.

അടുത്ത തവണ സിഡ്‌നി ഒരു ചാന്‍ സിന് അപേക്ഷിച്ചപ്പോള്‍ വലിയ ബുദ്ധിമുട്ടില്ലാതെ അതു ലഭിച്ചു. സിഡ്‌നിയുടെ ആദ്യത്തെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. അതോടെ പല സംഗീത നാടകങ്ങളിലും അഭിനയിക്കാനുള്ള അവസരം ആ യുവാവിനു ലഭിച്ചു.

1950-ല്‍ സിഡ്‌നി ആദ്യമായി സിനിമയില്‍ വേഷമിട്ടു. ''നോ വേ ഔട്ട്'' എന്ന ആ ചിത്രം സിനിമാ രംഗത്തു വേരുറപ്പിക്കുവാന്‍ സിഡ്‌നിയെ സഹായിച്ചു. 1958-ല്‍ 'ദ ഡിഫയന്റ് വണ്‍സ്' എന്ന ചിത്രത്തിലെ റോളിന്റെ പേരില്‍ അദ്ദേ ഹം ഓസ്‌കര്‍ അവാര്‍ഡിനു നാമനിര്‍ദേശം ചെയ്യപ്പെട്ടു. ചരിത്രത്തിലാദ്യമായിട്ടായിരുന്നു കറുത്ത വംശജനായ ഒരാള്‍ ഓസ് കര്‍ അവാര്‍ഡിന് അന്ന് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്.

അത്തവണ സിഡ്‌നി അവാര്‍ഡ് നേടിയില്ലെങ്കിലും 'ലില്ലീസ് ഓഫ് ദ ഫീല്‍ഡ്' എന്ന ചിത്രത്തിലെ അഭിനയത്തിന് 1963-ല്‍ ഓസ്‌കര്‍ അവാര്‍ഡ് നേടി ചരി ത്രം സൃഷ്ടിച്ചു. അതുപോലെ തന്നെ, 1967-ല്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രങ്ങള്‍ സിഡ്‌നി അഭിനയിച്ചവയുമായിരുന്നു.

അഭിനയ രംഗത്തെന്ന പോലെ സിനി മാ സംവിധാന രംഗത്തും സിഡ്‌നി വലി യ വിജയമായിരുന്നു. 'അപ്ടൗണ്‍ സാറ്റര്‍ഡേ നൈറ്റ്', 'ലെറ്റസ് ഡു ഇറ്റ് എഗയ്ന്‍' എന്നീ പ്രശസ്ത സിനിമകള്‍ സിഡ്‌നി സംവിധാനം ചെയ്തവയിലുള്‍പ്പെടുന്നു.

2002-ല്‍ മോഷന്‍ പിക്ചര്‍ അക്കാദമി സിഡ്‌നിയുടെ സേവനങ്ങളെ അനുസ്മരിച്ച് അദ്ദേഹത്തിന് ഓണററി അവാര്‍ഡ് സമ്മാനിക്കുകയുണ്ടായി. ഇതിനു മുന്‍പ്, 1974-ല്‍, ബ്രിട്ടീഷ് ഗവണ്‍മെന്റ് സിഡ്‌നി ക്കു 'സര്‍' പദവി നല്‍കി ആദരിച്ചിരുന്നു. ആത്മകഥാ പ്രധാനമായ രണ്ടു പുസ്തകങ്ങള്‍ സിഡ്‌നി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരണ്ടും ബെസ്റ്റ് സെല്ലറുകളുമായി.

ശരിയായ പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്ന സിഡ്‌നി എങ്ങ നെ ഇത്രമാത്രം വലിയ നേട്ടങ്ങള്‍ ഉണ്ടാ ക്കി എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ചെറുപ്പകാലത്തു പഠിക്കുവാന്‍ സിഡ്‌നിക്ക് അവസരം ലഭിച്ചില്ല. മയാമിയില്‍ ജോലി തുടങ്ങിയപ്പോള്‍ കറുത്ത വര്‍ഗക്കാരെ വെറുത്തിരുന്ന തീവ്രവാദികളായ വെള്ളക്കാര്‍ സിഡ്‌നിയെ അവി ടെ നിന്ന് ആട്ടിയോടിച്ചു. അതിനുശേഷം ന്യൂയോര്‍ക്കിലെത്തിയപ്പോഴും സാഹചര്യങ്ങള്‍ അത്ര മെച്ചമായിരുന്നില്ല.

എന്നാല്‍ സിഡ്‌നി അപ്പോഴും നിരാശനായില്ല. തന്റെ ഒരു പോരായ്മ വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്നു സിഡ്‌നി മനസിലാക്കി. പിന്നെ അതു പരിഹരിക്കുവാനായിരുന്നു പരിശ്രമം. നിരന്തരമായ വായനയും പഠനവും അദ്ദേഹത്തിന്റെ അറിവിന്റെ നിലവാരം ഉയര്‍ത്തി. അതോടൊപ്പം , അഭിനയരംഗത്തു വേണ്ട മറ്റു കാര്യങ്ങളും ശ്രദ്ധാപൂര്‍വം പഠിച്ചു. തന്റെ സ്വഭാവം മെച്ചപ്പെടുത്തുന്ന കാര്യത്തിലും സിഡ്‌നി ഏറെ ശ്രദ്ധാലുവായിരുന്നു. ചെറുപ്പകാലത്തു ചില്ലറ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കിയിട്ടുള്ള സിഡ്‌നി വ്യക്തിജീവിതത്തിലും പ്രഫഷണല്‍ രംഗത്തും ഏറെ മാന്യത പുലര്‍ത്തുന്നതില്‍ ശ്രദ്ധിച്ചു.

കറുത്തവംശജരോട് വെള്ളക്കാര്‍ ഏറെ വിദ്വേഷം പുലര്‍ത്തിയിരുന്ന ഒരു കാലഘട്ടത്തിലാണു സിഡ്‌നി വളര്‍ന്ന തും ജീവിതത്തില്‍ ഏറെ നേട്ടങ്ങള്‍ നേടിയെടുത്തതും എന്നുള്ളത് അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ മാറ്റ് ഏറെ വര്‍ധിപ്പിക്കുന്നു.

ജീവിതത്തില്‍ അനുകൂല സാഹചര്യങ്ങളെക്കാള്‍ പ്രതികൂല സാഹചര്യങ്ങളാണു പലപ്പോഴും നമുക്ക് അനുഭവപ്പെടുക. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍പ്പോലും അവ ഉപയോഗിച്ചു വളരുന്നതില്‍ നാം പരാജയപ്പെടുകയാണു പതിവ്. അപ്പോള്‍പ്പിന്നെ, പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ നാം പരാജയപ്പെട്ടില്ലെങ്കിലേ അദ്ഭുതമുള്ളൂ.

എന്നാല്‍ നാം മനസുവച്ചാല്‍ അനുകൂലസാഹചര്യങ്ങളില്‍ മാത്രമല്ല, പ്രതികൂലസാഹചര്യങ്ങളില്‍പ്പോലും നമുക്കു വളരുവാന്‍ സാധിക്കും എന്നതാണു വസ്തുത. ഇതു സാധിക്കണമെങ്കില്‍ നമുക്കു സാധാരണയുള്ളതില്‍ നിന്ന് അല്പം കൂടി തന്റേടവും ലക്ഷ്യസാധ്യത്തിനുള്ള ദൃഢനിശ്ചയവും കഠിനാധ്വാനം ചെയ്യുവാനുള്ള മനസും വേണമെന്നു മാത്രം. സിനിമാരംഗത്തെ അതികായനായി മാറ ിയ സിഡ്‌നിയുടെ കഥ അതാണു നമ്മെ പഠിപ്പിക്കുന്നത്.

നമ്മുടെ ജീവിത സാഹചര്യങ്ങള്‍ മാറിയും മറിഞ്ഞും വരാം. ചിലപ്പോഴെങ്കിലും അവ നമ്മുടെ നിയന്ത്രണത്തിന് അപ്പുറവുമായിരിക്കും. എന്നാല്‍, അതുകൊണെ്ടാന്നും നാം നിരാശരാകരുത്. ജീവിതത്തില്‍ വിജയം നേടുന്നതുവരെ നാം പോരാടുകതന്നെ വേണം. അതിനു ള്ള മനസു നമുക്കുണ്ടായാല്‍ പിന്നെ കാര്യങ്ങള്‍ ഏറെ എളുപ്പമാകുമെന്നതില്‍ സംശയം വേണ്ട.

 


 
    
 
To send your comments, please click here
 
 


Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.