എഴുത്തിന്റെ കാലരഥ്യകൾ
എഴുത്തിനെ സർഗാത്മക വ്യക്തിത്വമാർന്ന നേരുകൾ കൊണ്ട് ആഴത്തിൽ അടയാളപ്പെടുത്തുന്ന എഴുത്തുകാരനാണ് കാരൂർ സോമൻ. കാരൂർ എഴുതുമ്പോൾ കാലം ആവശ്യപ്പെടുന്ന സർഗാത്മകവാസനകളുടെ തീക്ഷ്ണ സാന്നിദ്ധ്യങ്ങൾ സുവ്യക്തതയോടെ എഴുത്തിൽ പ്രതിഫലിക്കുന്നതുകാണാം. വൈവിദ്ധ്യമാണ് കാരൂർ രചനകളുടെ പ്രത്യേകത.
നാം നോക്കി നിൽക്കേ കടൽത്തിരകൾ വിസ്മയമാകുന്നതു പോലെ ഈ രചനകളിലെ ഉന്നത ശീർഷമായ അനുഭവതല ങ്ങൾ ആരെയും അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. ഇത് മൗലികത്വമേറെയുള്ള ഒരെഴുത്തുകാരന് മാത്രം അവകാശപ്പെടാവുന്ന കരുത്തും സൗന്ദര്യവുമാണ്.
എഴുത്തു വിഷയങ്ങളിൽ കാരൂർ പുലർത്തുന്ന ജാഗ്രത ഏറെ പ്രത്യേകതയുള്ളതാണ്. മുഖ്യമായും സർഗാത്മക സാഹിത്യ കാരൻ എന്ന ശീർഷകത്തിലാണ് മലയാളികൾ അധികവും കാരൂർ സോമനെ വായിച്ചിട്ടുള്ളതെങ്കിലും ഈ എഴുത്തുകാരൻ ശ്രദ്ധ കൊടുക്കാത്ത ഒരു വിഷയവുമില്ല എന്നത് അദ്ദേഹത്തിന്റെ പ്രബലമായ സാഹിത്യ സേവനങ്ങൾ തിരിച്ചറിഞ്ഞാൽ മനസിലാകാനാകും.
ശാസ്ത്രം, കായികം, വൈജ്ഞാനികമേഖല, വൈജ്ഞാനിക മേഖലയിൽ തന്നെ വ്യത്യസ്തങ്ങളായ വിഷയസ്വീകരണ ങ്ങൾ തുടങ്ങി എത്രയെത്ര കൃതികളാണ് കാരൂർ ഭാഷയ്ക്ക് സംഭാവന ചെയ്തിട്ടുള്ളത്.
ഒരർഥത്തിൽ വൈജ്ഞാനിക മേഖലയ്ക്കും യാത്രാവിവരണ സാഹിത്യത്തിനും ഈ എഴുത്തുകാരൻ നൽകിയിട്ടുള്ള സേവനങ്ങൾ വിലമതിക്കത്തക്കതു തന്നെയാണ്. നടന്ന ദൂരങ്ങളോ കണ്ടകാര്യ ങ്ങളോ അല്ല യാത്രാപുസ്തകങ്ങളിലെ പ്രധാന പ്രതിപാദ്യവിഷയം.
ഓരോ രാജ്യത്തെയും ജീവിതാ നുഭവങ്ങളുടെ നേർചിത്രമാണ് കാരൂരിലെ യാത്രികൻ കണ്ടെത്തുന്നത്. അതിൽ നരവംശ ശാസ്ത്രം മുതൽ കതിർക്കനമുള്ള ജീവിതാനുഭവങ്ങൾ വരെയുണ്ട്. ചരിത്രവും സംസ്കാരവും ഊടും പാവുമായി വർത്തിക്കുന്ന ഈ യാത്രാപുസ്തകങ്ങൾ മനുഷ്യേതിഹാസത്തിന്റെ അർത്ഥവ ത്തായ ശേഷിപ്പുകൾ കൂടിയാണ്.
കാരൂർ സോമന്റെ മറ്റൊരു മേഖല നോവലും കഥകളുമാണ്. കാരൂരിന്റെ നോവലുകൾ കരുത്തുറ്റ ജീവിതഗന്ധികളാണ്. തീക്ഷ്ണമായ ജീവിത മുഹൂർത്ത ങ്ങളുടെ ഒഴുകിപ്പരക്കലുകളാണ് നോവലുകളിൽ സംഭവിക്കുന്നത്. അതിൽ തനി നാട്ടുമ്പുറത്തിന്റെ അനുഭവവർത്തമാനങ്ങളും പ്രവാസ ജീവിതത്തിന്റെ അസ്വസ്ഥതകളുമുണ്ട്.
ഇത് പലതും വിഷ്യൽ സെൻസിബിലിറ്റി അനുഭവപ്പെടുത്തുന്നവയാണ്. നമ്മുടെ ചുറ്റുപാടു കളിലെവി ടെയോ സംഭവിച്ച ജീവിതം തന്നെയല്ലേ ഈ നോവലുകളിലെ ഇതിവൃത്തങ്ങൾ എന്നു തോന്നും. കാരണം അത്രയേറെ പെർഫെക്ഷൻ ഈ നോവലുകളുടെ അവതരണത്തിലുണ്ട്.
കഥാപാത്രങ്ങൾ കൃത്യമായും പൗരബോധമുള്ളവരും ആദർശ സംസ്കാരമുള്ളവരുമാണ്. ആത്യന്തിക മായി ജീവിതം തന്നെയാണ് പ്രധാന വിഷയമെങ്കിലും വൈവിദ്ധ്യമാർന്ന നേരനുഭവങ്ങൾ കൊണ്ടുള്ള പൂരണമാണ് ഈ നോവലുകൾ എന്ന് ഒറ്റവാക്കിൽ പറയാം.
ഇത് മലയാളത്തിൽ ഏറെ പുതുമയുള്ള ഒരനുഭവമാണ്. കഥയിലെത്തുമ്പോൾ കാരൂരിലെ എഴുത്തുകാരൻ ഏറെ പിശുക്കനായിതോന്നാം. കഥയിലെ ജീവിതം നോവലിന്റെ സത്ത പിഴിഞ്ഞെടുത്ത ഒന്നാണോ എന്ന് തോന്നാം.
അത്രയേറെ സൂക്ഷ്മവിചിന്തനത്തിലൂടെയാണ് കാരൂർ കഥ പറയുന്നത്. ഇതിൽ മനുഷ്യന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങൾ കൂടി ആധികാരികമായി ചർച്ചചെയ്യുന്നുണ്ട്.
കാരൂർ സോമന്റെ കൃതികളെക്കുറിച്ചുള്ള പഠനപുസ്തകം (Book Cross Publica/Amazon) "കാലത്തിന്റെ എഴുത്തകങ്ങൾ' തയാറാക്കുന്ന കാലത്ത് നിരവധി തവണ കാരൂരിന്റെ സാഹിത്യ മേഖലകളിലേക്ക് കടന്നു പോകാൻ കഴിഞ്ഞിരുന്നു.
ഒരു തുറമുഖത്തു നിന്ന് അടുത്ത തുറ മുഖത്തേക്കുള്ള യാത്ര പോലെയാണ് എനിക്കീ സാഹിത്യം അനുഭവപ്പെട്ടിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് കാരൂർസാഹിത്യത്തെക്കുറിച്ച് വിമർശനാത്മകമായൊരു പഠനം തയാറാക്കി അവതരിപ്പിച്ചത്.
എന്നാൽ കാരൂർ സോമൻ ഭാഷയ്ക്ക് നൽകുന്ന ഈടുറ്റ സംഭാവനക ളെക്കുറിച്ച് ആ പഠനത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല എന്നത് ഒരു കുറവായി എനിക്ക് പിൽ ക്കാലത്ത് തോന്നി. അത് ഭാഷാ ചരിത്രത്തിൽ മുഖ്യമായി ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്.
അത്ര മാത്രം ആഴമേറിയ സാഹിത്യസഞ്ചാര പാതകളാണ് കാരൂർ ഈ സാഹിത്യജീവിതത്തിനിടയിൽ വരഞ്ഞിട്ടിരിക്കുന്നത്. പഠനവിശകലനത്തിനിടയിൽ കാരൂർ സോമന്റെ സാഹിത്യ ജീവിതത്തിലെ ശ്രദ്ധേയങ്ങ ളായ നേട്ടങ്ങൾ കൂടി രേഖപ്പെടുത്തണ്ടതായിട്ടുണ്ട്. 141985 മുതൽ 582024 വരെ "ക' എന്ന ആദ്യാക്ഷരമാലയിൽ അറുപത്തിയെട്ടോളം കൃതികൾ എഴുതിയ എഴുത്തുകാരനാണ് അദ്ദേഹം.
ഇത് ലോക സാഹിത്യത്തിൽ തന്നെ ആപൂർവ്വമായൊരു അനുഭവമാണ്. ഇത്തരമൊരു രേഖപ്പെ ടുത്തൽ ഇന്നേവരെ സാഹിത്യലോകത്ത് സംഭ വിച്ചിട്ടില്ല. മറ്റൊന്ന് 13122021ൽ യു.ആർ.എഫ് ലോകറിക്കാർഡിൽ കാരൂർ സോമൻ എന്ന എഴുത്തുകാരൻ സ്ഥാനം പിടിച്ചു എന്നുള്ളതാണ്.
ഇത് ലോക സാഹിത്യത്തിലാദ്യമായി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ (34 പുസ്തകങ്ങൾ) പ്രകാശനം ചെയ്തതിന്റെ അംഗീകാരമായിരുന്നു അത്. പന്ത്രണ്ട് വ്യത്യസ്തമേഖലകളിലാണ് കാരൂർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
1985മുതൽ തുടങ്ങിയ ഈ സാഹിത്യസപര്യയിൽ നാടകം, സംഗീത നാടകം, നോവൽ, ബാല നോവൽ, ഇംഗ്ലീഷ് നോവൽ, കഥ, ചരിത്ര കഥകൾ, കഥകൾ, ഇംഗ്ലീഷ് കഥകൾ, കവിതകൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ ജീവചരിത്രം, ശാസ്ത്രകായിക തുടങ്ങിയ കൃതികൾ ഭാഷയ്ക്ക് നൽകുന്ന സംഭാവനകൾ ഒറ്റവാക്കിൽ രേഖപ്പെടുത്താനാവില്ല.
ഇതേ അനുഭവത്തിന്റെ മറുപാതിയിൽ നിന്നാണ് 1978 മുതൽ കാരൂർ നടത്തിയ വിദേശ യാത്രകളുടെ സമ്പുടം യാത്രാവിവരണ പുസ്തകങ്ങളായി പുറത്തു വന്നിട്ടുള്ളത്. മലയാളത്തിലെ സഞ്ചാര സാഹിത്യത്തിന് ലഭിച്ച എക്കാലത്തെയും മികച്ച കൃതികൾ തന്നെയാണ് ഇവ എന്നതിൽ സംശയ മില്ല.
പതിനൊന്നോളം കൃതികളാണ് ഈ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവന. ആഗോള സാഹിത്യജേർണലായ ജയിറ്റിൽ (01012019) മലയാളത്തിലാദ്യമായി ഇംഗ്ലീഷ് നോവലിന് (Malabar A Flame/Karoor Soman) റിവ്യൂ പ്രസിദ്ധപ്പെടുത്തുകയുണ്ടായി.
ന്യൂഡൽഹിയിലെ ജയിൻ യൂണിവേഴ്സിറ്റി റിസേർച്ച് സ്കോളർ മിസ്. ചിത്ര സൂസൻ തമ്പിയാണ് റിവ്യൂ എഴുതിയത്. ന്യൂഡൽ ഹായിലെ മീഡിയ ഹൗസും ആമസോണുമാണ് നോവൽ പ്രസിദ്ധം ചെയ്തിട്ടുള്ളത്.
കോഴിക്കോട് പൂർണ്ണ പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച കാരൂരിന്റെ ""കാൽപ്പാടുക'ളാണ് യൂറോ പ്പിൽ നിന്ന് (05112007) ആദ്യമായി മലയാളത്തിൽ വന്ന നോവൽ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് (05081999, 2011 തോപ്പിൽ ഭായിയുടെ അവതാരിക) ആദ്യമായി മലയാളത്തിന് ലഭിച്ച സംഗീത നാടകം "കടലിന ക്കരെ എംബസി സ്കൂൾ' ഏറെ ശ്രദ്ധേയമായിരുന്നു.
സ്വതന്ത്ര സാഹിത്യ രചനകൾക്ക് പുറമേ യൂറോപ്പിൽ നിന്ന് ആദ്യ മായി (05082005)മലയാളത്തിൽ പുറത്തു വന്ന സാഹിത്യമാസികയായ "പ്രവാസി മലയാള' ത്തിന്റെ ചീഫ് എഡിറ്ററും കാരൂർ സോമനായിരുന്നു. അദ്ദേഹത്തിന്റെ "ദി മലബാർ എ ഫ്ളിം' (2021) എന്ന ഇംഗ്ലീഷ് നോവൽ ആമസോൺ ബെസ്റ്റ് സെല്ലറാണ്.
2022ൽ ആമസോൺ ഇന്റർനാഷണൽ സാഹിത്യ പുരസ്കാരം ഏറെ ശ്രദ്ധേയമായ ഒരംഗീകാരമായിരുന്നു. 2020 മുതൽ ആഗോള പ്രസിദ്ധ ലിമവേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ, കെ.പി.ആമസോൺ പബ്ളിക്കേഷൻ, കാരൂർപബ്ലിക്കേഷൻ തുടങ്ങി പ്രസാധക സംരംഭങ്ങളുടെ നേതൃത്വവും അദ്ദേഹം വഹിക്കുന്നുണ്ട്.
ഇന്നും ലോകമെങ്ങുമെഴു തുന്ന മറ്റൊരു സാഹിത്യകാരനുണ്ടോ എന്നത് സംശയമാണ്.
ഡോ. മുഞ്ഞിനാട് പത്മകുമാർ