ദേശീയ രാഷ്‌ട്രീയത്തിന്‍റെ മാറുന്ന ചുവരെഴുത്തുകൾ
Monday, February 17, 2020 12:00 AM IST
ഇ​​​​ന്ത്യ​​​​യു​​​​ടെ വൈ​​​​വി​​​​ധ്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ബ​​​​ഹു​​​​സ്വ​​​​ര​​​​ത​​​​യു​​​​ടെ​​​​യും യ​​​​ഥാ​​​​ർ​​​​ഥ പ്ര​​​​തി​​​​ഫ​​​​ല​​​​നം ദ​​​​ർ​​​​ശി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന​​​​ത് അ​​​​തി​​​​ന്‍റെ ബ​​​​ഹു​​​​ക​​​​ക്ഷി ജ​​​​നാ​​​​ധി​​​​പ​​​​ത്യ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലാ​​​​ണ്. സ്വാ​​​​ത​​​​ന്ത്ര്യാ​​​​ന​​​​ന്ത​​​​രം രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ ഏ​​​​ക​​​​ക​​​​ക്ഷി, അ​​​​ല്ലെ​​​​ങ്കി​​​​ൽ ദ്വി​​​​ക​​​​ക്ഷി പാ​​​​ർ​​​​ട്ടി സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്യാ​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ന​​​​മ്മു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ശി​​​​ല്പി​​​​ക​​​​ൾ ഉ​​​​റ​​​​ച്ച നി​​​​ല​​​​പാ​​​​ട് എ​​​​ടു​​​​ത്ത​​​​ത് ബ​​​​ഹു​​​​ക​​​​ക്ഷി ജ​​​​നാ​​​​ധി​​​​പ​​​​ത്യ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​നു​​​​വേ​​​​ണ്ടി​​​​യാ​​​​ണ്. ഒ​​​​രേ​​​​സ​​​​യ​​​​മംത​​​​ന്നെ ഇ​​​​ന്ത്യ​​​​യു​​​​ടെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ സൗ​​​​ന്ദ​​​​ര്യ​​​​വും, അ​​​​തു​​​​പോ​​​​ലെത​​​​ന്നെ ഒ​​​​രു പ​​​​രി​​​​ധി​​​​വ​​​​രെ അ​​​​തി​​​​ന്‍റെ കോ​​​​ട്ട​​​​വും ഈ ​​​​ബ​​​​ഹു​​​​ക​​​​ക്ഷി സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് എ​​​​ന്ന് പ​​​​റ​​​​യേ​​​​ണ്ടിവ​​​​രും.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ​​​​പ്ര​​​​കാ​​​​രം ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​ട്ട് ദേ​​​​ശീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളും, 53 സം​​​​സ്ഥാ​​​​ന പാ​​​​ർ​​​​ട്ടി​​​​ക​​​​ളും, ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി അം​​​​ഗീ​​​​കാ​​​​ര​​​​മി​​​​ല്ലാ​​​​ത്ത 2,538 പാ​​​​ർ​​​​ട്ടി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ ആ​​​​കെ 2599 രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഇ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്. നി​​​​ല​​​​വി​​​​ലെ പ​​​​തി​​​​നേ​​​​ഴാം ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ ചെ​​​​റു​​​​തും വ​​​​ലു​​​​തു​​​​മാ​​​​യ 37 രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് പ്ര​​​​തി​​​​നി​​​​ധ്യമു​​​​ണ്ട്. 1952-ൽ ​​​​രൂ​​​​പംകൊ​​​​ണ്ട ഒ​​​​ന്നാം ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ പ്രാ​​​​തി​​​​നി​​​​ധ്യം ല​​​​ഭി​​​​ച്ച​​​​ത് 22 രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​ണ്. ഒ​​​​ന്നാം ലോ​​​​ക്സ​​​​ഭ​​​​യി​​​​ലേ​​​​ക്ക് 53 രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ചെ​​​​ങ്കി​​​​ൽ 2019 ലെ ​​​​പ​​​​തി​​​​നേ​​​​ഴാം ലോ​​​​ക്സ​​​​ഭ​​​​യി​​​​ലേ​​​​ക്ക് മ​​​​ത്സ​​​​രി​​​​ച്ച പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം അ​​​​ഞ്ഞൂ​​​​റി​​​​ന് അ​​​​ടു​​​​ത്ത് എ​​​​ത്തിനി​​​​ൽ​​​​ക്കു​​​​ന്നു.

പ്ര​​​​തി​​​​പ​​​​ക്ഷ അ​​​​നൈ​​​​ക്യ​​​​വും ഭ​​​​ര​​​​ണ​​​​ത്തു​​​​ട​​​​ർ​​​​ച്ച​​​​യും

1952-ലെ ​​​​ഒ​​​​ന്നാം ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു മു​​​​ത​​​​ൽ 1971 -ലെ ​​​​അ​​​​ഞ്ചാം ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വ​​​​രെ ഇ​​​​ന്ത്യ​​​​ൻ രാ​​​​ഷ്‌​​​​ട്രീ​​​​യം ദ​​​​ർ​​​​ശി​​​​ച്ച​​​​ത് പൊ​​​​തു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലെ ഇ​​​​ന്ത്യ​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ സ​​​​മ​​​​ഗ്ര​​​​ാധി​​​​പ​​​​ത്യ​​​​മാ​​​​യി​​​​രു​​​​ന്നു. 17.3 കോ​​​​ടി വോ​​​​ട്ട​​​​ർ​​​​മാ​​​​ർ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഒ​​​​ന്നാം ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച 479 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ 364 എ​​ണ്ണ​​ത്തി​​​​ൽ വി​​​​ജ​​​​യി​​​​ച്ച് 45 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടു പ​​​​ങ്കാ​​​​ളി​​​​ത്ത​​​​വു​​​​മാ​​​​യി കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി. 1957-ലെ ​​​​ര​​​​ണ്ടാം ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​ടി​​​​യ​​​​ത് 371 സീ​​​​റ്റു​​​​ക​​​​ളും 47.78 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടു​​​​മാ​​​​ണ്. 1962 ലെ ​​​​മൂ​​​​ന്നാം ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ 361 സീ​​​​റ്റും 44.72 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടും കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​ടി​​. 1967-ലും ​​​​കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ എ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ല​​​​ഭി​​​​ച്ച സീ​​​​റ്റു​​​​ക​​​​ൾ 283 ആ​​​​യും വോ​​​​ട്ടു​​​​ശ​​​​ത​​​​മാ​​​​നം 40.78 ശ​​​​ത​​​​മാ​​​​നം ആ​​​​യും കു​​​​റ​​​​ഞ്ഞു.

കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന​​​​ക​​​​ത്തു​​ണ്ടാ​​​​യ ആ​​​​ഭ്യ​​​​ന്ത​​​​ര പ്ര​​​​ശ്ന​​​​ങ്ങ​​​​ളും നെ​​​​ഹ്റു​​​​വി​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം നേ​​​​തൃ​​​​നി​​​​ര​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യ ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ളും, ആ​​​​ദ്യ​​​​മാ​​​​യി രൂ​​​​പ​​​​പ്പെ​​​​ട്ടു​​​​വ​​​​ന്ന പ്ര​​​​തി​​​​പ​​​​ക്ഷ ഐ​​​​ക്യ​​​​വും കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​രി​​​​ട്ട തി​​​​രി​​​​ച്ച​​​​ടി​​​​ക​​​​ൾ​​​​ക്ക് കാ​​​​ര​​​​ണ​​​​മാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്നു. ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി​​​​യു​​​​ടെ ശ​​​​ക്ത​​​​മാ​​​​യ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ക​​​​രു​​​​ത്താ​​​​ർ​​​​ജി​​​​ച്ച കോ​​​​ൺ​​​​ഗ്ര​​​​സ് 1971-ലെ ​​​​അ​​​​ഞ്ചാം പൊ​​​​തു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ 352 സീ​​​​റ്റു​​​​ക​​​​ളും 43.68 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടും നേ​​​​ടി അ​​​​ധി​​​​കാ​​​​രം നി​​​​ല​​​​നി​​​​ർ​​​​ത്തി. ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി​​​​ക്ക് എ​​​​തി​​​​രാ​​​​യി​​​​രു​​​​ന്ന സം​​​​ഘ​​​​ട​​​​നാ കോ​​​​ൺ​​​​ഗ്ര​​​​സ് സം​​​​യു​​​​ക്ത സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി, പ്ര​​​​ജാ സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി, സ്വ​​​​ത​​​​ന്ത്ര പാ​​​​ർ​​​​ട്ടി, ജ​​​​ന​​​​സം​​​​ഘം തു​​​​ട​​​​ങ്ങി​​​​യ​​​​വയുമാ​​​​യി ചേ​​​​ർ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് എ​​​​തി​​​​രാ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷ ഐ​​​​ക്യ​​​​നി​​​​ര രൂ​​​​പീ​​​​ക​​​​രി​​​​ച്ചു​​​​വെ​​​​ങ്കി​​​​ലും ബം​​​​ഗ്ലാ​​​​ദേ​​​​ശ് യു​​​​ദ്ധ​​​​വി​​​​ജ​​​​യ​​​​ത്തി​​​​ന്‍റെ പ്ര​​​​ഭ​​​​യി​​​​ൽ ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി വ​​​​ൻ​​​​വി​​​​ജ​​​​യം നേ​​​​ടു​​​​ക​​​​യാ​​​​ണു​​ണ്ടാ​​​​യ​​​​ത്.

ഇ​​​​നി, പ്ര​​​​തി​​​​പ​​​​ക്ഷ ഐ​​​​ക്യ​​​​നി​​​​ര​​​​യു​​​​ടെ ക​​​​രു​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് ആ​​​​ദ്യ​​​​മാ​​​​യി അ​​​​ധി​​​​കാ​​​​രം ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ട അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​​​യ്ക്ക് ശേ​​​​ഷം ന​​​​ട​​​​ന്ന 1977ലെ ​​​​ആ​​​​റാം ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാം.

154 സീ​​​​റ്റു​​​​ക​​​​ളു​​​​മാ​​​​യി അ​​​​ധി​​​​കാ​​​​രം ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ട കോ​​​​ൺ​​​​ഗ്ര​​​​സി​​​​നു കി​​​​ട്ടി​​​​യ വോ​​​​ട്ടുശ​​​​ത​​​​മാ​​​​നം 34.52 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഇ​​​​ടി​​​​ഞ്ഞു. 345 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ വി​​​​ജ​​​​യി​​​​ച്ച് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്ന ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ മു​​​​ന്ന​​​​ണി​​​​ക്ക് 51.89 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടു​​​​ക​​​​ൾ കി​​​​ട്ടി. ഇ​​​​വി​​​​ടെ ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി​​​​യെ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽനി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​ത് ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​പ​​​​ക്ഷ ഐ​​​​ക്യം ആ​​​​യി​​​​രു​​​​ന്നു. ജ​​​​ന​​​​സം​​​​ഘം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ജ​​​​ന​​​​താ​​​​ പാ​​​​ർ​​​​ട്ടി​​​​യും, കോ​​​​ൺ​​​​ഗ്ര​​​​സ് ഫോ​​​​ർ ഡെ​​​​മോ​​​​ക്ര​​​​സി, സി​​​​പി​​​​എം, അ​​​​കാ​​​​ലി​​​​ദ​​​​ൾ, പെ​​​​സ​​​​ന്‍റ​​​​സ് ആ​​​​ൻ​​​​ഡ് വ​​​​ർ​​​​ക്കേ​​​​ഴ്സ് പാ​​​​ർ​​​​ട്ടി ഓ​​​​ഫ് ഇ​​​​ന്ത്യ, ആ​​​​ർ​​​​എ​​​​സ്പി, ഫോ​​​​ർ​​​​വേ​​​​ർ​​​​ഡ് ബ്ലോ​​​​ക്ക്, ഡി​​​​എം​​​​കെ തു​​​​ട​​​​ങ്ങി​​​​യ​​​​വയുമെ​​​​ല്ലാം ശ​​​​ക്ത​​​​മാ​​​​യ ഇ​​​​ന്ദി​​​​രാവി​​​​രു​​​​ദ്ധ വി​​​​കാ​​​​ര​​​​ത്തി​​​​ൽ ഒ​​​​രു​​​​മി​​​​ച്ച​​​​പ്പോ​​​​ൾ കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ നി​​​​ന്നു പു​​​​റ​​​​ത്താ​​​​യി.

വീ​​​​ണ്ടും 1980-ലെ ​​​​ഏ​​​​ഴാം പൊ​​​​തുതെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ ഐ​​​​ക്യ​​​​നി​​​​ര ചീ​​​​ട്ടു​​​​കൊ​​​​ട്ടാ​​​​രം പോ​​​​ലെ ത​​​​ക​​​​ർ​​​​ന്ന​​​​ടി​​​​ഞ്ഞ​​​​പ്പോ​​​​ൾ 374 സീ​​​​റ്റു​​​​ക​​​​ളും 42.69 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടു​​​​മാ​​​​യി കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ തി​​​​രി​​​​ച്ചെ​​​​ടു​​​​ത്തി. ഭ​​​​ര​​​​ണ​​​​ത്തി​​​​ലി​​​​രു​​​​ന്ന ജ​​​​ന​​​​താ​​​​പാ​​​​ർ​​​​ട്ടി 18.97 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടും 31 സീ​​​​റ്റു​​​​മാ​​​​യി പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​ലേ​​​​ക്ക് കൂ​​​​പ്പുകു​​​​ത്തി. വീ​​​​ണ്ടും കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽനി​​​​ന്നു പു​​​​റ​​​​ത്താ​​​​യ 1989-ലെ ​​​​ഒ​​​​ന്പ​​​​താം ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ 39.53 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടു നേ​​​​ടി​​​​യെ​​​​ങ്കി​​​​ലും സീ​​​​റ്റു​​​​ക​​​​ൾ 197 ആ​​​​യി. 17.78 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ട് നേ​​​​ടി​​​​യ ജ​​​​ന​​​​താ​​​​ദ​​​​ൾ 143 സീ​​​​റ്റും 11.36 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടു നേ​​​​ടി​​​​യ ബി​​​​ജെ​​​​പി 83 സീ​​​​റ്റു​​​​ക​​​​ളും നേ​​​​ടി. അ​​​​തു​​​​പോ​​​​ലെ 28.30 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടു നേ​​​​ടി​​​​യ കോ​​​​ൺ​​​​ഗ്ര​​​​സി​​​​നെ മ​​​​റി​​​​ക​​​​ട​​​​ന്ന് 1999 ലെ ​​​​പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ 23.75 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടു​​​​മാ​​​​യി ബി​​​​ജെ​​​​പി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ത് ദേ​​​​ശീ​​​​യ ജ​​​​നാ​​​​ധി​​​​പ​​​​ത്യ സ​​​​ഖ്യം എ​​​​ന്ന പ്ര​​​​തി​​​​പ​​​​ക്ഷ ഐ​​​​ക്യ​​​​ത്തി​​​​ന്‍റെ ക​​​​രു​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. 2004-ൽ 26.70 ​​​​ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടു​​​​മാ​​​​യി 114 സീ​​​​റ്റു​​​​മാ​​​​ത്രം നേ​​​​ടി​​​​യ കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ത് പ്ര​​​​തി​​​​പ​​​​ക്ഷ ഐ​​​​ക്യ​​​​നി​​​​ര​​​​യു​​​​ടെ ക​​​​രു​​​​ത്തി​​​​ലാ​​​​ണ്. 2009ൽ ​​​​കോ​​​​ൺ​​​​ഗ്ര​​​​സ് ഭ​​​​ര​​​​ണ​​​​ത്തു​​​​ട​​​​ർ​​​​ച്ച നേ​​​​ടാ​​​​നു​​​​ള്ള പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണം പ്ര​​​​തി​​​​പ​​​​ക്ഷ നി​​​​ര​​​​ക​​​​ളി​​​​ലെ അ​​​​നൈ​​​​ക്യ​​​​മാ​​​​യി​​​​രു​​​​ന്നു.

​​​​ത്തു​​​​റ്റ ദേ​​​​ശീ​​​​യ ബ​​​​ദ​​​​ലി​​​​ന്‍റെ അ​​​​ഭാ​​​​വം

1967, 1977, 1989, 1999, 2004 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ രൂ​​​​പ​​​​പ്പെ​​​​ട്ട പ്ര​​​​തി​​​​പ​​​​ക്ഷ ഐ​​​​ക്യ​​​​നി​​​​ര ദേ​​​​ശീ​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ ച​​​​ല​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക്കി. ദേ​​​​ശീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കു​​​​റ​​​​ഞ്ഞു വ​​​​രി​​​​ക​​​​യും പ്രാ​​​​ദേ​​​​ശി​​​​ക പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​വും സ്വാ​​​​ധീ​​​​ന​​​​വും കൂ​​​​ടിവ​​​​രുക​​​​യും ചെ​​​​യ്യു​​​​ന്ന രാ​​​​ഷ്‌​​​​ട്രീ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ലെ എ​​​​ല്ലാ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും ഒ​​​​രു​​​​പോ​​​​ലെ സ്വാ​​​​ധീ​​​​ന​​​​മി​​​​ല്ലെ​​​​ങ്കി​​​​ലും ഉ​​​​ള്ള സ്വാ​​​​ധീ​​​​ന മേ​​​​ഖ​​​​ല​​​​ക​​​​ൾ ഭ​​​​ദ്ര​​​​മാ​​​​യി സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നും പു​​​​തി​​​​യ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്ക് ക​​​​ട​​​​ന്നുക​​​​യ​​​​റാ​​​​നും ബി​​​​ജെ​​​​പി​​​​ക്ക് ക​​​​ഴി​​​​യു​​​​ന്നു​​​​ണ്ട്. കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ്, പ​​​​ഞ്ചാ​​​​ബ് തു​​​​ട​​​​ങ്ങി​​​​യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​ച്ചാ​​​​ൽ ഗ​​​​ണ്യ​​​​മാ​​​​യ സ്വാ​​​​ധീ​​​​ന​​​​മേ​​​​ഖ​​​​ല ഇ​​​​ന്ന് ബി​​​​ജെ​​​​പി​​​​ക്കു​​ണ്ട്.


എ​​ന്നാ​​ൽ, ദേ​​​​ശീ​​​​യ പാ​​​​ർ​​​​ട്ടി എ​​​​ന്ന നി​​​​ല​​​​യി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ സ്വാ​​​​ധീ​​​​ന​​​​മേ​​​​ഖ​​​​ല ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​യി വ​​​​രു​​​​ന്ന​​​​ത് ആ​​​​ശ​​​​ങ്കാ​​ജ​​ന​​ക​​മാ​​​​ണ്. ഇ​​​​ന്ത്യ​​​​യി​​​​ലെ പ​​​​ല സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും ഒ​​​​രു തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​നു ശേ​​​​ഷി​​​​യി​​​​ല്ലാ​​​​ത്ത വി​​​​ധം കോ​​​​ൺ​​​​ഗ്ര​​​​സ് പി​​​​ന്നോ​​​​ട്ടു പോ​​​​വു​​​​ന്നു. ബി​​​​ജെ​​​​പി​​​​യു​​​​മാ​​​​യി നേ​​​​രി​​​​ട്ട് ഏ​​​​റ്റു​​​​മു​​​​ട്ടു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്ര​​​​മാ​​​​യി കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ സ്വാ​​​​ധീ​​​​നമേ​​​​ഖ​​​​ല ചു​​​​രു​​​​ങ്ങു​​​​ക​​​​യാ​​​​ണ്. ബി​​​​ജെ​​​​പി​​​​ക്ക് ബ​​​​ദ​​​​ലാ​​​​യി പു​​​​തി​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യ പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ന്നു വ​​​​രു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത വോ​​​​ട്ടു​​​​ക​​​​ൾ മാ​​റു​​​​​​ന്ന​​​​തു ഗൗ​​​​ര​​​​വ​​​​തര​​​​മാ​​​​യി പാ​​​​ർ​​​​ട്ടി​​നേ​​​​തൃ​​​​ത്വം പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​ണം. അ​​​​ടു​​​​ത്ത കാ​​​​ല​​​​ത്തു നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ന്ന ഡ​​​​ൽ​​​​ഹി (4.26), ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് (1.17), ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് (6.2), ബി​​ഹാ​​​​ർ (6.7), ത​​​​മി​​​​ഴ്നാ​​​​ട് (6.47), ബം​​​​ഗാ​​​​ൾ (12.25), ഒ​​​​ഡീ​​​​ഷ (16.12) എ​​​​ന്നി​​​​വി​​ട​​ങ്ങ​​ളി​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ വോ​​​​ട്ടു​​​​ശ​​​​ത​​​​മാ​​​​നം തീ​​രെ ചു​​രു​​ങ്ങി. ഇ​​​​ന്ത്യ​​​​യി​​​​ലെ ആ​​​​കെ ലോ​​​​ക്സ​​​​ഭാ സീ​​​​റ്റു​​​​ക​​​​ളു​​​​ടെ പ​​​​കു​​​​തി​​​​യോ​​​​ളം പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് ഈ ​​​​സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നാ​​​​ണ്.

സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് മു​​​​ന്നേ​​​​റ്റം ന​​​​ട​​​​ത്തി​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ തൊ​​​​ട്ട​​​​ടു​​​​ത്തു ന​​​​ട​​​​​​ന്ന ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പാ​​​​ർ​​​​ട്ടി​​​​ക്കു തി​​​​രി​​​​ച്ച​​​​ടി ​​​​നേ​​​​രി​​​​ട്ട​​​​താ​​​​യി കാ​​​​ണാം. ഇ​​​​ത് ഇ​​​​ന്ത്യ​​​​യു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പുരം​​​​ഗ​​​​ത്ത് പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി കാ​​​​ണ​​​​പ്പെ​​​​ടു​​​​ന്ന പൊ​​​​തുപ്ര​​​​വ​​​​ണ​​​​ത​​​​ക്ക് വി​​​​രു​​​​ദ്ധ​​​​മാ​​​​യ കാ​​​​ര്യ​​​​മാ​​​​ണ്. 2018 നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​ൽ രാ​​​​ജ​​​​സ്ഥാ​​​​ൻ, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്, ച​​​​ത്തീ​​​​സ്ഗ​​​​ഢ് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ വി​​​​ജ​​​​യി​​​​ച്ച് സ​​​​ർ​​​​ക്കാ​​​​രു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത് കോ​​​​ൺ​​​​ഗ്ര​​​​സ്. പ​​​​ക്ഷേ തൊ​​​​ട്ട​​​​ടു​​​​ത്തു ന​​​​ട​​​​ന്ന ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മൂ​​​​ന്നു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി​​ കോ​​​​ൺ​​​​ഗ്ര​​​​സി​​​​നു​​​​ണ്ടാ​​​​യി.

ക​​​​ഴി​​​​ഞ്ഞ പ​​​​തി​​​​ന്നാ​​​​ല് മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ന​​​​ട​​​​ന്ന പ​​​​തി​​​​മൂ​​​​ന്ന് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലും ഇ​​​​ട​​​​യി​​​​ൽ ന​​​​ട​​​​ന്ന ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും സ​​​​മാ​​​​ന​​​​മാ​​​​യ പാ​​​​റ്റേ​​​​ൺ കാ​​​​ണാ​​​​ൻ ക​​​​ഴി​​​​യും. താ​​​​ഴെ ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന ക​​​​ണ​​​​ക്ക് ശ്ര​​​​ദ്ധി​​​​ക്കു​​​​ക.

ഇ​​​​ന്ത്യ​​​​യു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ൽ മു​​​​ന്പു​​​​ണ്ടാ​​​​കാ​​​​ത്ത അ​​​​സാ​​​​ധാ​​​​ര​​​​ണ സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണി​​ത്. ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബി​​​​ജെ​​​​പി തൂ​​​​ത്തു​​​​വാ​​​​രി​​​​യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​ലെ​​​​ല്ലാം വ​​​​ള​​​​രെ അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ വോ​​​​ട്ടു ശ​​​​ത​​​​മാ​​​​നം അ​​​​ന്പ​​​​തി​​​​നും ചി​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ അ​​​​റു​​​​പ​​​​ത് ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നും മു​​​​ക​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി.

ഇ​​​​ന്ത്യ​​​​യി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പുരം​​​​ഗ​​​​ത്തു​​​​ണ്ടാ​​​​കു​​​​ന്ന ഈ ​​​​മാ​​​​റ്റ​​​​ങ്ങ​​​​ൾ കോ​​​​ൺ​​​​ഗ്ര​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ വ​​​​ള​​​​രെ ഗൗ​​​​ര​​​​വ​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കേ​​​​ണ്ട​​താ​​ണ്. നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലെ ശ​​​​ക്ത​​​​മാ​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലും ബി​​​​ജെ​​​​പി ഭ​​​​ദ്ര​​​​മാ​​​​യ വോ​​​​ട്ടു ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​യി നി​​​​ൽ​​​​ക്കു​​​​ന്നു എ​​​​ന്ന​​​​തും ഇ​​​​ന്ത്യ​​​​യി​​​​ലെ മൂ​​​​ന്നോ നാ​​​​ലോ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ഴി​​​​കെ ബാ​​​​ക്കി​​​​യു​​​​ള്ള​​​​വ​​​​യി​​​​ൽ ശ​​​​ക്ത​​​​മാ​​​​യി നി​​​​ൽ​​​​ക്കു​​​​ന്നു എ​​​​ന്ന​​​​തും പ്ര​​​​തി​​​​പ​​​​ക്ഷ രാ​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​താ​​​​ക്ക​​​​ളെ ഇ​​​​രു​​​​ത്തി ചി​​​​ന്തി​​​​പ്പി​​​​ക്ക​​ണം. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ബി​​​​ജെ​​​​പി അ​​​​ധി​​​​കാ​​​​രം പി​​​​ടി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ആം ​​​​ആ​​​​ദ്‌​​​​മി​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി കോ​​​​ൺ​​​​ഗ്ര​​​​സ് നി​​​​ശ​​​​ബ്‌​​​​ദ​​​​മാ​​​​യി എ​​​​ന്ന​​ വാ​​ദ​​മു​​ണ്ട്. ഇ​​​​തു​​​​പോ​​​​ലെ എ​​​​ത്ര സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ബി​​​​ജെ​​​​പി​​​​യെ തോ​​​​ൽ​​​​പ്പി​​​​ക്കു​​ന്ന​​തി​​നു നി​​​​ശ​​​​ബ്‌​​​​ദ​​​​മാ​​​​കാ​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സി​​​​നോ ഇ​​​​ത​​​​ര പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​ക​​ൾ​​​​ക്കോ ക​​​​ഴി​​​​യും‍?

കാ​​​​ഷ്മീ​​​​രി​​​​ന്‍റെ സ്വ​​​​യം​​​​ഭ​​​​ര​​​​ണം റ​​​​ദ്ദാ​​​​ക്ക​​​​ൽ, പൗ​​​​ര​​​​ത്വ നി​​യ​​മ ഭേ​​​​ദ​​​​ഗ​​​​തി ​​പോ​​​​ലെ​​​​യു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​ളി​​ൽ നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ക്കാ​​​​ത്ത ആം ​​​​ആ​​​​ദ്‌​​​​മി പാ​​ർ​​ട്ടി ബി​​​​ജെ​​​​പി​​​​യെ മ​​​​ല​​​​ർ​​​​ത്തി​​​​യ​​​​ടി​​​​ച്ചെ​​​​ങ്കി​​​​ൽ, അ​​​​ത് പ്രാ​​​​ദേ​​​​ശി​​​​ക പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ശ​​​​ക്ത​​​​മാ​​​​യ ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ന​​​​ൽ​​​​കു​​​​ന്ന സ​​​​ന്ദേ​​​​ശം വ​​​​ള​​​​രെ വ്യ​​​​ക്ത​​​​മാ​​​​ണ്. സം​​​​സ്ഥാ​​​​ന രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​വും ദേ​​​​ശീ​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​വും ര​​​​ണ്ടു​​വ​​​​ഴി​​​​ക്കു പോ​​​​വു​​​​ക​​​​യും പ്രാ​​​​ദേ​​​​ശി​​​​ക പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ദേ​​​​ശീ​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ൽ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ എ​​​​ടു​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്താ​​​​ൽ അ​​​​തു​​​​ണ്ടാ​​​​ക്കു​​​​ന്ന ദൂ​​​​രവ്യാ​​​​പ​​​​ക​​​​ പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ വ​​​​ലു​​​​താ​​​​യി​​​​രി​​​​ക്കും. ദേ​​​​ശീ​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ൽ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ ശ​​​​ബ്ദം ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​വു​​​​ക​​​​യും ശ​​​​ക്ത​​​​മാ​​​​യ പ്രാ​​​​ദേ​​​​ശി​​​​ക പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ദേ​​​​ശീ​​​​യ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പൊ​​​​തു​​​​നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ വൈ​​​​മ​​​​നസ്യം കാ​​​​ട്ടു​​​​ക​​​​യും ഒ​​​​രു പ്ര​​​​തി​​​​പ​​​​ക്ഷ ഐ​​​​ക്യ​​​​നി​​​​ര രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്താ​​​​ൽ എ​​​​ത്ര ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലും സ​​​​മ​​​​ഗ്രാ​​​​ധി​​​​പ​​​​ത്യ, ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ ഭ​​​​ര​​​​ണ​​​​വു​​​​മാ​​​​യി മു​​​​ന്പോ​​​​ട്ടു പോ​​​​കാ​​​​ൻ ബി​​​​ജെ​​​​പി​​​​ക്കു ക​​​​ഴി​​​​യും.

ബി​​​​ജെ​​​​പി​​​​ക്കും ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി​​​​ക്കും ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ൽ ഒ​​​​രു ബ​​​​ദ​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്നു​​​​ണ്ടോ എ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സും പാ​​​​ർ​​​​ട്ടി നേ​​​​തൃ​​​​ത്വ​​​​വും ചി​​​​ന്തി​​​​ക്കേ​​​​ണ്ട സ​​​​മ​​​​യം അ​​​​തി​​​​ക്ര​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. ദേ​​​​ശീ​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന ഉ​​​​റ​​​​ച്ച നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ യ​​​​ഥാ​​​​സ​​​​മ​​​​യം, യ​​​​ഥാ​​​​രീ​​​​തി​​​​യി​​​​ൽ ജ​​​​ന​​​​മ​​​​ധ്യ​​​​ത്തി​​​​ലേ​​​​ക്ക് സം​​​​ക്ര​​​​മി​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന പാ​​​​ർ​​​​ട്ടി സം​​​​ഘ​​​​ട​​​​നാ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​പ​​​​ര്യാ​​​​പ്ത​​​​ത കോ​​​​ൺ​​​​ഗ്ര​​​​സ് മ​​​​റി​​​​ക​​​​ട​​​​ന്നേ പ​​​​റ്റൂ. ജ​​​​ന​​​​താ​​​​ പാ​​​​ർ​​​​ട്ടി​​​​യും ജ​​​​ന​​​​താ​​​​ദ​​​​ളും പോ​​​​ലെ​​​​യു​​​​ള്ള ഒ​​​​രു ആ​​​​ൾ​​​​ക്കൂ​​​​ട്ട​​​​മ​​​​ല്ല ബി​​​​ജെ​​​​പി എ​​​​ന്ന യാ​​​​ഥാ​​​​ർ​​​​ഥ്യം അം​​​​ഗീ​​​​ക​​​​രി​​​​ച്ചേ പ​​​​റ്റൂ.
ഭ​​​​ര​​​​ണ​​​​വി​​​​രു​​​​ദ്ധ വി​​​​കാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ തി​​​​ര​​​​ത​​​​ള്ള​​​​ലി​​​​ൽ ത​​​​ങ്ങ​​​​ൾ സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ തീ​​​​ര​​​​ങ്ങ​​​​ളി​​​​ൽ എ​​​​ത്തി​​​​ക്കോ​​​​ളുമെ​​​​ന്ന കാ​​​​ഴ്ച​​​​പ്പാ​​​​ട് മാ​​​​റ്റി​​​​വ​​​​ച്ച് ശ​​​​ക്ത​​​​മാ​​​​യ ആ​​​​ശ​​​​യ​​ഭ​​​​ദ്ര​​​​ത​​​​യും സം​​​​ഘ​​​​ട​​​​നാ ശൈ​​​​ലി​​​​യും കൈ​​​​വ​​​​രി​​​​ച്ചെ​​​​ങ്കി​​​​ൽ മാ​​​​ത്ര​​​​മേ ഭാ​​​​വി​​​​യി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ബി​​​​ജെ​​​​പി ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ നേ​​​​രി​​​​ടാ​​​​ൻ ക​​​​ഴി​​യൂ. ദേ​​​​ശീ​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ന്‍റെ മാ​​​​റു​​​​ന്ന ചു​​​​വ​​​​രെ​​​​ഴു​​​​ത്തു​​​​ക​​​​ൾ വാ​​​​യി​​​​ക്കാ​​​​ൻ രാ​​​​ജ്യ​​​​ത്തെ പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ക​​​​ഴി​​​​യ​​​​ട്ടെ എ​​​​ന്ന് പ്ര​​​​ത്യാ​​​​ശി​​​​ക്കാം.


പ്ര​​​​ഫ. റോ​​​​ണി കെ. ​​​​ബേ​​​​ബി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.