തൊഴിൽ അറിയില്ല!
ലോ​ക​ സാ​മ്പ​ത്തി​കശ​ക്തി​യാ​കാ​ൻ കു​തി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും , ന​യ​രൂ​പീ​ക​ര​ണ വി​ദ​ഗ്ധ​രെ​യും വി​ദ്യാ​ഭ്യാ​സ​വി​ച​ക്ഷ​ണ​രെ​യും, സ​ർ​വ്വോ​പ​രി സാ​ധാ​ര​ണ ആ​ളു​ക​ളെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തുന്ന ഒ​രു റി​പ്പോ​ർ​ട്ടാ​ണ് യൂ​ണി​സെ​ഫ് ക​ഴി​ഞ്ഞയാഴ്ച്ച പു​റ​ത്തി​റ​ക്കി​യ​ത്. 2030ഒാടെ ഇ​ന്ത്യ​യി​ൽ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കു​ന്ന 31 കോ​ടി​ യുവാക്കളിൽ 47 ശതമാനത്തിനു മാ​ത്ര​മേ തൊ​ഴി​ൽ നൈ​പു​ണ്യം ഉ​ണ്ടാ​വു​ക​യു​ള്ളൂ എ​ന്നാ​ണ് യൂ​ണി​സെ​ഫ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. 53% യു​വ​ജ​ന​ങ്ങ​ളും തൊ​ഴി​ൽ ഇ​ല്ലാ​ത്ത​വ​രാ​യി അ​വ​ശേ​ഷി​ക്കും എ​ന്ന​താ​ണ് ഈ ​ക​ണ​ക്കി​ന്‍റെ മ​റു​പു​റം. ഗ്ലോ​ബ​ൽ ബി​സി​ന​സ് കൊ​യലീ​ഷ​ൻ ഫോ​ർ എ​ഡ്യു​ക്കേ​ഷ​നും (ജി ​ബി സി ​എ​ഡ്യു​ക്കേ​ഷ​ൻ), വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് യൂ​ണി​സെ​ഫ് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​ക​ണ​ക്കു​ക​ൾ ഉ​ള്ള​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തൊ​ഴി​ൽ മാ​ർ​ക്ക​റ്റ് ദ​ക്ഷി​ണേഷ്യ ആ​ണെ​ന്നാ​ണ് യൂ​ണി​സെ​ഫ് റി​പ്പോ​ർ​ട്ട് പ​റ​യു​ന്ന​ത് . പ്ര​തി​ദി​നം ഒ​രു ല​ക്ഷ​ത്തോ​ളം യു​വ​ജ​ന​ങ്ങ​ളാണ് തൊ​ഴി​ൽ തേ​ടി തൊ​ഴി​ൽ മാ​ർ​ക്ക​റ്റി​ൽ എ​ത്തു​ന്ന​ത്. അ​ടു​ത്ത പ​ത്തു വ​ർ​ഷ​ത്തി​ൽ ദ​ക്ഷി​ണേഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ സ്‌​കൂ​ൾ ലെ​വ​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങു​ന്ന 54% വി​ദ്യാ​ർ​ഥി​ക​ളും തൊ​ഴി​ൽ ല​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നൈ​പു​ണ്യ പ​രി​ശീ​ല​നം ഇ​ല്ലാ​തെ​യാ​യി​രി​ക്കും തൊ​ഴി​ൽ മാ​ർ​ക്ക​റ്റി​ൽ എ​ത്തു​ക എ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു . അ​തി​ഭീ​ക​ര​മാ​യ തൊ​ഴി​ലി​ല്ലാ​യ്‌​മ ആ​യി​രി​ക്കും ഇ​തി​ന്‍റെ അ​ന​ന്ത​രഫ​ലം. ""ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ വ​ള​രെ അ​പ​ക​ട​ക​ര​മാ​യ തി​രി​വി​ലാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. യു​വ​ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഭ​യെ ന​ല്ല ദി​ശ​യി​ലേ​ക്കു തി​രി​ച്ചു​വി​ട്ടാ​ൽ ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന​വും വി​ക​സ​ന​വും ഉ​ൾ​പ്പെടെ​യു​ള്ള നേ​ട്ട​ങ്ങ​ൾ കൊ​യ്യാം. മ​റി​ച്ചാ​ണെ​ങ്കി​ൽ നി​രാ​ശ​യും , സാ​മ്പ​ത്തി​ക മു​ര​ടി​പ്പും അ​സ്വ​സ്ഥ​ത​ക​ളു​മാ​വും ഫ​ലം''. യൂ​ണി​സെ​ഫി​ന്‍റെ എ​ക്സി​ക്യൂട്ടീ​വ് ഡ​യ​റ​ക്റ്റ​ർ ഹെ​ൻ​റീ​റ്റ ഫോ​റെ പ​റ​യു​ന്നു.

രൂ​ക്ഷ​മാ​യ തൊ​ഴി​ലി​ല്ലാ​യ്മ​യി​ലേ​ക്ക് ഇ​ന്ത്യ​യി​ലെ യു​വ​ജ​ന​ങ്ങ​ളെ ന​യി​ക്കുമെ​ന്ന് യൂണി​സെ​ഫ് പ​റ​യു​ന്ന വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ന്‍റെ വീ​ഴ്ച​ക​ളാ​യി ര​ണ്ടു കാ​ര്യ​ങ്ങ​ൾ ചൂണ്ടിക്കാ ട്ടുന്നു. നി​ല​വാ​രം കു​റ​ഞ്ഞ വി​ദ്യാ​ഭ്യാ​സ രീ​തി​ക​ളും കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​ത്തി​ന്‍റെ അ​ഭാ​വ​വും.
ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളാ​യ ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ, ശ്രീ​ല​ങ്ക, മാ​ല​ദ്വീ​പ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​യി 2030ഒാടെ ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കു​ന്ന യു​വ​ജ​ന​ങ്ങ​ളു​ടെ എ​ണ്ണം 40 കോ​ടി​യി​ൽ എ​ത്തു​മെ​ന്നാ​ണ് യൂ​ണി​സെ​ഫ് പ​റ​യു​ന്ന​ത് . അ​തി​ൽ 30.96 കോ​ടിയും ഇ​ന്ത്യ​യി​ലാ​യി​രി​ക്കും.

ഇന്ത്യയിലും പാക്കിസ്ഥാനിലും ബംഗ്ലാദേ ശിലുംകൂടി 2040 ഒാടെ പ്ര​തീ​ക്ഷി​ക്കു​ന്ന ആ​കെ ജ​ന​സം​ഖ്യ​യാ​യ 180 കോ​ടി​യു​ടെ പ​കു​തി​യും 24 വ​യ​സി​നു താ​ഴെ​യു​ള്ളവർ ആ​യി​രി​ക്കും. ഈ ​രാ​ജ്യ​ങ്ങ​ളി​ലെ 32,000 വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ യൂ​ണി​സെ​ഫ് ന​ട​ത്തി​യ ‘വോ​യി​സ് ഓ​ഫ് യൂ​ത്ത്’ സ​ർ​വേ പ്ര​തീ​ക്ഷാ​നി​ർ​ഭ​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ അ​ല്ല ന​ൽ​കു​ന്ന​ത്.

സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗവും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത് പാ​ഠ്യ​പ​ദ്ധ​തി കാ​ല​ഹ​ര​ണ​പ്പെ​ട്ട​തും തൊ​ഴി​ൽ നേ​ടാ​ൻ സ​ഹാ​യി​ക്കാ​ത്തതും ആ​ണെ​ന്നാണ്. തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന്‍റെ അ​ഭാ​വം (26%), തൊ​ഴി​ൽ​സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേശ​ങ്ങ​ളു​ടെ അ​ഭാ​വം (23%), വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ അ​ഴി​മ​തി​യും വി​വേ​ച​ന​വും (44%) എ​ന്നീ ഗു​രു​ത​ര​മാ​യ വി​ഷ​യ​ങ്ങ​ൾ അവർ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ഗ്ലോ​ബ​ൽ ബി​സി​ന​സ് കൊ​യലീ​ഷ​ൻ ഫോ​ർ എ​ഡ്യു​ക്കേ​ഷ​ന്‍റെ ഡ​യ​റ​ക്ടർ ആ​യ ജ​സ്റ്റി​ൻ വാ​ൻ ഫ്‌​ളീ​റ്റ് ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് ""അ​തി​ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി'' എ​ന്നാ​ണ് . ""ഗ​വ​ൺ​മെ​ന്‍റുക​ളും വ്യാ​വ​സാ​യി​ക മേ​ഖ​ല​യും പൊ​തു​സ​മൂ​ഹ​വും കൂ​ട്ടാ​യ പ്ര​യ​ത്ന​ങ്ങ​ൾ വ​ഴി ഈ ​പ്ര​തി​സ​ന്ധി​യെ അ​തി​ജീ​വി​ക്ക​ണം'' എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

ഇ​ന്ത്യയുടെ വെ​ല്ലു​വി​ളി​ക​ൾ

മ​തി​യാ​യ നൈ​പു​ണ്യ​മു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭാ​വം ഇ​ന്ത്യ​ന്‍ തൊ​ഴി​ല്‍ മേ​ഖ​ല നേ​രി​ടു​ന്ന വ​ലി​യ പ്ര​ശ്‌​ന​മാ​ണ്. ഉ​ദാ​ഹ​ര​ണ​മാ​യി രാ​ജ്യ​ത്തെ എ​ന്‍ജി​നിയ​ര്‍മാ​രി​ല്‍ 80 ശ​ത​മാ​നം ജോ​ലി ചെ​യ്യാ​ന്‍ ആ​വ​ശ്യ​മാ​യ നൈ​പു​ണ്യം ഇ​ല്ലാ​ത്ത​വ​രാ​ണെ​ന്ന് വി​വി​ധ പ​ഠ​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഇ​ന്ത്യ​യി​ല്‍ ഒ​രു വ​ർ​ഷം എ​ന്‍ജി​നിയ​റിം​ഗ് പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കു​ന്ന പ​തി​ന​ഞ്ചു ല​ക്ഷം വി​ദ്യാ​ർഥി​ക​ളി​ൽ വെ​റും 0.4 ശ​ത​മാ​നം മാ​ത്ര​മാ​ണ് തൊ​ഴി​ല്‍ നൈ​പു​ണ്യ​മു​ള്ള​വ​ര്‍ എ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും 130 ല​ക്ഷം യു​വ​ജ​ന​ങ്ങ​ള്‍ പു​തു​താ​യി ഇ​ന്ത്യ​യി​ൽ തൊ​ഴി​ല്‍വി​പ​ണി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്നു എ​ന്നാ​ണ് ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത് . പ​ക്ഷേ, ഇ​വ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും പു​റം​ത​ള്ള​പ്പെ​ടാനോ​ മി​ക​ച്ച തൊ​ഴി​ലു​ക​ൾ ല​ഭി​ക്കാ​തെ പോ​കു​ന്ന​തി​നോ ഉ​ള്ള കാ​ര​ണം നൈ​പു​ണ്യ പ​രി​ശീ​ല​ന​ത്തി​ന്‍റെ അ​ഭാ​വ​മാ​ണ്.

ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്, ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ഴു​ള്ള തൊ​ഴി​ല്‍ശ​ക്തി​യു​ടെ 4.69 ശ​ത​മാ​ന​ത്തി​ന് മാ​ത്ര​മാ​ണ് ഔ​പ​ചാ​രി​ക നൈ​പു​ണ്യ പ​രി​ശീ​ല​നം ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് അ​മേ​രി​ക്ക​യി​ൽ 52 ശ​ത​മാ​ന​വും ദ​ക്ഷി​ണകൊ​റി​യ​യി​ൽ 96 ശ​ത​മാ​ന​വും ആ​ണ്. എ​ൻ​ജി​നിയ​റി​ംഗ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ ഉ​ൾ​പ്പെടെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം ക​ഴി​ഞ്ഞ യു​വ​ാക്ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്‌​മ വ്യാ​പ​ക​മാ​കു​ന്ന​തി​ന്‍റെ പ്ര​ധാ​ന​ കാ​ര​ണം ഈ ​നൈ​പു​ണ്യ​ശേ​ഷി​ക്കു​റ​വാ​ണ്. ഇ​തി​നു പ്ര​ധാ​ന കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത് വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​യോ​ഗി​ക വ​ശ​ത്തേ​ക്കാ​ള്‍ സി​ദ്ധാ​ന്ത​ത്തി​നു പ്രാ​ധാ​ന്യം ന​ല്‍കു​ന്ന വി​ദ്യാ​ഭ്യാ​സ രീ​തി​യാ​ണ് ന​മ്മു​ടെ രാ​ജ്യ​ത്ത് നി​ല​നി​ല്‍ക്കു​ന്ന​ത് എ​ന്ന​താ​ണ്. കൂ​ടാ​തെ, ഇ​ന്ത്യ​യി​ല്‍ 31 ശ​ത​മാ​നം കു​ട്ടി​ക​ള്‍ സെ​ക്ക​ന്‍ഡ​റി വി​ദ്യാ​ഭ്യാ​സ ശേ​ഷം തു​ട​ര്‍പ​ഠ​ന​ത്തി​നു പോ​കാ​റി​ല്ല എ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ഇ​വ​രെ​ല്ലാംത​ന്നെ സാ​ങ്കേ​തി​ക നൈ​പു​ണ്യ​പ​രി​ശീ​ല​ന​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ തൊ​ഴി​ലി​ല്ലാ​ത്ത​വ​രു​ടെ ഗ​ണ​ത്തി​ൽ എ​ണ്ണ​പ്പെ​ടു​ക​യാ​ണു ചെ​യ്യു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ 247 ന​ഗ​ര​ങ്ങ​ളി​ലെ സ്‌​കൂ​ളു​ക​ളി​ലെ​യും ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​ധ്യാ​പ​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് 2014 ൽ ​ന​ട​ത്തി​യ സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത 92 ശ​ത​മാ​നം അ​ധ്യാ​പ​ക​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്, ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യം പ​രീ​ക്ഷാ​കേ​ന്ദ്രീ​കൃ​ത​മാ​ണെ​ന്നും, വി​ദ്യാ​ര്‍ഥി​യു​ടെ നൈ​പു​ണ്യ​ശേ​ഷി​ക​ള്‍ വ​ള​ർ​ത്തി​യെ​ടു​ക്കു​വാ​ൻ ഈ ​സം​വി​ധാ​ന​ത്തി​ന് ക​ഴി​യു​ന്നി​ല്ല എ​ന്നു​മാ​ണ്. വി​ദ്യാ​ഭ്യാ​സ​ത്തി​ലും സാ​ക്ഷ​ര​ത​യി​ലും മു​ന്നി​ൽ​നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ലെ 89% അ​ധ്യാ​പ​ക​രും ഈ ​സ​ർ​വേ​യി​ൽ പ​ങ്കു​വ​ച്ച​ത് സ​മാ​ന​മാ​യ അ​ഭി​പ്രാ​യംത​ന്നെ​യാ​ണ്. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ള്‍, അ​സ​മ​ത്വം, പ​ട്ടി​ണി, ദാ​രി​ദ്ര്യം, ന​ഗ​ര​ങ്ങ​ളി​ലും മെ​ട്രോ​പൊ​ളി​റ്റ​ന്‍ സി​റ്റി​ക​ളി​ലും മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് നൈ​പു​ണ്യ​വി​ക​സ​ന​ത്തി​ൽ രാജ്യത്തെ പി​ന്നോ​ട്ട​ടി​ക്കു​ന്ന​ത്.


പ്ര​തീ​ക്ഷ ന​ൽ​കു​ന്ന പ​രി​ഹാ​രശ്ര​മ​ങ്ങ​ൾ‌‌‌

നൈ​പു​ണ്യവി​ക​സ​ന​ത്തി​നാ​യി ഒ​ട്ട​ന​വ​ധി പ​രി​പാ​ടി​ക​ൾ കേ​ന്ദ്ര,​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​പ്പോ​ൾ ആ​വി​ഷ്‌​ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. 2013ല്‍ ​ദേ​ശീ​യ നൈ​പു​ണ്യവി​ക​സ​ന ഏ​ജ​ന്‍സി (എ​ൻഎ​സ്​ഡിഎ) രൂ​പീ​കൃ​ത​മാ​യ​തോ​ടെ​യാ​ണ് ഗ​വ​ണ്‍മെ​ന്‍റിന്‍റെ​യും സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ​യും നൈ​പു​ണ്യവി​ക​സ​ന ശ്ര​മ​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കാ​ന്‍ ശ്ര​മ​മു​ണ്ടാ​യ​ത്. മേ​ന്മ​യും മാ​ന​ദ​ണ്ഡ​വും പൊ​തു​മേ​ഖ​ല​യ്ക്ക് ഉ​ത​കും വി​ധ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ദേ​ശീ​യ നൈ​പു​ണ്യമേ​ന്മാ ച​ട്ട​ക്കൂ​ട് (എ​ന്‍എ​സ്ക്യുഎ​ഫ്) ന​ട​പ്പാ​ക്കു​ക​യും ന​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യും ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു എ​ന്‍എ​സ്​ഡിഎ​യു​ടെ പ്രാ​ഥ​മി​ക ചു​മ​ത​ല. തു​ട​ര്‍ന്ന് 2015ല്‍ ​നൈ​പു​ണ്യ വി​ക​സ​ന​ത്തി​നും സം​രം​ഭ​ക​ത്വ​ത്തി​നു​മു​ള്ള ദേ​ശീ​യ​ന​യം രൂ​പീ​ക​രി​ച്ചു. വേ​ഗ​ത, ഗു​ണ​നി​ല​വാ​രം, സു​സ്ഥി​ര​ത എ​ന്നീ മൂ​ന്ന് അ​ടി​സ്ഥാ​ന സൂ​ച​ക​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് നൈ​പു​ണ്യ വി​ക​സ​ന വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ക എ​ന്ന​താ​ണ് ഈ ​ന​യ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ല​ക്ഷ്യം. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​ന​ത്തി​നു​ള്ള ദേ​ശീ​യ കൗ​ണ്‍സി​ല്‍ (എ​ന്‍സിവി​ടി), ദേ​ശീ​യ നൈ​പു​ണ്യവി​ക​സ​ന ഏ​ജ​ന്‍സി (എ​ന്‍എ​സ്​ഡിഎ) എ​ന്നി​വ ല​യി​പ്പി​ച്ച് ദേ​ശീ​യ തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ, പ​രി​ശീ​ല​ന കൗ​ണ്‍സി​ല്‍ (എ​ന്‍സിവിഇ​ടി) രൂ​പീ​ക​രി​ക്കു​ന്ന​തി​നു 2018ൽ ​കേ​ന്ദ്രസ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.

2022 -ഓ​ടു​കൂ​ടി 40 കോ​ടി​യി​ല​ധി​കം പേരെ വി​വി​ധ വൈ​ദ​ഗ്ധ്യം പ​രി​ശീ​ലി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ സ്‌​കി​ൽ ഇ​ന്ത്യ എ​ന്ന സം​രം​ഭം ആ​രം​ഭി​ച്ച​ത്. തു​ട​ര്‍ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വി​ഷ്‌​ക​രി​ച്ച പ്ര​ധാ​ന പ​ദ്ധ​തി​യാ​ണ് പ്ര​ധാ​ൻ മ​ന്ത്രി കൗ​ശ​ൽ വി​കാ​സ് യോ​ജ​ന. കേ​ന്ദ്ര നൈ​പു​ണ്യവി​ക​സ​ന സം​രം​ഭ​ക​ത്വ മ​ന്ത്രാ​ല​യം, ദേ​ശീ​യ നൈ​പു​ണ്യവി​ക​സ​ന കോ​ര്‍പ​റേ​ഷ​ന്‍ (എ​ന്‍എ​സ്ഡി​സി ) വ​ഴി​യാ​ണു പ്ര​ധാ​ന്‍മ​ന്ത്രി കൗ​ശ​ല്‍ വി​കാ​സ് യോ​ജ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​പ്പോ​ൾ രാ​ജ്യ​ത്ത് 2300 -ൽപ്പ​രം പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി 24 ല​ക്ഷം യു​വാ​ക്ക​ള്‍ക്ക് പ​ദ്ധ​തി വ​ഴി പ​രി​ശീ​ല​നം ല​ഭി​ക്കു​ന്നു. 375 തൊ​ഴി​ലു​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​വാ​ൻ ഇ​ന്ത്യ​യി​ലു​ട​നീ​ളം 13,000- ത്തി​ല​ധി​കം പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​നാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. 2022 ആ​കു​മ്പോ​ൾ 50 കോടി പേ​ര്‍ക്ക് നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ല്‍കു​ക​യാ​ണ് ഈ ​പ​ദ്ധ​തി വ​ഴി സ​ർ​ക്കാ‍ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ, നൈ​പു​ണ്യ പ​രി​ശീ​ല​നത്തി​നാ​യു​ള്ള ന​യി മ​ന്‍സി​ൽ പ​ദ്ധ​തി​ക്ക് ലോ​കബാ​ങ്കി​ല്‍നി​ന്ന് അഞ്ചുകോടി ഡോ​ള​ര്‍ സ​ഹാ​യം 2016 മു​ത​ൽ ല​ഭി​ച്ചു​വ​രു​ന്നു​ണ്ട്. 10കോടി ഡോ​ള​റി​ന്‍റെ ഈ ​പ​ദ്ധ​തി​യി​ൽ ബാ​ക്കി കേ​ന്ദ്രബ​ജ​റ്റ് വി​ഹി​ത​മാ​ണ്. ദാ​രി​ദ്ര്യ​രേ​ഖയ്​ക്കു താ​ഴെ​യു​ള്ള ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ല്‍പ്പെ​ടു​ന്ന 17നും 35നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ര്‍ക്ക് വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ല്‍പ​രി​ശീ​ല​നം എ​ന്നി​വ ന​ട​പ്പാ​ക്കു​ക​യാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. 2021 ഒ​ക്‌​ടോ​ബ​ര്‍ 31 വ​രെ പ​ദ്ധ​തി​യി​ല്‍ ചേ​രാ​ൻ അ​വ​സ​ര​മു​ണ്ട്.

പ​രി​സ്ഥി​തി നൈ​പു​ണ്യവി​ക​സ​ന കോ​ഴ്സു​ക​ളി​ലൂ​ടെ 2021 ആ​കു​മ്പോ​ഴേ​ക്കും അ​ഞ്ച് ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ കേ​ന്ദ്രസ​ർ​ക്കാ​ർ മ​റ്റൊ​രു പ​ദ്ധ​തി​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഗ്രീ​ന്‍ സ്കി​ല്‍ ഡെവ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മെ​ന്ന (ജി​എ​സ്‍പി​ഡി) ഈ ​പ​ദ്ധ​തി​യി​ൽ പ​രി​സ്ഥി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 30 വി​ദ​ഗ്ധ കോ​ഴ്സു​ക​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. സ്‌​കൂ​ൾവി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ൽത​ന്നെ വി​ദ്യാ​ർ​ഥി​ക​ളി​ലെ നൂ​ത​ന​മാ​യ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും നൈ​പു​ണ്യ പ​രി​ശീ​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള സ്കൂ​ളു​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് അ​ട​ൽ ടി​ങ്ക​റിം​ഗ് ലാ​ബു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലെ യു​വത​ല​മു​റ​യ്ക്ക് 3ഡി ​പ്രി​ന്‍റിംഗ്, റോ​ബട്ടി​ക്സ്, ഐ​ഒടി, ​മൈ​ക്രോ​ പ്രോ​സ​സ​ർ തു​ട​ങ്ങി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും നൂ​ത​ന ആ​ശ​യ​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രു​കയുമാണ് ഇ​തി​ന്‍റെ ല​ക്ഷ്യം.

കേ​ര​ള​ത്തി​ൽ നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദേ​ശ തൊ​ഴി​ൽസാ​ധ്യ​ത​യു​ള്ള നൂ​ത​ന സാ​ങ്കേ​തി​ക കോ​ഴ്സു​ക​ളാ​യ റോ​ബ​ട്ടി​ക് പ്രോ​സ​സ് ഓ​ട്ടോ​മേ​ഷ​ൻ, ഫു​ൾ​സ്റ്റാ​ക്ക് ഡെ​വ​ല​പ്പ​ർ, ഡാ​റ്റാ സ​യ​ൻ​സ് & അ​ന​ലി​റ്റി​ക്സ് തു​ട​ങ്ങി​യ​വ​യി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ൽ​കി​വ​രു​ന്നു​ണ്ട്. കൂ​ടാ​തെ, കേ​ര​ള​ത്തി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ലും കോ​ളജു​ക​ളി​ലും ന​ട​ത്തി​വ​രു​ന്ന അ​ധി​ക നൈ​പു​ണ്യപ​രി​ശീ​ല​ന പ​ദ്ധ​തി​യും (അ​സാ​പ്) കു​ട്ടി​ക​ളി​ൽ വ​ലി​യ മാ​റ്റ​ത്തി​നു ല​ക്ഷ്യംവ​യ്ക്കു​ന്നു.

പ​ക്ഷേ ഭൂ​രി​ഭാ​ഗം യു​വ​ജ​ന​ങ്ങ​ളും ഇ​പ്പോ​ഴും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് അ​ജ്ഞ​രാ​ണ് എ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഒ​ബ്‌​സ​ര്‍വ​ര്‍ റി​സ​ര്‍ച്ച് ഫൗ​ണ്ടേ​ഷ​നും വേ​ള്‍ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റ​വും അ​ടു​ത്തി​ടെ ന​ട​ത്തി​യ സ​ര്‍വേ​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്, ഇ​ന്ത്യ​യി​ലെ 70 ശ​ത​മാ​ന​ത്തോ​ളം യു​വാ​ക്ക​ള്‍ക്ക് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യ സ്‌​കി​ല്‍ ഇ​ന്ത്യ പ​ദ്ധ​തി​യെ​ക്കു​റി​ച്ചും വി​വി​ധ നൈ​പു​ണ്യവി​ക​സ​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും യാ​തൊ​രു അ​റി​വു​മി​ല്ല എ​ന്നാ​ണ്.

തൊഴിലുകൾ നഷ്ടപ്പെടുന്നു

ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ൾ സാ​മ്പ​ത്തി​ക മുരടിപ്പ് നി​ല​നി​ക്കു​ന്നു എ​ന്ന് ഗ​വ​ൺ​മെ​ന്‍റ് ത​ന്നെ തു​റ​ന്നുസ​മ്മ​തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യൂണി​സെ​ഫി​ന്‍റെ ക​ണ​ക്കു​ക​ൾ രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​യെ സം​ബ​ന്ധി​ച്ച് ന​ല്ല സൂ​ച​ന​ക​ള​ല്ല ന​ൽ​കു​ന്ന​ത്. നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ദേ​ശീ​യ സാ​മ്പ​ത്തി​കസ​ർ​വേ പ്ര​കാ​രം ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ൽ രാ​ജ്യ​ത്തെ അ​ഞ്ചു​കോ​ടി​യി​ൽ​പ്പ​രം ആ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട്പ്പെ​ട്ടു.

സം​ഘ​ടി​ത തൊ​ഴി​ൽ​മേ​ഖ​ല​യെ​ക്കാ​ൾ അ​സം​ഘ​ടി​ത തൊ​ഴി​ൽ​മേ​ഖ​ല വ​ള​രെ ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യിലാണെന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. രാ​ജ്യം സാ​മ്പ​ത്തി​ക മുരടിപ്പി​ലെ​ന്ന് ധ​ന​മ​ന്ത്രാ​ല​യ​വും റി​സ​ർ​വ് ബാ​ങ്കും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വാ​യ റ​തി​ൻ റോ​യും ഒ​രു​പോ​ലെ അ​ഭി​പ്രാ​യ​പ്പെ​ടു​മ്പോ​ഴാ​ണ് ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക​രം​ഗ​ത്തെ ഭാ​വി​യി​ൽ പി​ടി​ച്ചു​കു​ലു​ക്കി​യേ​ക്കാ​വു​ന്ന വ​ലി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി യൂണി​സെ​ഫ് രം​ഗ​ത്തു വ​ന്ന​ിരിക്കുന്നത് എ​ന്ന​തു ശ്ര​ദ്ധേ​യ​മാ​ണ്.പ്ര​ഫ. റോ​ണി കെ. ​ബേ​ബി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.