ആ​ത്മാ​വ് വി​ൽ​ക്കാ​തെ​യോ ഈ ​പ​ടി​യ​ിറ​ക്കം?
ഒ​​​​​രുപി​​​​​ടി സു​​​​​പ്ര​​​​​ധാ​​​​​ന വി​​​​​ധി​​​​​ക​​​​​ൾ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു​​​​​കൊ​​​​​ണ്ടു ഭാ​​​​​ര​​​​​ത​​​​​ത്തി​​​​​ന്‍റെ 46-ാമ​​​​​ത് ചീ​​​​​ഫ് ജ​​​​​സ്റ്റീസ് പ​​​​​ദ​​​​​വി​​​​​യി​​​​​ൽ‌​​നി​​​​​ന്നു ജ​​​​​സ്റ്റീസ് ര​​​​​ഞ്ജൻ ഗൊ​​​​​ഗോ​​​​​യ് പ​​​​​ടി​​​​​യി​​​​​റ​​​​​ങ്ങു​​​​​ന്പോ​​​​​ൾ ശ​​​​​രാ​​​​​ശ​​​​​രി ഇ​​​​​ന്ത്യ​​​​​ക്കാ​​​​​ര​​​​​ൻ സ്വ​​​​​യം ചോ​​​​​ദി​​​​​ക്കു​​​​​ന്നു​​​​​ണ്ടാ​​​​​വ​​​​​ണം ആ​​​​​ത്മാ​​​​​വ് വി​​​​​ൽ​​​​​ക്കാ​​​​​തെ ക​​​​​ട​​​​​ന്നു പോ​​​​​കാ​​​​​ൻ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നാ​​​​​യി​​​​​ട്ടു​​​​​ണ്ടാ​​​​​വു​​​​​മോ? 2018 ജ​​​​​നു​​​​​വ​​​​​രി 12ന് ​​​​​ഭാ​​​​​ര​​​​​ത​​​​​ത്തെ ആ​​​​​കെ അ​​​​​ന്പ​​​​​ര​​​​​പ്പി​​​​​ച്ചു​​​​​കൊ​​​​​ണ്ട് അ​​​​​ദ്ദേ​​​​​ഹ​​​​​വും കൂ​​​​​ട്ടു​​​​​കാ​​​​​രാ​​​​​യ മൂ​​​​​ന്നു സു​​​​​പ്രീംകോ​​​​​ട​​​​​തി ജ​​​​​ഡ്ജി​​​​​മാ​​​​​രും ചേ​​​​​ർ​​​​​ന്ന് അ​​​​​ന്ന​​​​​ത്തെ ചീ​​​​​ഫ് ജ​​​​​സ്റ്റീ​​സ് ദീപ​​​​​ക് മി​​​​​ശ്രയ്​​​​​ക്കെ​​​​​തി​​​​​രേ ന​​​​​ട​​​​​ത്തി​​​​​യ പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തെ ന്യാ​​​​​യീക​​​​​രി​​​​​ച്ചു​​​​​കൊ​​​​​ണ്ട് അ​​​​​വ​​​​​ർ ലോ​​​​​ക​​​​​ത്തോ​​​​​ടു പ​​​​​റ​​​​​ഞ്ഞ കാ​​​​​ര​​​​​ണ​​​​​മാ​​​​​ണ​​​​​ത്: ഇന്നിതു ചെയ്തി​​​​​ല്ലെ​​​​​ങ്കി​​​​​ൽ ര​​​​​ണ്ടു പ​​​​​തി​​​​​റ്റാ​​​​​ണ്ടു ​​​ക​​​​​ഴി​​​​​യു​​​​​ന്പോ​​​​​ൾ ആ​​​​​ത്മാ​​​​​വ് വി​​​​​റ്റ​​​​​വ​​​​​ർ എ​​ന്നു ച​​​​​രി​​​​​ത്രം ഞ​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു വി​​​​​ധി എ​​​​​ഴു​​​​​തും എ​​​​​ന്ന്.

ഒ​​​​​രു ചീ​​​​​ഫ് ജ​​​​​സ്റ്റീസി​​​​​നെ​​​​​തി​​​​​രേ സ​​​​​ഹ​​​​​ജ​​​​​ഡ്ജി​​​​​മാ​​​​​ർ ന​​​​​ട​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​തി​​​​​ൽ ഏ​​​​​റ്റ​​​​​വും രൂ​​​​​ക്ഷ​​​​​മാ​​​​​യ പ​​​​​ര​​​​​സ്യ വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​നു മു​​​​​തി​​​​​ർ​​​​​ന്ന അ​​​​​വ​​​​​ർ അ​​​​​ന്നു പ​​​​​റ​​​​​ഞ്ഞു: രാ​​​​​ജ്യ​​​​​ത്തോ​​​​​ടു​​​​​ള്ള ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​മാ​​​​​ണു ഞ​​​​​ങ്ങ​​​​​ൾ നി​​​​​റ​​​​​വേ​​​​​റ്റു​​​​​ന്ന​​​​​ത്. ചീ​​​​​ഫ് ജ​​​​​സ്റ്റീസി​​​​​ന് അ​​​​​വ​​​​​ർ അ​​​​​യ​​​​​ച്ച ഏ​​​​​ഴു പേ​​​​​ജു​​​​​ള്ള ക​​​​​ത്ത് പ്ര​​​​​സി​​​​​ദ്ധി​​​​​ക​​​​​രി​​​​​ച്ചു​​കൊ​​​​​ണ്ട് അ​​​​​വ​​​​​ർ പ​​​​​റ​​​​​ഞ്ഞു: ഈ ​​​​​സ്ഥാ​​​​​പ​​​​​നം പ​​​​​രി​​​​​ര​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​ല്ലെ​​​​​ങ്കി​​​​​ൽ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യം ഇ​​​​​വി​​​​​ടെ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലാ​​​​​വും.

ആ ​​​​​പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​വും അ​​​​​നു​​​​​ബ​​​​​ന്ധ വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ളും കെ​​​​​ട്ട​​​​​ട​​​​​ങ്ങി 2018 ഒ​​​​​ക്ടോ​​​​​ബ​​​​​ർ മൂ​​​​​ന്നി​​​​​നു ര​​​​ഞ്ജ​​​​ൻ ഗൊ​​​​​ഗോ​​​​​യ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ചീ​​​​​ഫ് ജ​​​​​സ്റ്റീസാ​​​​​യി. ആ ​​​​​അ​​​​​ത്യു​​​​​ന്ന​​​​​ത പ​​​​​ദ​​​​​വി​​​​​യി​​​​​ൽ​​നി​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​ടി​​​​​യി​​​​​റ​​​​​ങ്ങു​​​​​ന്പോ​​​​​ൾ സ്വാ​​​​​ഭാ​​​​​വി​​​​​ക​​​​​മാ​​​​​യും സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ർ ആ​​​​​ലോ​​​​​ചി​​​​​ച്ചു​​​​​പോ​​​​​കും അ​​​​​ന്നത്തെ പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളോ​​​​​ട് നീ​​​​​തി പു​​​​​ല​​​​​ർ​​​​​ത്താ​​​​​ൻ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​നു സാ​​​​​ധി​​​​​ച്ചു​​​​​വോ എന്ന്. പ്ര​​​​​ത്യേ​​​​​കി​​​​​ച്ചും സു​​​​​പ്ര​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളും വി​​​​​വാ​​​​​ദ​​​​​പ​​​​​ര​​​​​വു​​​​​മാ​​​​​യ നി​​​​​ര​​​​​വ​​​​​ധി കേ​​​​​സു​​​​​ക​​​​​ളി​​​​​ൽ,അ​​​​​യോ​​​​​ധ്യ​​​​​കേ​​​​​സും റ​​​​​ഫാ​​​​​ൽ കേ​​​​​സും ശ​​​​​ബ​​​​​രി​​​​​മ​​​​​ല കേ​​​​​സും അ​​​​​ട​​​​​ക്കം പ​​​​​ല​​​​​തി​​​​​ലും, തീ​​​​​ർ​​​​​പ്പുക​​​​​ല്പി​​​​​ച്ച​​​​​പ്പോ​​​​​ൾ. പ​​​​​ല സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളും കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്ത​​​​​പ്പോ​​​​​ൾ.

ആ​​​​​ക്ര​​​​​മി​​​​​ക്ക​​​​​പ്പെ​​​​​ട്ട ചീ​​​​​ഫ്

ഭാ​​​​​ര​​​​​ത​​​​​ത്തി​​​​​ലെ ചീ​​​​​ഫ് ജ​​​​​സ്റ്റീസു​​​​​മാ​​​​​രി​​​​​ൽ ഏ​​​​​റ്റ​​​​​വും ഭീ​​​​​ക​​​​​ര​​​​​മാ​​​​​യി ആ​​​​​ക്ര​​​​​മി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​യാളാ​​​​​ണ് ഗൊ​​​​​ഗോ​​​​​യ്. 2019 ഏ​​​​​പ്രി​​​​​ൽ 19 ന് ​​​​​ഭ​​​​​ാര​​​​​ത​​​​​ത്തെ ആ​​​​​കെ നെ​​​​​ടു​​​​​ക്കി​​​​​ക്കൊ​​​​​ണ്ട് സു​​​​​പ്രീംകോ​​​​​ട​​​​​തി​​​​​യി​​​​​ലെ ഒ​​​​​രു മു​​​​​ൻ​​​​​ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രി​​​​​യാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ ക​​​​​ട​​​​​ന്നാ​​​​​ക്ര​​​​​മി​​​​​ച്ച​​​​​ത്. അ​​​​​ദ്ദേ​​​​​ഹം ചീ​​​​​ഫ് ജ​​​​​സ്റ്റീസാ​​​​​യി ചു​​​​​മ​​​​​ത​​​​​ല ഏ​​​​​റ്റ​​​​​മാ​​​​​സം ഒ​​​​​ക്ടോ​​​​​ബ​​​​​ർ 10 നും 11 ​​​​​നും ഗൊ​​​​​ഗോ​​​​​യ് ത​​​​​ന്നെ പീ​​​​​ഡി​​​​​പ്പി​​​​​ച്ചു എ​​​​​ന്ന് പ​​​​​രാ​​​​​തി​​​​​പ്പെ​​​​​ട്ട് അ​​​​​വ​​​​​ർ സു​​​​​പ്രീം കോ​​​​​ട​​​​​തി​​​​​യി​​​​​ലെ 22 ജ​​​​​ഡ്ജി​​​​​മാ​​​​​ർ​​​​​ക്കും ക​​​​​ത്ത​​​​​യ​​​​​ച്ചു. മുപ്പത്തഞ്ചുകാ​​​​​രി​​​​​യാ​​​​​യ ആ ​​​​​ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രി ഒ​​​​​ന്ന​​​​​ര മാ​​​​​സ​​​​​ത്തോ​​​​​ളം അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ വ​​​​​സ​​​​​തി​​​​​യി​​​​​ലും ജോ​​​​​ലി ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്.

അ​​​​​വ​​​​​ർ ഉ​​​​​ന്ന​​​​​യി​​​​​ച്ച ആ​​​​​രോ​​​​​പ​​​​​ണം ഗൊ​​​​​ഗോ​​​​​യി​​​​​യു​​​​​ടെ ഇം​​​​​ഗി​​​​​ത​​​​​ത്തി​​​​​നു വ​​​​​ഴ​​​​​ങ്ങാ​​​​​തി​​​​​രു​​​​​ന്ന​​​​​തു​​​​​കൊ​​​​​ണ്ട് അ​​​​​വ​​​​​ളെ അ​​​​​ദ്ദേ​​​​​ഹം വ​​​​​ല്ലാ​​​​​തെ വേ​​​​​ട്ട​​​​​യാ​​​​​ടി​​​​​യെ​​​​​ന്നും അ​​​​​വ​​​​​സാ​​​​​നം സ​​​​​ർ​​​​​വീ​​​​​സി​​​​​ൽ നി​​​​​ന്നു പു​​​​​റ​​​​​ത്താ​​​​​ക്കി എ​​​​​ന്നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഡ​​​​​ൽ​​​​​ഹി പോ​​​​​ലീ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രാ​​​​​യ അ​​​​​വ​​​​​രു​​​​​ടെ ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​നെ​​​​​യും ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​ന്‍റെ സ​​​​​ഹോ​​​​​ദ​​​​​ര​​​​​നെ​​​​​യും വ​​​​​രെ ജോ​​​​​ലി​​​​​യി​​​​​ൽനി​​​​​ന്നും സ​​​​​സ്പെ​​​​​ൻ​​​​​ഡ് ചെ​​​​​യ്യി​​​​​പ്പിച്ച​​​​​താ​​​​​യി അ​​​​​വ​​​​​ർ പ​​​​​രാ​​​​​തി​​​​​പ്പെ​​​​​ട്ടു. വ​​​​​നി​​​​​താ സം​​​​​ഘ​​​​​ട​​​​​ന​​​​​ക്കാ​​​​​ർ ഇ​​​​​ള​​​​​കി. മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ പ​​​​​തി​​​​​വ് ആ​​​​​ക്രാ​​​​​ന്തം കാ​​​​​ണി​​​​​ച്ചി​​​​​ല്ലെ​​​​​ങ്കി​​​​​ലും സ്ത്രീപ​​​​​ക്ഷ നി​​​​​ല​​​​​പാ​​​​​ടെ​​​​​ടു​​​​​ത്തു. ഗൊ​​​​​ഗോ​​​​​യ് രാ​​​​​ജിവ​​​​​യ​​​​​്ക്ക​​​​​ണ​​​​​മെ​​​​​ന്നുവ​​​​​രെ ആ​​​​​വ​​​​​ശ്യം ഉ​​​​​യ​​​​​ർ​​​​​ന്നു.

ഗൊ​​​​​ഗോ​​​​​യ് വ​​​​​ള​​​​​രെ തി​​​​​ടു​​​​​ക്ക​​​​​ത്തി​​​​​ൽ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ എ​​​​​ടു​​​​​ത്തു. അ​​​​​യോ​​​​​ധ്യ​​​​​വി​​​​​ധി​​​​​ക്കു​​​​​ണ്ടാ​​​​​യ​​​​​പോ​​​​​ലെ അ​​​​​വ​​​​​ധിദി​​​​​ന​​​​​മാ​​​​​യ ശ​​​​​നി​​​​​യാ​​​​​ഴ്ച സു​​​​​പ്രീംകോ​​​​​ട​​​​​തി​​​​​യു​​​​​ടെ പ്ര​​​​​ത്യേ​​​​​ക സി​​​​​റ്റിം​​​​​ഗ് ന​​​​​ട​​​​​ത്തി. ജ​​​​​ഡ്ജി​​​​​മാ​​​​​രാ​​​​​യ അ​​​​​രു​​​​​ണ്‍ മി​​​​​ശ്ര​​​​​യു​​​​​ടെ​​​​​യും സ​​​​​ജീവ് ഖ​​​​​ന്ന​​​​​യു​​​​​ടെ​​​​​യും സാ​​​​​ന്നി​​​​​ധ്യ​​​​​ത്തി​​​​​ൽ കൂ​​​​​ടി​​​​​യ കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഗൊഗോ​​​​​യ് ത​​​​​ന്‍റെ നി​​​​​ര​​​​​പ​രാ​​​​​ധി​​​​​ത്വം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. കോ​​​​​ട​​​​​തി​​​​​യു​​​​​ടെ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തി​​​​​നുനേ​​​​​രെ ന​​​​​ട​​​​​ക്കു​​​​​ന്ന ബോ​​​​​ധ​​​​​പൂ​​​​​ർ​​​​​വ​​​​​മാ​​​​​യ ഗൂ​​​​​ഢാ​​​​​ലോ​​​​​ച​​​​​ന​​​​​യാ​​​​​ണ് അ​​​​​തെ​​​​​ന്നു പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. കോ​​​​​ട​​​​​തി​​​​​യി​​​​​ൽ എ​​​​​ത്തി​​​​​യ സോ​​​​​ളി​​​​​സി​​​​​റ്റ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ തു​​​​​ഷാ​​​​​ർ മേ​​​​​ത്ത ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സി​​​​​നെ അ​​​​​പ​​​​​കീ​​​​​ർ​​​​​ത്തി​​​​​പ്പെ​​​​​ടു​​​​​ത്തി സ​​​​​മ്മ​​​​​ർ​​​​​ദ​​​​​ത്തി​​​​​ലാ​​​​​ക്കാനു​​​​​ള്ള നീ​​​​​ക്ക​​​​​മാ​​​​​ണ് എ​​​​​ന്ന് ആ​​​​​ക്ഷേ​​​​​പി​​​​​ച്ചു. അ​​​​​ന്വേ​​​​​ഷ​​​​​ണത്തിന് ഒ​​​​​രു ജുഡീ​​​​​ഷൽ ക​​​​​മ്മീ​​​​​ഷ​​​​​നെ​​​​​യും പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.
നി​​​​​യു​​​​​ക്ത ചീ​​​​​ഫ് ജ​​​​​സ്റ്റി​​​​​സ് ബോ​​​​​ബ്ഡേ, അ​​​​​ടു​​​​​ത്ത ജ​​​​​ഡ്ജി രാ​​​​​വ​​​​​ണ്ണ, വ​​​​​നി​​​​​താ ജ​​​​​ഡ്ജി ഇ​​​​​ന്ദി​​​​​രാ ബാ​​​​​ന​​​​​ർ​​​​​ജി എ​​​​​ന്ന​​​​​ിവ​​​​​രാ​​​​​യി​​​​​രു​​​​​ന്നു അം​​​​​ഗ​​​​​ങ്ങ​​​​​ൾ. ഗൊഗോ​​​​​യ് ആ ​​​​​ക​​​​​മ്മീ​​​​​ഷ​​​​​നു മു​​​​​ന്പി​​​​​ൽ നേ​​​​​രി​​​​​ട്ടെ​​​​​ത്തി തെ​​​​​ളി​​​​​വു കൊ​​​​​ടു​​​​​ത്തു. പ​​​​​രാ​​​​​തി​​​​​ക്കാ​​​​​രി വി​​​​​ട്ടു നി​​​​​ന്നു. പ​​​​​രാ​​​​​തി അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ര​​​​​ഹി​​​​​തം എ​​​​​ന്നുപ​​​​​റ​​​​​ഞ്ഞ് ക​​​​​മ്മീഷ​​​​​ൻ ത​​​​​ള്ളി. ത​​​​​ന്‍റെ പൊ​​​​​തുജീ​​​​​വി​​​​​ത​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചൊ​​​​​ക്കെ അ​​​​​ന്നു ജ​​​​​സ്റ്റീ​​​​​സ് ഗൊ​​​​​ഗോ​​​​​യ് വി​​​​​കാ​​​​​ര​​​​​ഭ​​​​​രി​​​​​ത​​​​​മാ​​​​​യി സം​​​​​സാ​​​​​രി​​​​​ച്ചു. സു​​​​​പ്രീംകോ​​​​​ട​​​​​തി ജ​​​​​ഡ്ജി​​​​​മാ​​​​​രി​​​​​ൽ സ​​​​​ന്പ​​​​​ത്ത് പ​​​​​ര​​​​​സ്യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ അ​​​​​പൂ​​​​​ർ​​​​​വം ചി​​​​​ല​​​​​രി​​​​​ൽ ഒ​​​​​രാ​​​​​ളാ​​​​​ണ് ഗൊ​​​​​ഗോ​​​​​യ്.

ഗൂ​​​​​ഢാ​​​​​ലോ​​​​​ച​​​​​ന

അ​​​​​ന്നു ബെ​​​​​യി​​​​​ൻ​​​​​സ് എ​​​​​ന്ന അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ൻ ചീ​​​​​ഫ് ജ​​​​​സ്റ്റീസി​​​​​നെ​​​​​തി​​​​​രേ ആ​​​​​ക്ഷേ​​​​​പം ഉ​​​​​ന്ന​​​​​യി​​​​​ക്കാൻ ത​​​​​നി​​​​​ക്ക് ഒ​​​​​രാ​​​​​ൾ ഒ​​​​​ന്ന​​​​​ര​​​​​ക്കോ​​​​​ടി​​​​​യു​​​​​മാ​​​​​യി വ​​​​​ന്ന ക​​​​​ഥ​​​​​യു​​​​​മാ​​​​​യി രം​​​​​ഗ​​​​​ത്തു വ​​​​​ന്നു. അ​​​​​തേ​​​​​ക്കു​​​​​റി​​​​​ച്ച് കോ​​​​​ട​​​​​തി അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​മാ​​​​​രം​​​​​ഭി​​​​​ച്ചു. ചീ​​​​​ഫ് ജ​​​​​സ്റ്റീസിനെ അ​​​​​സ്ഥി​​​​​ര​​​​​പ്പെ​​​​​ടു​​​​​ത്താൻ ശ​​​​​ക്ത​​​​​മാ​​​​​യ ഗൂ​​​​​ഢാലോ​​​​​ച​​​​​ന ന​​​​​ട​​​​​ക്കു​​​​​ന്നു എ​​​​​ന്നാ​​​​​യി ആ​​​​​ക്ഷേ​​​​​പം. എ​​​​​ല്ലാം സാ​​​​​വ​​​​​കാ​​​​​ശം കെ​​​​​ട്ട​​​​​ട​​​​​ങ്ങി; സ്ത്രീ​​​​​യു​​​​​ടെ ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​നെ​​​​​യും സ​​​​​ഹോ​​​​​ദ​​​​​ര​​​​​നെ​​​​​യും ഡ​​​​​ൽ​​​​​ഹി പോ​​​​​ലീ​​​​​സ് തി​​​​​രി​​​​​ച്ചെ​​​​​ടു​​​​​ത്തു.

കോ​​​​​ട​​​​​തി ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളെ വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ച​​​​​വ​​​​​രു​​​​​ണ്ട്. ഈ ​​​​​സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളു​​​​​ടെ ശ​​​​​രി​​​​​യും തെ​​​​​റ്റും എ​​​​​ന്തു​​​​​മാ​​​​​ക​​​​​ട്ടെ ജ​​​​​സ്റ്റീസ് ഗൊഗോ​​​​​യ് ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യ സ​​​​​ന്ദേ​​​​​ഹം ദുരീകരിക്കാൻ, അ​​​​​താ​​​​​യ​​​​​ത് ജുഡീ​​​​​ഷറി​​​​​യെ വ​​​​​രു​​​​​തി​​​​​യി​​​​​ലാ​​​​​ക്കാ​​​​​ൻ ന​​​​​ട​​​​​ക്കു​​​​​ന്ന ബോധപൂ​​​​​ർ​​​​​വ​​​​​മാ​​​​​യ നീ​​​​​ക്ക​​​​​ത്തി​​​​​നെ​​​​​തി​​​​​രേ, ഒ​​​​​ന്നും ഉ​​​​​ണ്ടാ​​​​​യ​​​​​താ​​​​​യി ക​​​​​ണ്ടി​​​​​ല്ല. ആ​​​​​രോ​​​​​പ​​​​​ണം ഉ​​​​​ന്ന​​​​​യി​​​​​ച്ച​​​​​ത് നി​​​​​സാ​​​​​ര​​​​​ക്കാ​​​​​ര​​​​​നാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല, ചീ​​​​​ഫ് ജ​​​​​സ്റ്റീസാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്ന് ഓ​​​​​ർ​​​​​ക്കു​​​​​ക. അ​​​​​തെ​​​​​ല്ലാം അ​​​​​ങ്ങ് കെ​​​​​ട്ട​​​​​ട​​​​​ങ്ങി. എ​​​​​ന്തേ അ​​​​​ങ്ങ​​​​​നെ കെ​​​​​ട്ട​​​​​ട​​​​​ങ്ങി? എ​​​​​ന്തേ ആ ​​​​​ക​​​​​റു​​​​​ത്ത ശ​​​​​ക്തി​​​​​ക​​​​​ളെ പു​​​​​റം ലോ​​​​​ക​​​​​ത്തെ​​​​​ത്തി​​​​​ച്ചി​​​​​ല്ല?

ധീര​​​​​നാ​​​​​യ ജ​​​​​സ്റ്റീസ് ഗൊ​​​​​ഗോ​​​​​യ്

ക​​​​​ളി​​​​​യ​​​​​റി​​​​​യാ​​​​​ത്ത ആ​​​​​ള​​​​​ല്ല ജ​​​​​സ്റ്റീ​​​​​സ് ഗൊഗോ​​​​​യ്. ക​​​​​ർ​​​​​ക്ക​​​​​ശ​​​​​മാ​​​​​യ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളും പ​​​​​ലപ്പോ​​​​ഴും ഉ​​​​​ന്നയി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. അ​​​​​മി​​​​​താ​​​​​ഭ് ബ​​​​​ച്ച​​​​​നെ കു​​​​​ടു​​​​​ക്കാ​​​​​ൻ ഭ​​​​​ര​​​​​ണക​​​​​ക്ഷി സ​​​​​ർ​​​​​ക്കാ​​​​​ർ സം​​​​​വി​​​​​ധാ​​​​​നം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ശ്ര​​​​​മി​​​​​ച്ച​​​​​പ്പോ​​​​​ൾ അ​​​​​ദ്ദേ​​​​​ഹ​​​​​മാ​​​​​ണു സ​​​​​ഹാ​​​​​യി​​​​​യായ​​​​ത്. ആ​​​​​സാ​​​​​മി​​​​​ലെ പു​​​​​തി​​​​​യ പൗ​​​​​ര​​​​​ത്വ ര​​​​​ജിസ്റ്റർ സാ​​​​​ധ്യ​​​​​മാക്കിയ​​​​​തും അ​​​​​ദ്ദേ​​​​​ഹ​​​​​മാ​​​​​ണ്.

ര​​​​​ണ്ടു ജ​​​​​ഡ്ജി​​​​​മാ​​​​​രെ വ​​​​​രെ നി​​​​​യ​​​​​മ​​​​ത്തിൽ കു​​​​​ടുക്കിയ​​​​​യാളാണ് അദ്ദേഹം. അ​​​​​തിൽ കേ​​​​​ര​​​​​ളം മ​​​​​റക്കാത്ത ഒ​​​​​രു വി​​​​​ധി​​​​​യു​​​​​ണ്ട്. സൗ​​​​​മ്യ​​​​​വ​​​​​ധക്കേസി​​​​​ലെ പ്ര​​​​​തി ഗോ​​​​​വിന്ദച്ചാമി​​​​​യു​​​​​ടെ വ​​​​​ധശിക്ഷ ജീവ​​​​​പ​​​​​ര്യന്തമാക്കിയ വി​​​​​ധി. കേ​​​​​ര​​​​​ളം വ​​​​​ള​​​​​രെ വി​​​​​കാ​​​​​ര​​​​​പ​​​​​ര​​​​​മാ​​​​​യി പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ച ഒ​​​​​രു സം​​​​​ഭ​​​​​വ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ആ ​​​​​വി​​​​​ധി.​​​​​

സു​​​​​പ്രീംകോ​​​​​ട​​​​​തി​​​​​യി​​​​​ലെ മുൻ ജ​​​​​ഡ്ജി മാ ർക്കണ്ഡേ​​​​​യ ക​​​​​ട്ജു അ​​​​​തി​​​​​നെക്കുറി​​​​​ച്ചു വി​​​​​വ​​​​​ര​​​​​മില്ലാത്ത ജ​​​​​ഡ്ജി​​​​​മാർ കാ​​​​​ണി​​​​​ച്ച അ​​​​​ബദ്ധം എ​​​​​ന്ന് ബ്ലോഗെഴുതി. ബ്ലോഗിൽ കേസെടുത്ത് കട്ജുവിനെ കോടതിയിലേക്കു വിളിപ്പിച്ചു. അദ്ദേഹത്തിന്‍റെ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണത്തിൽ കോ​​​​​ട​​​​​തി തൃപ്തിപ്പെട്ടില്ല. വി​​​​​ധിക്കെതിരേയല്ല, ജ​​​​​ഡ്ജി​​​​​മാർക്കെതിരെയാണ് പ​​​​​രാ​​​​​മർശം എ​​​​​ന്ന നി​​​​​ല​​​​​പാ​​​​​ടി​​​​​ലാ​​​​​യിരുന്നു ജസ്റ്റീസ് ഗൊ​​​​​ഗോ​​​​​യ്. അ​​​​​വ​​​​​സാ​​​​​നം ത​​​​​ന്‍റെ സീ​​​​​നി​​​​​യ​​​​​റാ​​​​​യി പ്ര​​​​​വർത്തിച്ച സു​​​​​പ്രീംകോ​​​​​ട​​​​​തി ജ​​​​​ഡ്ജി​​​​​യെക്കൊ​​​​​ണ്ട് മാ​​​​​പ്പു പ​​​​​റ​​​​​യി​​​​​ച്ചു അ​​​​​ദ്ദേ​​​​​ഹം.


അ​​​​​തു​​​​​പോ​​​​​ലെ കൽ​​​​​ക്ക​​​​​ത്ത ഹൈ​​​​​ക്കോ​​​​​ട​​​​​തി ജ​​​​​ഡ്ജി​​​​​യാ​​​​​യി​​​​​രു​​​​​ന്നു സി.​​​​​എ​​​​​സ് ക​​​​​ർ​​​​​ണന്‍റെ കേ​​​​​സും. ഉ​​​​​ന്ന​​​​​ത കോ​​​​​ട​​​​​തി​​​​​ക​​​​​ളി​​​​​ലെ ജ​​​​​ഡ്ജി​​​​​മാ​​​​​ർ അ​​​​​ഴി​​​​​മ​​​​​തി​​​​​ക്കാ​​​​​രാ​​​​​ണെ​​​​​ന്നു കാ​​​​​ണി​​​​​ച്ച് അ​​​​​ദ്ദേ​​​​​ഹം രാ​​​​​ഷ്‌ട്ര​​​​​പ​​​​​തി​​​​​ക്കും പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​ക്കും എ​​​​​ല്ലാം ക​​​​​ത്ത​​​​​യ​​​​​ച്ചു. ക​​​​​ർ​​​​​ണനെ ജ​​​​​യി​​​​​ലി​​​​​ലാ​​​​​ക്കി​​​​​യ സു​​​​​പ്രീംകോ​​​​​ട​​​​​തി ബെ​​​​​ഞ്ചി​​​​​ൽ ഗൊ​​​​​ഗോ​​​​​യിയും ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ത്ര​​​​​യും പ്രാ​​​​​പ്ത​​​​​നാ​​​​​യ ഒ​​​​​രാ​​​​​ൾ ഇ​​​​​ന്ത്യ​​​​​ൻ ജൂ​​​​​ഡി​​​​​ഷറി​​​​​യെ ബ്ലാ​​​​​ക്ക് മെ​​​​​യി​​​​​ൽ ചെ​​​​​യ്യാ​​​​​ൻ ഗു​​​​​ഢ​​​​​നീ​​​​​ക്കം ന​​​​​ട​​​​​ക്കു​​​​​ന്നു എ​​​​​ന്ന് അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ച​​​​​റി​​​​​ഞ്ഞി​​​​​ട്ടും എ​​​​​ല്ലാം കെ​​​​​ട്ട​​​​​ട​​​​​ങ്ങാ​​​​​ൻ കൂ​​​​​ട്ടു​​​​​നി​​​​​ന്ന​​​​​തു​​​​​പോ​​​​​ലെ​​​​​യേ വാ​​​​​യി​​​​​ച്ചെ​​​​​ടു​​​​​ക്കു​​​​​വാ​​​​​നാ​​​​​കൂ.

അ​​​​​വ​​​​​സാ​​​​​ന വി​​​​​ധിതീ​​​​​ർ​​​​​പ്പു​​​​​ക​​​​​ൾ

വൈ​​​​​കി എ​​​​​ത്തു​​​​​ന്ന ന്യാ​​​​​യം അ​​​​​ന്യാ​​​​​യ​​​​​മാ​​​​​കു​​​​​മെ​​​​​ന്നു ന്യാ​​​​​യാ​​​​​ധി​​​​​പന്മാ​​​​​ർ ത​​​​​ന്നെ പ​​​​​റ​​​​​യാ​​​​​റു​​​​​ണ്ട്. ഭാ​​​​​ര​​​​​ത​​​​​ത്തി​​​​​ലെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് കാ​​​​​ല​​​​​ത്ത് വ​​​​​ന്ന റ​​​​​ഫാ​​​​​ൽ അ​​​​​ഴി​​​​​മ​​​​​തി കേ​​​​​സ് സം​​​​​ബ​​​​​ന്ധി​​​​​ച്ച വി​​​​​ധി ഇ​​​​​ത്ര​​​​​യും വൈ​​​​​കി​​​​​യ​​​​​തി​​​​​ലൂ​​​​​ടെ ആ ​​​​​പ്ര​​​​​മാ​​​​​ണം പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നി​​​​​ല്ലേ? സു​​​​​പ്രീംകോ​​​​​ട​​​​​തി​​​​​യി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ല്കി​​​​​യ രേ​​​​​ഖ​​​​​ക​​​​​ളി​​​​​ലെ പി​​​​​ശ​​​​​കും പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ഓ​​​​​ഫീ​​​​​സ് അ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ ഇ​​​​​ട​​​​​പെ​​​​​ട്ട​​​​​തി​​​​​ന്‍റെ രേ​​​​​ഖ​​​​​ക​​​​​ളും ഒ​​​​​ക്കെ പു​​​​​റ​​​​​ത്തു വ​​​​​ന്ന​​​​​ശേ​​​​​ഷ​​​​​വും സു​​​​​പ്രീം കോ​​​​​ട​​​​​തി​​​​​യി​​​​​ൽ നി​​​​​ന്നും ഉ​​​​​ണ്ടാ​​​​​യ വി​​​​​ധി ശ​​​​​രി​​​​​ക്കും മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കു​​​​​വാ​​​​​ൻ കോ​​​​​ണ്‍​ഗ്ര​​​​​സു​​​​​കാ​​​​​ര​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​ർ​​​​​ക്കും ബു​​​​​ദ്ധിമു​​​​​ട്ടു​​​​​ണ്ട്. ഈ ​​​​​വി​​​​​ധി നേ​​​​​ര​​​​​ത്തെ വ​​​​​ന്നി​​​​​രു​​​​​​​​​​ന്നെ​​​​​ങ്കി​​​​​ൽ ഭ​​​​​ര​​​​​ണ​​​​​ക​​​​​ക്ഷി​​​​​ക്കാ​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്നു സ​​​​​ഹാ​​​​​യം എ​​​​​ന്ന​​​​​തു​​​​​കൊ​​​​​ണ്ട് വി​​​​​ധി വൈ​​​​​കി​​​​​യ​​​​​തു ന്യാ​​​​​യീ​​​​​ക​​​​​രി​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ല.

പ്ര​​​​​തി​​​​​പ​​​​​ക്ഷം റ​​​​​ഫാ​​​​​ൽ കേ​​​​​സി​​​​​ലെ​​​​​ന്നപോ​​​​​ലെ ഭ​​​​​ര​​​​​ണ​​​​​ക​​​​​ക്ഷി അ​​​​​യോ​​​​​ധ്യ​​​​​ക്കേ​​​​​സി​​​​​ലും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു മു​​​​​ന്പ് സു​​​​​പ്രീംകോ​​​​​ട​​​​​തി​​​​​യു​​​​​ടെ വി​​​​​ധി ഉ​​​​​ണ്ടാ​​​​​ക​​​​​ണം എ​​​​​ന്നു നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ച്ച​​​​​താ​​​​​ണ്. ജ​​​​​സ്റ്റീസ് ഗൊഗോ​​​​​യ് സ​​​​​മ്മ​​​​​തി​​​​​ച്ചി​​​​​ല്ല. അ​​​​​വ​​​​​സാ​​​​​നം വി​​​​​ധി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച ശേ​​​​​ഷ​​​​​മാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം മ​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​ത്. നീ​​​​​തി ന​​​​​ട​​​​​പ്പാ​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു എ​​​​​ന്ന് ബോ​​​​​ധ്യം വ​​​​​ര​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ കേ​​​​​സി​​​​​ലെ ഇ​​​​​രു ക​​​​​ക്ഷി​​​​​ക​​​​​ൾ​​​​​ക്കും നീ​​​​​തി കി​​​​​ട്ടി എ​​​​​ന്ന തോ​​​​​ന്ന​​​​​ലു​​​​​ണ്ടാ​​​​​വ​​​​​ണം എ​​​​​ന്ന് പ​​​​​റഞ്ഞ ​​​​​കോ​​​​​ട​​​​​തി കൈ​​​​​ക്കൊ​​​​​ണ്ട തീ​​​​​രു​​​​​മാ​​​​​നം മു​​​​​സ്‌ലിംകൾ അ​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​രെ​​​​​യും സ​​​​​ന്ദേ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്നു. 1949 ൽ ​​​​​ബാ​​​​​ബ​​​​​റി മ​​​​​സ്ജിദി​​​​​ൽ ഹൈ​​​​​ന്ദ​​​​​വ വി​​​​​ഗ്ര​​​​​ഹം സ്ഥാ​​​​​പി​​​​​ച്ച് ആ​​​​​രാ​​​​​ധ​​​​​ന തു​​​​​ട​​​​​ങ്ങി​​​​​യ​​​​​തും 1992 ൽ ​​​​​മ​​​​​സ്ജി​​​​​ദും ത​​​​​ക​​​​​ർ​​​​​ത്ത​​​​​തും എ​​​​​ല്ലാം തെ​​​​​റ്റാ​​​​​യി​​​​​പ്പോ​​​​​യി എ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ കോ​​​​​ട​​​​​തി പ​​​​​ക്ഷേ ക്ഷേത്രനിർമാണത്തിനു വി​​​​​വാ​​​​​ദ ഭൂ​​​​​മി കൊ​​​​​ടു​​​​​ക്കു​​​​​ന്നു. അ​​​​​ക്ര​​​​​മ​​​​​ത്തെ ന്യാ​​​​​യീക​​​​​രി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി തോ​​​​​ന്നി​​​​​പ്പി​​​​​ക്കി​​​​​ല്ലേ ആ ​​​​​പ്ര​​​​​വൃ​​​​​ത്തി? മു​​​​​സ്‌ലിം​​​​ക​​​​​ൾ​​​​​ക്ക് അ​​​​​ഞ്ച് ഏ​​​​​ക്ക​​​​​ർ സ്ഥ​​​​​ല​​​​​വും കൊ​​​​​ടു​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ഈ ​​​​​ന്യായം മ​​​​​റ്റു പ​​​​​ല മോ​​​​​സ്കുക​​​​​ളു​​​​​ടെ​​​​​യും കാ​​​​​ര്യ​​​​​ത്തി​​​​​ൽ വരുമോ എന്നു ഭയപ്പെടുന്നവർ ഏ​​​​​റെ​​​​​യു​​​​​ണ്ട്.

ശ​​​​​ബ​​​​​രി​​​​​മ​​​​​ല​​​​​യി​​​​​ൽ യു​​​​​വ​​​​​തി​​​​​ക​​​​​ൾ​​​​​ക്കു പ്ര​​​​​വേ​​​​​ശ​​​​​നം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന കാ​​​​​ര്യ​​​​​ത്തി​​​​​ൽ പു​​​​​റ​​​​​പ്പെ​​​​​ടുവി​​​​​ച്ച വി​​​​​ധി​​​​​യി​​​​​ലുമു​​​​​ണ്ട് നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളി​​​​​ലെ വ്യ​​​​​ക്ത​​​​​ത​​​​​ക്കു​​​​​റ​​​​​വ്. അ​​​​​ടി​​​​​ക്കാൻ മ​​​​​ന​​​​​സ് പ​​​​​ക്ഷേ മു​​​​​റി​​​​​വു​​​​​ണ്ടാ​​​​​ക്കാ​​​​​ൻ മ​​​​​ടി എ​​​​​ന്ന​​​​​പോ​​​​​ലാ​​​​​യി​​​​​ല്ലേ പ​​​​​രാ​​​​​തി ഉ​​​​​യ​​​​​ർ​​​​​ന്ന ബെ​​​​​ഞ്ചി​​​​​നു വി​​​​​ടാ​​​​​നു​​​​​ള്ള തീ​​​​​രു​​​​​മാ​​​​​നം‍? ഒ​​​​​രു സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ലെ സ്ത്രീക​​​​​ളു​​​​​ടെ ക്ഷേ​​​​​ത്രപ്ര​​​​​വേ​​​​​ശ​​​​​ം സം​​​​​ബ​​​​​ന്ധി​​​​​ച്ചു കോ​​​​​ട​​​​​തി​​​​​ക്കു മു​​​​​ന്നി​​​​​ലെ​​​​​ത്തി​​​​​യ പ​​​​​രാ​​​​​തി​​​​​യി​​​​​ലൂ​​​​​ടെ മ​​​​​റ്റു സ​​​​​മു​​​​​ദാ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലെ കാ​​​​​ര്യ​​​​​ങ്ങ​​​​​ളും പ​​​​​ഠി​​​​​ക്കാ​​​​​ൻ കോ​​​​​ട​​​​​തി ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തി​​​​​നെ അ​​​​​വ​​​​​ർ സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത് കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നാ​​​​​വു​​​​​മോ?

ചൗ​​​​​ക്കി​​​​​ദാ​​​​​ർ ചോ​​​​​ർ ഹെ ​​​​​എ​​​​​ന്ന, രാ​​​​​ഹുൽ ഗാ​​​​​ന്ധി​​​​​യു​​​​​ടെ സ്വ​​​​​ന്തം പാ​​​​​ർ​​​​​ട്ടി​​​​​ക്കാ​​​​​ർ പോ​​​​​ലും ഏ​​​​​റ്റു പി​​​​​ടി​​​​​ക്കാ​​​​​ത്ത മു​​​​​ദ്ര​​​​​ാവാ​​​​​ക്യ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നെ​​​​​തി​​​​​രേ കേ​​​​​ാട​​​​​തിയ​​​​​ല​​​​​ക്ഷ്യ ന​​​​​ട​​​​​പ​​​​​ടി വേ​​​​​ണ്ടെ​​​​​ന്നു തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​തും വ​​​​​ലി​​​​​യ വി​​​​​ധി​​​​​യാ​​​​​ണ്. ചൗ​​​​​ക്കീ​​​​​ദാ​​​​​ർ ക​​​​​ള്ള​​​​​നാ​​​​​ണ് എ​​​​​ന്ന് കേ​​​​​ാട​​​​​തി​​​​​യും പ​​​​​റ​​​​​ഞ്ഞു എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു രാ​​​​​ഹു​​​​​ലി​​​​​ന്‍റെ പ​​​​​രി​​​​​ഹാ​​​​​സം. എ​​​​​ത്ര കൃ​​​​​ത്യ​​​​​മാ​​​​​യാ​​​​​ണ് ഭാ​​​​​ര​​​​​തീയ ജ​​​​​ന​​​​​താ​​​​​പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ അ​​​​​ണി​​​​​യ​​​​​റ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ അ​​​​​തു കേ​​​​​സാ​​​​​ക്കി​​​​​യ​​​​​തും കോ​​​​​ട​​​​​തി​​​​​യെ ഇ​​​​​ട​​​​​പെ​​​​​ടു​​​​​വി​​​​​ച്ച​​​​​തും. രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി പ​​​​​റ​​​​​ഞ്ഞ മാ​​​​​പ്പ് അം​​​​​ഗീക​​​​​രി​​​​​ക്കു​​​​​ന്നോ എ​​​​​ന്ന നി​​​​​യ​​​​​മ​​​​​പ്ര​​​​​ശ്ന​​​​​ത്തി​​​​​ൽ തീ​​​​​രു​​​​​മാ​​​​​നം എ​​​​​ടു​​​​​ക്കാ​​​​​ൻ ഇ​​​​​ത്ര​​​​​യും വൈ​​​​​കി​​​​​യ​​​​​ത് എ​​​​​ന്തെ​​​​​ന്ന് ജ​​​​​നം ചി​​​​​ന്തി​​​​​ച്ചു പോ​​​​​കി​​​​​ല്ലേ? ആ ​​​​​വി​​​​​ധി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു കാ​​​​​ല​​​​​ത്തു ത​​​​​ന്നെ വ​​​​​ന്നെ​​​​​ങ്കി​​​​​ൽ ആ​​​​​ർ​​​​​ക്കാ​​​​​കു​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഗു​​​​​ണം?​​​​​രാ​​​​​ഹുൽ ഗാ​​​​​ന്ധി​​​​​ക്കു മാ​​​​​പ്പു കൊ​​​​​ടു​​​​​ത്ത കോ​​​​​ട​​​​​തി അ​​​​​ദ്ദേ​​​​​ഹ​​​​​ത്തോ​​​​​ടു ഭാ​​​​​വി​​​​​യി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ സൂ​​​​​ക്ഷി​​​​​ക്ക​​​​​ണം എ​​​​​ന്നും ഉ​​​​​പ​​​​​ദേ​​​​​ശി​​​​​ക്കു​​​​​ന്നു. ഇ​​​​​ത്ത​​​​​രം മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് എ​​​​​ന്തേ വേ​​​​​റെ പ​​​​​ല​​​​​രോ​​​​​ടും ഉ​​​​​ണ്ടാ​​​​​കു​​​​​ന്നി​​​​​ല്ല എ​​​​​ന്ന സ​​​​​ന്ദേ​​​​​ഹ​​​​​വും ഉ​​​​​ണ്ട്.

വി​​​​​പ്ല​​​​​വ​​​​​ക​​​​​ര​​​​​മാ​​​​​ണു വി​​​​​വരാ​​​​​വ​​​​​കാ​​​​​ശ വി​​​​​ധി. വി​​​​​വരാവ​​​​​കാ​​​​​ശം നി​​​​​യ​​​​​മം ത​​​​​ന്നെ ഏ​​​​​താ​​​​​ണ്ട് വ​​​​​ന്ധീക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ട നി​​​​​ല​​​​​യാ​​​​​ണ്. എ​​​​​ങ്കി​​​​​ലും ചീ​​​​​ഫ് ജ​​​​​സ്റ്റീസി​​​​​ന്‍റെ ഓ​​​​​ഫീ​​​​​സും ആ ​​​​​നി​​​​​യ​​​​​മ​​​​​ത്തി​​​​​നു പ​​​​​രി​​​​​ധി​​​​​യി​​​​​ലാ​​​​​ക്കി എ​​​​​ന്ന​​​​​ത് ചെ​​​​​റി​​​​​യ കാ​​​​​ര്യ​​​​​മ​​​​​ല്ല. ഉ​​​​​പാ​​​​​ധി​​​​​ക​​​​​ൾ വ്യാ​​​​​ഖ്യാ​​​​​നി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്പോ​​​​​ൾ വി​​​​​ധി കൊ​​​​​ണ്ട് വ​​​​​ലി​​​​​യ പ്ര​​​​​യോ​​​​​ജ​​​​​നം ഇ​​​​​ല്ലെ​​​​​ന്നു വ​​​​​രു​​​​​മെ​​​​​ന്നാ​​​​​ണു പ​​​​​ല​​​​​രും പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. പ​​​​​ല സു​​​​​പ്ര​​​​​ധാ​​​​​ന​​​​​വി​​​​​ധി​​​​​യി​​​​​ലും വി​​​​​യോ​​​​​ജ​​​​​ന​​​​​ക്കു​​​​​റി​​​​​പ്പു​​​​​ണ്ട് എ​​​​​ന്ന് ഓ​​​​​ർ​​​​​ക്കു​​​​​ക.

ക​​​​​ർ​​​​​ണാട​​​​​ക വി​​​​​ധി​​​​​യാ​​​​​ണ് സൂ​​​​​പ്പ​​​​​ർ. അ​​​​​വി​​​​​ടെ രാ​​​​​ജി കൊ​​​​​ടു​​​​​ത്ത എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​രെ​​​​​യാ​​​​​ണ് സ്പീ​​​​​ക്ക​​​​​ർ അ​​​​​യോ​​​​​ഗ്യ​​​​​രാ​​​​​ക്കി​​​​​യ​​​​​ത്. അ​​​​​തു​​​​​കൊ​​​​​ണ്ട് രാ​​​​​ജി വ​​​​​ച്ച​​​​​വ​​​​​ർ​​​​​ക്കു​​​​​ണ്ടാ​​​​​കാ​​​​​വു​​​​​ന്ന ഏ​​​​​റ്റ​​​​​വും വ​​​​​ലിയ ശി​​​​​ക്ഷ​​​​​യാ​​​​​യി​​​​​രു​​​​​ന്നു നി​​​​​യ​​​​​മ​​​​​സ​​​​​ഭയു​​​​​ടെ കാ​​​​​ലാ​​​​​വ​​​​​ധി തീ​​​​​രും വ​​​​​രെ മ​​​​​ത്സ​​​​​രി​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ല എ​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ സ്പീ​​​​​ക്ക​​​​​റു​​​​​ടെ ന​​​​​ട​​​​​പ​​​​​ടിയെ അംഗീ​​​​​ക​​​​​രി​​​​​ച്ച കോ​​​​​ട​​​​​തി അ​​​​​വ​​​​​ർ​​​​​ക്കു മ​​​​​ത്സ​​​​​രി​​​​​ക്കാൻ അ​​​​​നു​​​​​മ​​​​​തി കൊ​​​​​ടു​​​​​ത്ത​​​​​തോ​​​​​ടെ അ​​​​​യോ​​​​​ഗ്യ​​​​​രാ​​​​​ക്ക​​​​​ൽ തീ​​​​​രു​​​​​മാ​​​​​നം ഫ​​​​​ല​​​​​ത്തി​​​​​ൽ റ​​​​​ദ്ദാ​​​​​ക്ക​​​​​പ്പെ​​​​​ട്ടു. അ​​​​​വ​​​​​രു​​​​​ടെ രാ​​​​​ജി സ്പീ​​​​​ക്ക​​​​​ർ അം​​​​​ഗീക​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ സം​​​​​ഭ​​​​​വി​​​​​ക്കാ​​​​​വു​​​​​ന്ന​​​​​ത് മാ​​​​​ത്ര​​​​​മാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ക. അ​​​​​താ​​​​​ണ് വി​​​​​ധി!

സ​​​​​ർ​​​​​ക്കാ​​​​​ർ ഹാ​​​​​പ്പി

അ​​​​​വ​​​​​സാ​​​​​ന കാ​​​​​ല​​​​​ത്ത് പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ച വി​​​​​ധി​​​​​ക​​​​​ളെ​​​​​ല്ലാം മോ​​​​​ദി സ​​​​​ർ​​​​​ക്കാ​​​​​റി​​​​​രിനു വ​​​​​ള​​​​​രെ സ​​​​​ഹാ​​​​​യം ചെ​​​​​യ്യു​​​​​ന്ന​​​​​വ​​​​​യാ​​​​​ണ്. അ​​​​​യോ​​​​​ധ്യ​​​​​യി​​​​​ൽ എ​​​​​ത്ര​​​​​യും വേ​​​​​ഗം രാ​​​​​മ ക്ഷേ​​​​​ത്രം പ​​​​​ണി​​​​​യാം. റ​​​​​ഫാ​​​​​ൽ സം​​​​​ബ​​​​​ന്ധി​​​​​ച്ച വി​​​​​വാ​​​​​ദ​​​​​വും കെ​​​​​ട്ട​​​​​ട​​​​​ങ്ങു​​​​​ന്നു. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ തോ​​​​​റ്റ​​​​​തോ​​​​​ടെ എ​​​​​ല്ലാ വി​​​​​വാ​​​​​ദ​​​​​വും അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി ക​​​​​ളംവി​​​​​ട്ടു. അ​​​​​തു ത​​​​​ന്നെ ഒ​​​​​രു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ത​​​​​ന്ത്രം എ​​​​​ന്ന​​​​​തി​​​​​ല​​​​​പ്പു​​​​​റം റ​​​​​ഫാ​​​​​ൽ വി​​​​​വാ​​​​​ദം ഒ​​​​​ന്നും അ​​​​​ല്ലെ​​​​​ന്ന് കോ​​​​​ണ്‍​ഗ്ര​​​​​സു​​​​​കാ​​​​​ർ പോ​​​​​ലും സ​​​​​മ്മ​​​​​തി​​​​​ക്കു​​​​​ന്ന​​​​​തു​​​​​പോ​​​​​ലാ​​​​​യി​​​​​ട്ടു​​​​​ണ്ട്.

അ​​​​​യോ​​​​​ധ്യവി​​​​​ധി വ​​​​​ന്ന ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​രുത​​​​​രം അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ​​​​​യു​​​​​ടെ ഭീ​​​​​തി​​​​​യു​​​​​ണ്ടാ​​​​​ക്കാൻ സ​​​​​ർ​​​​​ക്കാ​​​​​രിനാ​​​​​യി. മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ പോ​​​​​ലും വ​​​​​ള​​​​​രെ ആ​​​​​ത്മ​​​​​സം​​​​​യ​​​​​മ​​​​​ന​​​​​ത്തോ​​​​​ടെ എ​​​​​ല്ലാം കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്തു. സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​​​​​​യി​​​​​ലെ പും​​​​​ഗ​​​​​വന്മാർ വരെ ക​​​​​ർ​​​​​ശ​​​​​ന​​​​​മാ​​​​​യ മി​​​​​ണ്ട​​​​​ട​​​​​ക്കം പാ​​​​​ലി​​​​​ച്ചു. ഇ​​​​​ത്ര​​​​​യു​​​​​മേ ഉ​​​​​ള്ളു ശ​​​​​രാ​​​​​ശ​​​​​രി ഇ​​​​​ന്ത്യ​​​​​ക്കാ​​​​​ര​​​​​ന്‍റെ വി​​​​​പ്ലവാവേ​​​​​ശം. അ​​​​​ടി​​​​​യ​​​​​ന്തരാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ൽ നാം ​​​​​ക​​​​​ണ്ട​​​​​താ​​​​​ണ്. അ​​​​​ന്ന​​​​​ത്തെ​​​​​ക്കാ​​​​​ൾ ത്യാ​​​​​ഗ​​​​​സ​​​​​ന്ന​​​​​ദ്ധ​​​​​രാ​​​​​യ നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ അ​​​​​ഭാ​​​​​വം ഇ​​​​​പ്പോ​​​​​ഴു​​​​​ണ്ട്. ത​​​​​ടി നോ​​​​​ക്കി​​​​​യു​​​​​ള്ള പ്ര​​​​​തി​​​​​ക​​​​​ര​​​​​ണ​​​​​മാ​​​​​ണ് എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും പ​​​​​ഥ്യം.

അനന്തപുരി/ദ്വിജൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.