Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
കാഷ്മീർ ഒറ്റപ്പെട്ട് മൂന്നു മാസം
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
ജമ്മു-കാഷ്മീർ മുറിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്തിട്ടു മൂന്നുമാസം. ഇതിനകമുണ്ടായ നഷ്ടങ്ങളുടെ കണക്ക് ഏറെയാണ്. തകർന്നടിഞ്ഞ സാമ്പത്തികമേഖലയും നിലച്ചുപോയ വികസനപ്രവർത്തനങ്ങളും ജമ്മു-കാഷ്മീർ എന്ന ഏറ്റവും പുതിയ കേന്ദ്രഭരണ പ്രദേശത്തിന് വരുത്തിവയ്ക്കുന്നതു വലിയ പ്രത്യാഘാതമാണ്.
വിളവെടുപ്പിന്റേയും ടൂറിസത്തിന്റേയും ഈ സീസൺ നഷ്ടപ്പെട്ടു. ലോകപ്രശസ്തമായ കാഷ്മീരി ആപ്പിൾ ഇക്കുറി അധികം പുറംലോകത്തെത്തിയില്ല. കരകൗശലമേഖലയും തളർന്നു. നിർമാണപ്രവർത്തനങ്ങൾ ഒന്നുംതന്നെ നടക്കുന്നില്ല. പുറംലോകവുമായുള്ള ബന്ധമറ്റതോടെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിൽനിന്ന് ഇനിയും ജമ്മു-കാഷ്മീർ മോചിതമായിട്ടില്ല.
ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദുചെയ്തുകൊണ്ട് ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾകൊണ്ട് 42,000 ജീവനുകൾ പൊലിഞ്ഞ സംസ്ഥാനമായിരുന്നു ജമ്മു-കാഷ്മീർ. ശത്രുരാജ്യത്തിന്റെ പിൻബലത്തിൽ തീവ്രവാദികൾ സമാധാനം തല്ലിക്കെടുത്താൻ നടത്തിയ ശ്രമങ്ങൾ വികസനത്തെ കുറച്ചൊന്നുമല്ല പിന്നോട്ടടിച്ചത്. ഇപ്പോൾ കേന്ദ്രഭരണപ്രദേശമായതോടെ സംസ്ഥാനത്തിന്റെ രക്ഷാമാർഗം തെളിഞ്ഞിരിക്കുന്നുവെന്നാണു കേന്ദ്രസർക്കാരിന്റെ വാദം.
ജി.സി. മുര്മു ജമ്മു-കാഷ്മീരിന്റേയും ആര്.കെ. മാഥുർ ലഡാക്കിന്റേയും ലഫ്. ഗവര്ണര്മാരായി ചുമതലയേൽക്കുകയും രാജ്യത്തിന്റെ ഭൂപടം മാറ്റിവരയ്ക്കുകയും ചെയ്തുകഴിഞ്ഞു. എന്നാൽ, ഇതുവരെയായിട്ടും സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് പൂർണമായി നീക്കുകയോ ഇന്റർനെറ്റ് അടക്കമുള്ള വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായി പുനഃസ്ഥാപിക്കുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയ നേതാക്കളുടെ വീട്ടുതടങ്കലും തുടരുന്നു.
വിദേശ എംപിമാർക്കു സന്ദർശനത്തിന് അനുമതി നൽകിയ കേന്ദ്രസർക്കാർ രാജ്യത്തെ ജനപ്രതിനിധികളെയോ രാഷ്ട്രീയ നേതാക്കളെയോ അവിടേക്കു പോകാൻ അനുവദിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ ജമ്മു-കാഷ്മീരിനുണ്ടാകുന്ന സാമ്പത്തിക തകർച്ച വളരെ വലുതാണ്.
നഷ്ടം 10,000 കോടി കവിഞ്ഞു
കഴിഞ്ഞ മൂന്നുമാസംകൊണ്ടു കാഷ്മീരിലുണ്ടായിരിക്കുന്ന വാണിജ്യനഷ്ടം പതിനായിരം കോടി രൂപ കവിഞ്ഞതായാണ് കാഷ്മീർ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ) പ്രസിഡന്റ് ഷെയ്ക്ക് ആഷിക് അടുത്തിടെ പറഞ്ഞത്. പ്രധാന മാർക്കറ്റുകളൊന്നും തുറന്നു പ്രവർത്തിക്കുന്നില്ല. പൊതുഗതാഗത സംവിധാനം സാധാരണനിലയിലായിട്ടില്ല. ഇപ്പോഴും പുറത്തിറങ്ങാൻ ജനങ്ങൾ മടിക്കുന്നു. ഇന്റർനെറ്റ് തടസമാണു വ്യാപാരമേഖല നേരിടുന്ന പ്രധാന പ്രശ്നം. ഇന്റർനെറ്റില്ലാതെ വ്യാപാരമേഖലയ്ക്കു മുന്നോട്ടുപോകാനാവില്ലെന്നും ഷെയ്ക്ക് ആഷിക് ചൂണ്ടിക്കാട്ടുന്നു.
അടുത്തകാലത്തായി സംസ്ഥാനത്ത് പച്ചപിടിച്ചുതുടങ്ങിയ ഐടി സെക്ടറിന്റെ പ്രവർത്തനം പൂർണമായും തടസപ്പെട്ടു. അമേരിക്കയും യൂറോപ്പുമായി ബന്ധപ്പെട്ടാണ് ഐടി കമ്പനികൾ നിലനിൽക്കുന്നത്. അതിനാൽത്തന്നെ അവയുടെ പ്രവർത്തനം നിലച്ചതുമൂലമുണ്ടാകുന്ന നഷ്ടം നീണ്ടുനിൽക്കുമെന്നാണ് ഷെയ്ക്ക് ആഷിക് പറയുന്നത്. തിരിച്ചടി നേരിടുന്ന മറ്റൊരു രംഗം കരകൗശല മേഖലയാണ്. കാഷ്മീരിന്റെ കരകൗശല വസ്തുക്കളും കമ്പിളിവസ്ത്രങ്ങളും ലോകോത്തരമാണ്. കാഷ്മീർ ഹാൻഡിക്രാഫ്റ്റ് ഡയറക്ടറേറ്റിന്റെ കണക്കനുസരിച്ച് രണ്ടര ലക്ഷത്തോളം പേരാണു നേരിട്ട് കരകൗശല-നെയ്ത്ത് രംഗത്തു പ്രവർത്തിക്കുന്നത്. 1,700 കോടി രൂപയുടെ വിദേശനാണ്യമാണ് വാർഷിക വരവ്. കാഷ്മീർ താഴ്വരയിലെ 60 ശതമാനം കുടുംബങ്ങളും കരകൗശല-നെയ്ത്ത് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
ജൂലൈ- ഓഗസ്റ്റ് മാസങ്ങളിൽ ഓർഡർ സ്വീകരിച്ചു ക്രിസ്മസ്-പുതുവത്സര സീസണിൽ സപ്ലൈ നടത്തുകയാണ് പതിവ്. എന്നാൽ, ഇന്റർനെറ്റിന്റെ തടസവും കർഫ്യുവുമെല്ലാം ഈ ബിസിനസ് ഇല്ലാതാക്കി. വലിയ തൊഴിൽനഷ്ടമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. ഇന്റർനെറ്റ് ഇല്ലാതായതോടെ ജിഎസ്ടി റിട്ടേണുകൾ ഓൺലൈനായി ഫയൽചെയ്യാൻ കഴിയാത്തതും വ്യാപാരികൾക്കു ദുരിതമാകുന്നു. ഇതുമൂലം കച്ചവടം നടത്താനാവാത്ത അവസ്ഥയാണു നിലനിൽക്കുന്നതെന്നും കെസിസിഐ വിലയിരുത്തുന്നു.
പ്രധാന വരുമാന സ്രോതസായ ടൂറിസവും കടുത്ത പ്രതിസന്ധിയാണു നേരിടുന്നത്. കഴിഞ്ഞ ജൂണിൽ 1,74,000 ടൂറിസ്റ്റുകൾ ജമ്മു-കാഷ്മീരിൽ എത്തിയിരുന്നു. ജൂലൈയിൽ ഇത് 1,52,000 ആയിരുന്നു. എന്നാൽ സെപ്റ്റംബറിൽ 25,000 പേർപോലും എത്തിയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആയിരക്കണക്കിനു കുടുംബങ്ങളാണു ടൂറിസത്തെ ആശ്രയിച്ചു കഴിയുന്നത്.
ചീഞ്ഞു നശിക്കുന്ന ആപ്പിൾ
ലോകപ്രശസ്തമായ കാഷ്മീർ ആപ്പിളിന്റെ സ്വാദ് ഇക്കുറി പുറംലോകം ഏറെ ആസ്വദിക്കില്ല. ജനജീവിതം ഇപ്പോഴും സാധാരണനിലയിലാകാത്ത കാഷ്മീരിൽ മികച്ച വിളവു നൽകിയ ആപ്പിൾ സീസണാണെങ്കിലും തോട്ടങ്ങളിൽനിന്ന് അവ ശേഖരിച്ച് യഥാസമയം മാർക്കറ്റിലെത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. രാജ്യത്തെ ആപ്പിൾ ഉത്പാദനത്തിന്റെ മൂന്നിൽ രണ്ടും ജമ്മു-കാഷ്മീരിലാണ്. 37 ലക്ഷം ഹെക്ടറിലാണ് ആപ്പിൾകൃഷി. ഏഴു ലക്ഷം കർഷകരടക്കം 33 ലക്ഷംപേർക്ക് ജീവിതോപാധിയാണ് ആപ്പിൾ മേഖല.
സംസ്ഥാനത്ത് 20 ലക്ഷം ടണ്ണോളം ആപ്പിളാണ് ഉത്പാദിപ്പിക്കുന്നത്. 8,000 കോടി രൂപയുടെ വാർഷിക വരുമാനമാണ് ഇതുവഴിയുണ്ടാകുന്നത്. 2016-17ൽ 6,500 കോടി രൂപയുടെ ആപ്പിൾ കയറ്റി അയച്ചതായാണു കണക്ക്. അക്കാലത്തെ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്തിൽ ഒന്നായിരുന്നു ഇത്.
ആപ്പിൾ സീസണായാൽ താഴ്വരയിലേക്കു ട്രക്കുകൾ നിരനിരയായി എത്തുക പതിവാണ്. എന്നാൽ, ഇക്കുറി അത്തരമൊരു കാഴ്ച ഉണ്ടായില്ല. വല്ലപ്പോഴും എത്തി ചരക്കെടുക്കുന്ന ട്രക്കുകൾക്കുനേരേ തീവ്രവാദി ആക്രമണവുമുണ്ടായി. ഒക്ടോബർ 14ന് ഷോപിയാനിൽ രാജസ്ഥാൻ സ്വദേശിയായ ട്രക്ക് ഡ്രൈവർ കൊല്ലപ്പെടുകയും ചെയ്തു. പിന്നീടു രണ്ടു ഡ്രൈവർമാർ കൂടി കൊല്ലപ്പെട്ടു.
നാഫെഡ് കർഷകരിൽനിന്ന് ആപ്പിൾ സംഭരിക്കുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞെങ്കിലും കാര്യമായ സംഭരണം നടന്നില്ല. എല്ലാ ഗ്രേഡിലുമുള്ള ആപ്പിൾ ഡിസംബർ 15നകം സംഭരിക്കുമെന്നാണ് അധികൃതർ പറഞ്ഞത്. ഉത്പാദനകേന്ദ്രങ്ങളിലെല്ലാം സംഭരണശാലകൾ തുറക്കുമെന്നും വാഗ്ദാനമുണ്ടായി. എന്നാൽ, ഇതൊന്നും കർഷകർക്കു കാര്യമായ പ്രയോജനം ചെയ്തിട്ടില്ല. നാഫെഡ് നിശ്ചയിച്ച വിലയ്ക്ക് ആപ്പിൾ വിൽക്കാൻ കർഷകർ തയാറാകുന്നില്ല. സംഭരണകേന്ദ്രങ്ങളിൽ പേർ രജിസ്റ്റർ ചെയ്ത കർഷകരുടെ എണ്ണം തുലോം കുറവാണ്. പിയർ എന്ന സബർജൽ പഴവും ഇക്കുറി മികച്ച വിളവായിരുന്നു. എന്നാൽ, വിളവെടുത്ത് വില്പന നടത്താൻ കഴിഞ്ഞിട്ടില്ല. ഒന്നാംതരം നാഗ് പിയറിന് ബോക്സിന് 800-1200 രൂപ വിലകിട്ടിയിരുന്നത് ഇപ്പോൾ നൂറു രൂപയ്ക്കുപോലും വിൽക്കാൻ കർഷകർ വിഷമിക്കുകയാണ്.
പെരുകുന്ന തൊഴിലില്ലായ്മ
തകർന്നടിഞ്ഞ സാമ്പത്തികരംഗം ജമ്മു-കാഷ്മീരിലെ തൊഴിലില്ലായ്മ രൂക്ഷമാക്കുന്നു. നേരത്തേതന്നെ തൊഴിലില്ലായ്മയുടെ കാര്യത്തിൽ ജമ്മു-കാഷ്മീർ മുൻനിരയിലായിരുന്നു. 2016 ജനുവരി മുതൽ 2019 ജൂലൈവരെയുള്ള മാസങ്ങളിലെ ശരാശരി തൊഴിലില്ലായ്മനിരക്ക് 15 ശതമാനമാണ്. ദേശീയ ശരാശരിയാകട്ടെ 6.4 ശതമാനം മാത്രവും. ഇത്തരമൊരു അവസ്ഥയിൽ ഇപ്പോൾ നിലനിൽക്കുന്ന സാമ്പത്തിക തകർച്ച ജമ്മു-കാഷ്മീരിന്റെ അടിത്തറയിളക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ആശങ്കപ്പെടുന്നത്.
അതിനിടെ സംസ്ഥാന ഭരണകൂടം നടത്താൻ നിശ്ചയിച്ചിരുന്ന നിക്ഷേപകസംഗമം അടുത്ത വർഷത്തേക്കു മാറ്റിവച്ചിരിക്കുകയാണ്. മൂന്നു ദിവസത്തെ നിക്ഷേപകസംഗമത്തിനായിരുന്നു മുൻ ഗവർണർ സത്യപാൽ മാലിക് പദ്ധതിയിട്ടിരുന്നത്. നിർമാണ മേഖല നിശ്ചലമാകുകയും ഇതരസംസ്ഥാന തൊഴിലാളികൾക്കുനേരേ ആക്രമണം തുടങ്ങുകയും ചെയ്തതോടെ ജമ്മു-കാഷ്മീരിൽനിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ പലായനമാണ് ഇപ്പോൾ നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കരുത്താർജിക്കണം കർഷകർ; വളരണം വിപണി
കാർഷിക ഭൂമികയുടെ തറവാട് എന്ന വിശേഷണം മീനച്ചിലിനു സ്വന്തം. മല
വനിതാരോദനം, വനിതാവിജയം
ലോകവിചാരം / സെർജി ആന്റണി
സ്ത്രീകൾക്കുനേരേ നടക്കുന്ന അതിക്രമങ്ങളുടെ
ശരിക്കും മണ്ടന്മാർ ലണ്ടൻകാർ !
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കിട്ടാത്ത മുന്തിരി പു
കരുണയുടെ മുഖം
അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ആണ് ഫ്രാൻസിസ് എന്ന പേര് പ്ര
പ്ലാസ്റ്റിക് വിഷപ്പുക ദുരന്തങ്ങൾ തടയാം
പ്ലാസ്റ്റിക് വസ്തുക്കൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആ
പൗരത്വബിൽ : ലക്ഷ്യം വലിയ പൊളിച്ചെഴുത്ത്
പ്രതീക്ഷിച്ചതുപോലെ പൗരത്വനിയമ ഭേദഗതിബിൽ ലോക്സഭ
ദൈവകൃപയുടെ വഴിയെ ജനകീയനായ ഇടയൻ
കാഞ്ഞിരപ്പള്ളി രൂപതയുടെ ത്രിദീയ മെ
മനുഷ്യാവകാശങ്ങൾക്കായി പോരാടുക
സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 71-ാം വാ
സർ സിപിയുടെയും വിമോചനസമരത്തിന്റെയും ചരിത്രം മറക്കാതിരിക്കുക
കേരളത്തിലെ കത്തോലിക്കാസഭയെ തകർക്കാൻ ആസൂത്രിതമാ
ഒരു സഭാസ്നേഹിയുടെ ചരമശതാബ്ദി
കേരളത്തിൽ സുറിയാനി കത്തോലിക്കർക്കുവേണ്ടി 1896-ൽ മൂന്ന
മഹാസഖ്യത്തെക്കാൾ ഇഴയടുപ്പം കൂടുതലുള്ളതോ മഹാ അഘാഡി?
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
പ്രതിപക്ഷ സഖ്യങ്ങൾ
ലെഫ്റ്റിനൊപ്പം റൈറ്റിനെയും ഹൃദയത്തിലേറ്റിയ നായനാർ
ലെഫ്റ്റിനെ ജീവനായി കൊണ്ടു നടക്കുമ്പോഴും റൈറ്റിനെയും അത്ര
ഇന്നു ബംഗാൾ, നാളെ?
അനന്തപുരി / ദ്വിജൻ
സുപ്രീം കോടതിയില
എല്ലാം തോൽവി; കുടിയിറക്കാൻ വന്യമൃഗങ്ങളും
കർഷകൻ തോറ്റതല്ല തോൽപിച്ചതാണ് / സി.കെ. കുര്യാച്ചൻ-5
മനോഹരമാ
കുട്ടനാട്ടിൽ സർക്കാർ ഇടപെടൽ അനിവാര്യം
കുട്ടനാടിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും കാർ
കാഞ്ചി വലിക്കുന്ന കാലത്ത്... കണ്ണിൽ കരടാകരുത് നീതി
ഡൽഹി ഡയറി/ ജോർജ് കള്ളിവയലിൽ
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ മാ
പ്രതീക്ഷയറ്റ് തെങ്ങ്, കറുത്തപൊന്നും ചതിക്കുന്നു
“നേരിയ പ്രതീക്ഷ നീരയിലായിരുന്നു. അതും തകർന്നു. കേരളത്തിൽ തെങ്ങ് കൃഷിചെയ്യാൻ ആ
എല്ലാം വ്യവസായികൾക്കുവേണ്ടി മാത്രം
ഇന്ത്യയിൽ കർഷകരേക്കാൾ പ്രിയപ്പെട്ടവർ വ്യവസായികളാണെന്നത്
ഇവർക്കും വേണം എസ്പിജി സംരക്ഷണം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എസ്പിജി സംരക്ഷണം ഇന
ഖജനാവ് നിറച്ചവർ പെരുവഴിയിൽ
സ്വാഭാവിക റബർ ഉത്പാദനത്തിൽ രാജ്യം സ്വയംപര്യാ
ലക്ഷ്യം കത്തോലിക്കാസഭ തന്നെ
പ്രത്യേക ചട്ടക്കൂടോ, നിയമാവലിയോ, ഭരണസംവിധാനമോ ഒ
സന്യാസവും സംസ്കൃതിയും
ക്രൈസ്തവ സന്യാസത്തെ ചുറ്റിപ്പറ്റിയുള്ള സമകാലീ
ചെലവ് 172, വരവ് 130; ഇത് റബർ കർഷകന്റെ ദുരവസ്ഥ
""ഈ മണ്ണിൽ ഞാൻ വിയർപ്പൊഴുക്കാൻ തുടങ്ങിയിട്ട് 22
ഇതിലുണ്ടൊരു രാഷ്ട്രീയം
ക്രൈസ്തവ സമൂഹമെന്നാൽ വ്യത്യസ്ത പാരന്പര്യ
വിശ്വാസത്തിലും കൈകടത്തുമോ?
ചര്ച്ച് ബില്ലിന്റെ കാണാപ്പുറങ്ങള്-3 / ഡോ. ജോർജ് തെക്കേക്കര
ചർച്ച
തെരഞ്ഞെടുപ്പ് ബോണ്ട്: അഴിമതിയുടെ വികൃത മുഖം
തങ്ങൾ അധികാരത്തിൽ വന്നാൽ വിദേശത്തേക്കു കട
വികാരിക്ക് ഇനി എന്തുകാര്യം?
ചർച്ച്ബിൽ വാഗ്ദാനം ചെയ്യുന്നത് ഒരു ആദർശരാജ്യമാണ്. ഇടവകവികാരിയെ ആശ്രയിക്കാതെ, ര
ഷായുടെ ഗൂഗ്ലിയിൽ പവാറിന്റെ സിക്സർ
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
തെരഞ്ഞെടുപ്പിനുശേഷമുള്ള തന്ത്രങ്ങളി
ശുഭ ഭാവിക്കായി കണ്ണുംനട്ട്
ലോക ഭിന്നശേഷിദിനം ഡിസംബർ മൂന്ന് : ശാരീരി
ചർച്ച്ബില്ലിന്റെ കാണാപ്പുറങ്ങൾ
ക്രൈ സ്തവ സഭകളുടെ സ്വത്തുവകകളും സന്പത്തും കൈകാര്യം ചെയ്യുന്നതിനു ചർച്ച് ആക്ട് വ
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ പെരുകുകയാണോ? കേരളത്തിലെ യൂത്ത് കോണ്ഗ്രസ് ഭാ
താമരത്തണ്ടു തുരന്നു മിത്രകീടം
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
മുഖ്യശത്രുവിനെ അവന്റെ കൂട്ടാളിയെക്കൊ
മലയാള സിനിമയിലെ മരുന്നുമരങ്ങൾ!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കടം മേടിച്ചും വായ്പ
കേരള എംപിമാർ പാർലമെന്റിൽ
കുതിരാനിലെ ഗതാഗതക്കുരുക്ക് ഉടൻ പരിഹരിക്കണമെന്ന് രമ്യ ഹരിദാസ്
മണ്ണൂത്തി വടക്കുഞ്ച
കവിതയിലെ ആത്മനിർവൃതി
അറുപത്തേഴു വർഷം മുന്പ് താനെഴുതിയ കാവ്യത്തിലെ വരികൾ ഇന്നും സാധാ
അമേരിക്കയെ കടത്തിവെട്ടി ചൈന
ലോകത്ത് ഏറ്റവും കൂടതൽ നയതന്ത്ര ഓഫീസുകളുള്ള രാജ്യം എന്ന സ്ഥാനം അമേരിക്കയിൽനി
കേരള എംപിമാർ പാർലമെന്റിൽ
ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് ഡീൻ കുര്യാക്കോസ്
സംസ്ഥാനത്ത് ചി
മാളങ്ങൾ ഉണ്ടാകുന്പോൾ!
ബത്തേരി ഗവ. സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ വച്ച് പാന്പു
അതിവേഗത്തിന് ഫാസ് ടാഗ്
ടോൾ ഗേറ്റുകളിലെ വാഹനങ്ങളുടെ നീണ്ട നിര എന്ന പേടി സ്വപ്നം
സ്റ്റാർട്ടപ്പുകൾക്ക് എൻഒസി നേടാനുള്ള സമയപരിധി നീട്ടില്ല
ഹൈബി ഈഡൻ
സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് എൻഒസി ലൈസൻസുകൾ നേടാനുള്ള സ
കേരള എംപിമാർ പാർലമെന്റിൽ
ട്രോപ്പിക്കൽ ഹോർട്ടി കൾച്ചർ ഇൻസ്റ്റിട്യൂട്ട് വേണമെന്ന് പ്രതാപൻ
കേരള കാർഷിക സ
കിംഗ് ആയി മാറുന്ന കിംഗ് മേക്കർ
കിംഗ് മേക്കർ ഇനി കിംഗ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത
കേരളം രൂക്ഷമായ സാന്പത്തിക പ്രതിസന്ധിയിലേക്ക്
നിയമസഭയുടെ മേശപ്പുറത്തു കഴിഞ്ഞ ദിവസംവച്ച സംസ്ഥാന സർക്കാരിന്റെ സാന്പത്തിക ന
കേരള കർഷകൻ എരിതീയിലേക്കോ?
ഭൂമി അത്യാവശ്യ സമയങ്ങളിൽ സാന്പത്തിക ക്രവിക്രയങ്ങൾക്ക് അത്യന്താപേക്ഷിതവും വള
നീളുന്ന ദുരിതപർവം
“വിമാനങ്ങളിൽ നിറയെ ആൾക്കാരുണ്ട്; ട്രെയിനുകളിലും നി
കരിനിഴലിനു കീഴെ ജനാധിപത്യം
ന്യൂഡൽഹി: ജനാധിപത്യത്തിനും രാജ്യത്തിനും കറുത്ത ദിനങ്ങളാണു കടന്നു പോകുന്നത്.
ഭരണഘടനാ മൂല്യങ്ങൾ മറക്കരുത്
ഓരോ രാഷ്ട്രത്തിന്റെയും ഭാഗധേയത്തിൽ നിർണായകമായത് ഭ
വൃത്തികെട്ട അധികാര മൽപ്പിടിത്തം
ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
പ്രണയത്തിലും യുദ്ധ
Latest News
സോറി, സോറിയില്ല; "റേപ്പ് ഇൻ ഇന്ത്യ' പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് രാഹുൽ
കണ്ണൂരിൽ ദമ്പതികൾ ജീവനൊടുക്കി
ശബരിമല യുവതീപ്രവേശനം: ഉത്തരവ് ഇന്നില്ലെന്ന് സുപ്രീംകോടതി
ശ്രദ്ധക്ഷണിക്കൽ ബഹളം; രാഹുൽ പരാമർശത്തിൽ പാർലമെന്റ് ഇളക്കിമറിച്ച് ബിജെപി
സിനിമാ ലൊക്കേഷനുകളിൽ എക്സൈസിന്റെ ലഹരി പരിശോധന
Latest News
സോറി, സോറിയില്ല; "റേപ്പ് ഇൻ ഇന്ത്യ' പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് രാഹുൽ
കണ്ണൂരിൽ ദമ്പതികൾ ജീവനൊടുക്കി
ശബരിമല യുവതീപ്രവേശനം: ഉത്തരവ് ഇന്നില്ലെന്ന് സുപ്രീംകോടതി
ശ്രദ്ധക്ഷണിക്കൽ ബഹളം; രാഹുൽ പരാമർശത്തിൽ പാർലമെന്റ് ഇളക്കിമറിച്ച് ബിജെപി
സിനിമാ ലൊക്കേഷനുകളിൽ എക്സൈസിന്റെ ലഹരി പരിശോധന
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top