Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
എൻഡോമെട്രിയോസിസിനെ കരുതിയിരിക്കാം
സ്ത്രീകളിൽ കണ്ടുവരുന്ന ആർത്തവസംബന്ധിയായ ഒരു രോഗമാണ് എൻഡോമെട്രിയോസിസ് . ആഗോളതലത്തിൽ ഏകദേശം 10-25 ശതമാനം സ്ത്രീകളിൽ ഈ രോഗം കാണാറുണ്ട്. അവയിൽ കൂടുതലും 20നു 40നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലാണ്.
ആർത്തവക്രമക്കേടുകൾ, അടിവയർ വേദന, ബന്ധപ്പെടുന്പോഴുള്ള വേദന എന്നിങ്ങനെ പല രോഗലക്ഷണങ്ങളും ഇവരിലുണ്ടാകുമെങ്കിലും എൻഡോമെട്രിയോസിസ് മാത്രമാണ് അവർക്കുള്ളതെന്ന് നമുക്ക് അനുമാനിക്കാൻ സാധ്യമല്ല. കാരണം സ്ത്രീകൾക്കുണ്ടാകുന്ന മറ്റുപല അസുഖങ്ങൾക്കും ഇതേ രോഗലക്ഷണങ്ങൾതന്നെ കണ്ടെന്നുവരാം.
എന്താണ് എൻഡോമെട്രിയോസിസ്
ഗർഭാശയഭിത്തികളുടെ ഉൾഭാഗത്തെ ആവരണമാണ് എൻഡോമെട്രിയം. ആർത്തവസമയത്ത് സാധാരണയായി ഈ അവരണം സ്വസ്ഥാനത്തുനിന്നു വേർപ്പെട്ട് ആർത്തവരക്തത്തോടൊപ്പം യോനിയിലൂടെ പുറന്തള്ളപ്പെടുന്നു. എന്നാൽ ചില സ്ത്രീകളിൽ ഈ ആവരണത്തിന്റെ അംശങ്ങൾ അണ്ഡവാഹിനിക്കുഴലിലൂടെ സഞ്ചരിച്ച് മറ്റ് അവയവങ്ങളായ അണ്ഡാശയം, വൻകുടൽ എന്നിവയിലോ ഉദരത്തിനകത്തെ ആവരണമായ പെരിട്ടോണിയം, വളരെ അപൂർവമായി പൊക്കിളിലോ ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന പ്ലൂറ, സിസേറിയൻ ശസ്ത്രക്രിയചെയ്ത ത്വക്കിലെ മുറിവുണ്ടായിരുന്ന സ്ഥലം എന്നിവിടങ്ങളിൽ പറ്റിപ്പിടിക്കാം.
മേൽപ്പറഞ്ഞപ്രകാരം പ്ലൂറയിലുണ്ടാകുന്നതിനെ കറ്റാമിനീയൽ ന്യൂമോതൊറാക്സ് എന്നും ത്വക്കിലെ മുറിവുണ്ടായിരുന്നിടത്ത് വരുന്നതിനെ സ്കാർ എൻഡോമെട്രിയോസിസ്, എന്നുമാണ് വിശേഷിപ്പിക്കാറുള്ളത്.
ആർത്തവസമയത്ത് ഗർഭാശയത്തിനകത്തുനിന്ന് എന്നതുപോലെ എൻഡോമെട്രിയോസിസ് ബാധിച്ച അവയവങ്ങളിലും രക്തസ്രാവമുണ്ടാകാം. എന്നാൽ ഈ രക്തത്തിനു പുറത്തേക്കു പോകാൻ വഴിയില്ലാത്തതുകൊണ്ട് അതവിടെ കെട്ടിക്കിടന്ന് പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നു. അണ്ഡാശയത്തിലാണെങ്കിൽ ആർത്തവരക്തം രൂപപ്പെട്ട് ചോക്കലേറ്റ് സിസ്റ്റ് എന്നു പറയപ്പെടുന്ന മുഴകളുണ്ടാകാൻ സാധ്യതയുണ്ട്.
രോഗലക്ഷണങ്ങൾ
ഉദരത്തിനകത്തെ ആവരണമായ പെരിട്ടോണിയത്തിൽ എൻഡോമെട്രിയം ഒട്ടിപ്പിടിച്ചിരിക്കുകയാണെങ്കിൽ അവയിലേക്ക് കുടലും മറ്റും ഒട്ടിപ്പിടിച്ച് ആർത്തവസമയത്ത് അതികഠിനമായ വയറുവേദനയ്ക്കു കാരണമാകാം. വളരെ അപൂർവമായി കാണുന്ന കറ്റാമിതിയൽ ന്യൂമോതൊറാക്സ് മാസമുറയോടൊപ്പമുള്ള ശ്വാസകോശസംബന്ധമായ രോഗലക്ഷണങ്ങളായി (ശ്വാസംമുട്ടൽ, ശ്വാസമെടുക്കുന്പോൾ വേദന, രക്തം ചുമച്ചുതുപ്പുക എന്നിവ) കാണപ്പെടാം. അതിനാൽ എൻഡോമെട്രിയം എവിടെയെല്ലാമാണ് സ്ഥാനംതെറ്റിയിരിക്കുന്നത് എന്നതിനനുസരിച്ചാണ് വിവിധതരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടാവുക.
പരിശോധനകൾ
രോഗനിർണയത്തിനായി രോഗലക്ഷണങ്ങൾ എന്തെ ല്ലാമാണെന്ന് മനസിലാക്കുന്നതോടൊപ്പം ശരീരപരിശോധനയും അൾട്രാസൗണ്ട് സ്കാനിംഗും വേണ്ടിവരും. അണ്ഡാശയമുഴകൾ അൾട്രാസൗണ്ട് സ്കാനിംഗിലൂടെ കണ്ടുപിടിക്കാനാവുമെങ്കിലും ഉദരത്തിനകത്തുണ്ടാകുന്ന എൻഡോമെട്രിയോസിസിന്റെ നിർണായക പരിശോധന ലാപ്റോ സ്കോപ്പിതന്നെയാണ്.
ചില സ്ത്രീകളിൽ മറ്റേതെങ്കിലും രോഗനിർണയത്തിനായി ചെയ്യുന്ന അൾട്രാസൗണ്ട് സ്കാനിംഗിലോ ലാപ്രോസ്കോപ്പി പരിശോധനയിലോ എൻഡോമെട്രിയോസിസ് കണ്ടെത്തിയെന്നുവരാം. ഇവരിൽ നല്ലൊരുശതമാനം സ്ത്രീകൾ ക്കും രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഉണ്ടാകണമെന്നില്ല.
ചികിത്സാരീതി
എൻഡോമെട്രിയോസിസ് എല്ലാവരിലും എപ്പോഴും പരിപൂർണമായി ചികിത്സിച്ചു മാറ്റാൻ കഴിഞ്ഞെന്നുവരില്ല. രോഗത്തിന്റെ തീവ്രതയനുസരിച്ചാണ് ചികിത്സ വേണോയെന്നു നിശ്ചയിക്കുന്നതുതന്നെ. എൻഡോമെട്രിയോസിസ്കൊണ്ട് ആർത്തവക്രമക്കേടുകൾ, അടിവയർ വേദന മുതലായ രോഗലക്ഷണങ്ങളുള്ള സ്ത്രീകൾക്കു വേദനാസംഹാരികളോടൊപ്പംതന്നെ ഹോർമോണ്‍ ചികിത്സയും വേണ്ടിവരും. ഇവരിൽ അണ്ഡോത്പാദനം തടയുകവഴി ആർത്തവരക്തസ്രാവം ഇല്ലാതാക്കുകയും അപ്രകാരം എൻഡോമെട്രിയോസിസിന്റെ വളർച്ചയെ തടയുകയുമാണ് ചികിത്സകൊണ്ടു ഉദ്ദേശിക്കുന്നത്.
ഗർഭധാരണം സാധ്യതമാകും
ഗർഭിണിയാകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയവഴി അണ്ഡാശയത്തിലുണ്ടാകുന്ന ചോക്കലേറ്റ് സിസ്റ്റ് നീക്കംചെയ്യുകയും അണ്ഡാശയങ്ങളും അണ്ഡവാഹിനിക്കുഴലുകളും കുടലുമായി ഒട്ടിച്ചേർന്നിരിക്കുകയാണെങ്കിൽ അത് മാറ്റുകയും ചെയ്താൽ ഗർന്ധധാരണത്തിനുള്ള സാധ്യത വർധിക്കും. വളരെ ചെറിയ അണ്ഡാശയമുഴകളാണെങ്കിൽ ചിലപ്പോൾ മരുന്നുകൊണ്ടുമാത്രം അവയെ ഇല്ലാതാക്കാം.
എന്നാൽ ഇതിനുമൊരു മറുവശമുണ്ട്. നിർഭാഗ്യവതികളായ ചില സ്ത്രീകളിൽ യാതൊരുവിധ ചികിത്സയും ഫലിക്കാതെവരികയും എൻഡോമെട്രിയോസിസ് അനിയന്ത്രിതമായി വളരുകയും ചെയ്യാറുണ്ട്. അവർ അതികഠിനമായ വേദനയും മറ്റും അനുഭവിക്കുന്നതുമൂലം ഗർഭപാത്രവും അണ്ഡാശയവും ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യുകമാത്രമേ നിവൃത്തിയുള്ളൂ.
എൻഡോമെട്രിയോസിസ്കൊണ്ട് ഉണ്ടാകുന്ന അണ്ഡാശയമുഴകൾ കുറഞ്ഞില്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യണം. വിവാഹം കഴിക്കാത്ത യുവതികളാണെങ്കിലും ഗർഭധാരണം കാംക്ഷിക്കുന്നവരാണെങ്കിലും മേൽപ്പറഞ്ഞ ചികിത്സ ചെയ്യുകവഴി ഭാവിയിൽ ഗർഭധാരണത്തിനു തടസമില്ലാതാക്കാൻ കഴിയും.
പ്രമേഹബാധിതരിൽ സ്ട്രോക്ക് സാധ്യതയുണ്ടോ?
പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബി കോശങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലി
കൺജങ്റ്റിവൈറ്റിസ്; വേനൽക്കാലത്തെ കണ്ണുരോഗം
വേനൽക്കാലം പലവിധ കണ്ണുരോഗങ്ങളുടെ കാലവും കൂടിയാണ്. വൈറൽ കൺജങ്റ്റിവൈറ്റിസ് എന്‍
അർബുദചികിത്സയുടെ പാർശ്വഫലങ്ങൾ ഒഴിവാക്കാൻ...
1.ചികിത്സയ്ക്ക് 4 ആഴ്ച മുമ്പ് ദന്തഡോക്ടറെ കണ്ട് വായ പരിശോധിപ്പിച്ച് സാധ്യതയുള്ള
അർബുദചികിത്സയിൽ ദന്ത ഡോക്ടർക്ക് എന്തു കാര്യം?
കാൻസർ ചികിത്സയിൽ പ്രധാനമായിട്ടുള്ളത് മൂന്ന് ചികിത്സാരീതികളാണ്. കീമോതെറാപ്പ
പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കു വീക്കം ഉണ്ടാകുന്നത്...
പ്രോസ്റ്റേറ്റ് രോഗങ്ങള്‍ ഇന്നു വളരെ കൂടുതലായി കണ്ടുവരുന്നു; കുറഞ്ഞ പ്രായത്തില്‍
ഇമ്യൂണോ തെറാപ്പി എന്ന കാൻസർ അതിജീവനതന്ത്രം
നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ 80 ശതമാനം കാൻസറുകളും സുഖപ്പെടുത്താം. 20 ശതമാന
ഒരേ ലേപനം ദീർഘകാലം ഉപയോഗിക്കാമോ?
ചർമരോഗങ്ങൾക്കു മരുന്ന് ഉപയോഗിക്കുന്പോൾ ശരിയായ രീതിയിൽതന്നെ അത് നിർവഹി
ചികിത്സാസൗകര്യങ്ങൾ കൂടിയിട്ടും ഹൃദ്രോഗികളുടെ എണ്ണത്തിൽ വർധന !
ഹൃദ്രോഗ ചികിത്സയ്ക്ക് പൂർണ സജ്ജീകരണങ്ങളുള്ള "കാത്ത് ലാബ്' സൗകര്യമുള്ള ആശുപത്
പ്രോസസ് ചെയ്ത ഭക്ഷണം കഴിക്കുന്പോൾ അറിയേണ്ടത്...
ദിവസവും നാം ഉപയോഗിക്കുന്ന പലതരം ആഹാരപാനീയങ്ങളിലെല്ലാം നിരവധി രാസവസ്തുക്കൾ ചെറ
സോറിയാസിസിനു പിന്നിൽ ജനിതകപ്രശ്നങ്ങളോ?
ലോകത്തിലെ ആകെ ജനസംഖ്യയുടെ രണ്ടു ശതമാനംപേരെ ബാധിക്കുന്ന രോഗമാണ് സോറിയാസി
ഒമിക്രോൺ; പാലിക്കാം കർശന ജാഗ്രത
കോവിഡ് 19 എന്ന പേരിനേക്കാളും ഭയപ്പെടുത്തുന്ന മറ്റൊരു പേരാണ് നാം ഇപ്പോൾ കേട്ടു
കരുതലോടെ ആന്റി ബയോട്ടിക് ഉപയോഗം
തടയൂ ആന്റിബയോട്ടിക് പ്രതിരോധം -3
ആന്റിബയോട്ടിക്ക്സ് ദുരുപയോഗം മനുഷ്യ
എന്താണ് ആന്റിബയോട്ടിക് ദുരുപയോഗം?
തടയൂ ആന്റിബയോട്ടിക് പ്രതിരോധം -2
ഒരു ചെറിയ വിഭാഗം ബാക്റ്റീരിയ ജനിതകമാറ
ആന്റിബയോട്ടിക് അധികമായാൽ എന്താണ് കുഴപ്പം?
ഒരു നൂറ്റാണ്ട് മുൻപ് രോഗങ്ങളെ കൃത്യമായി ചികിത്സിക്കുന്നതിന് ഉപയുക്തമായ മരുന
ഫംഗസ് ബാധ ഗുരുതരമാകുന്നത് എപ്പോൾ?
ഈർപ്പമുള്ള ഏതു പ്രതലത്തിലും ഫംഗസുകൾക്ക് വളരാൻ കഴിയും. അതാണ് പ്രധാനമായി എല്‍
ഫംഗസിനെ തോൽപ്പിക്കാൻ എന്തു ചെയ്യണം?
സൂക്ഷ്മജീവികൾ ഏതായാലും അവയെ നേരിടാനും ചെറുത്തു തോൽപിക്കാനും ആരോഗ്യത്തിനു ഹാന
അശ്രദ്ധമായി കൈകാര്യം ചെയ്താൽ കരൾരോഗം ഗുരുതരമാകും
കരൾ രോഗങ്ങളിൽ കണ്ടുവരുന്ന മറ്റൊരു ഗുരുതരമായ പ്രശ്നമാണ് കരളിനുണ്ടാകുന്ന കാൻ
കരളിന്റെ ആരോഗ്യത്തിന് കൊഴുപ്പു കുറഞ്ഞ ആഹാരം
കൂടുതൽ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്ന ആഹാരം കഴിക്കാതിരിക്കുന്നത് കരളിന്റെ ആ
അമിതജോലിഭാരത്തിനു ശേഷം മൈഗ്രേൻ തലവേദന!
വിഷാദരോഗികളിൽ മൈഗ്രേൻ തലവേദന കൂടുതലായി കണ്ടുവരുന്നു. ബുദ്ധിമാന്ദ്യം സംഭവി
മൈഗ്രേൻ തലവേദനയ്ക്കു പിന്നിൽ ചിലപ്പോൾ ചില ഭക്ഷണവും!
ജീവിതരീതികളുമായി ബന്ധമുള്ള രോഗമാണ് മൈഗ്രേൻ തലവേദന. മാനസിക, ശാരീരിക സംഘർ
ഫാറ്റി ലിവർ അപകടകാരിയാണോ?
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരൾ വയറിനു മുകളിലായി വലതുഭാഗത്ത
കോവിഡ് തടയാൻ പ്രമേഹബാധിതർ ശ്രദ്ധിക്കേണ്ടത്...
കോവിഡ് വൈറസിനെതിരേ ഏറ്റവും ജാഗ്രത പുലര്ത്തേണ്ടവരില് ഒരു വിഭാഗമാണു പ്രമേഹ
പ്രമേഹരോഗികളിലെ ലൈംഗിക ബലഹീനത
? നാല്പത്തഞ്ചുകാരനായ ഞാന്‍ പ്രമേഹരോഗിയാണ്. പ്രമേഹരോഗികളിലെ ലൈംഗിക ബലഹീനതയ്ക്കുള്ള കാരണങ്ങള്‍ എന്തൊക
പൊണ്ണത്തടി പ്രശ്നമാണോ?
മുപ്പതുകാരിയായ എന്റെ ഭാര്യക്ക് അമിതവണ്ണമുണ്ട്. ലൈംഗികജീവിതത്തില്‍ പൊണ്ണത്തടി പ്രശ്നമാണോ?
മുഹ
ആര്‍ത്തവനാളുകളില്‍ കുരുക്കള്‍
? മുപ്പത്തഞ്ചുവയസുള്ള വീട്ടമ്മയാണ് ഞാന്‍. ആര്‍ത്തവനാളുകളില്‍ നെറ്റിയിലും ശരീരത്തിലുമുണ്ടാകുന്ന ചെറിയ
പോണ് വീഡിയോകളും ലൈംഗിക ജീവിതവും തമ്മില്‍ ബന്ധമുണ്ടോ?
ഡോക്ടര്‍, വളരെ വിഷമത്തോടെയാണ് ഈ കത്ത് എഴുതുന്നത്. 35കാരനായ എന്റെ ഭര്‍ത്താവിന് പോണ് വീഡിയോ കാണുന്ന ശ
ഓവുലേഷന് സമയത്ത് അതിശക്തമായ വേദന
ഞാന്‍ 24 വയസുള്ള പിജി വിദ്യാര്‍ഥിനിയാണ്. ഓവുലേഷന് സമയത്ത് അതിശക്തമായ വേദനയാണ്. നടക്കാനും കഴിയില്ല.
കാന്‍സര്‍ ലക്ഷണങ്ങള്‍
? ഒരാളുടെ ശരീരത്തില്‍ കാന്‍സര്‍ രോഗബാധയുണ്ടായാല്‍ എത്ര സമയത്തിനകം അത് അറിയാന്‍ കഴിയും. രോഗബാധയുണ്ടായ
സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗവും ലൈംഗിക ജീവിതവും
ഞാന്‍ 28 വയസുള്ള കോളജ് അധ്യാപികയാണ്. കംപ്യൂട്ടര്‍ എന്‍ജിനിയര്‍ ആയ ഭര്‍ത്താവ് ഏതു സമയത്തും മൊബൈല്ഫോണ
പൊണ്ണത്തടി കുറയ്ക്കാം
ഡോക്ടര്‍, 25 വയസുള്ള കംപ്യൂര്‍ എന്‍ജിനിയര്‍ ആണ് ഞാന്‍. പൊണ്ണത്തടികൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള
പിസിഒഡി ഉള്ളവരിലെ കാന്‍സര്‍ സാധ്യത
? ഡോക്ടര്‍, എന്റെ ഇരുപതു വയസുള്ള മകള്‍ക്കു വേണ്ടിയാണ് ഇത് എഴുതുന്നത്. അവള്‍ക്ക് പോളിസിസ്റ്റിക് ഓവേറി
തളര്‍ച്ചയും ഇടയ്ക്കിടെ തലചുറ്റലും
? ഇരുപതു വയസുള്ള എനിക്ക് തളര്‍ച്ചയും ഇടയ്ക്കിടെ തലചുറ്റലും തോന്നും. അല്പം നടന്നാല്‍പ്പോലും കിതയ്ക്കു
സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം
? സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്. ആരോഗ്യം സംരക്ഷിക്കാന്‍, നിലനിര്‍ത്താന്‍ സ്ത്രീകള്‍
വ്യക്തിശുചിത്വം പാലിക്കാം; മഞ്ഞപ്പിത്തം തടയാം
മഞ്ഞപ്പിത്തം വാസ്തവത്തിൽ രോഗമല്ല; രോഗലക്ഷണമാണ്. കരൾ, പിത്താശയം തുടങ്ങിയ അ
സന്താനോത്പാദനത്തെ ബാധിക്കുമോ
? 25കാരിയായ ഞാന്‍ ആര്‍ത്തവം നീട്ടിവയ്ക്കാനുള്ള ഗുളികകള്‍ കഴിക്കാറുണ്ട്. ഇത്തരം ഗുളികകളുടെ ഉപയോഗം സന്
ഫംഗസ് രോഗങ്ങൾ അകറ്റാൻ...
* ശുചിത്വം പാലിക്കുക. വ്യക്തിശുചിത്വം പ്രധാനപ്രതിരോധം
* ഫംഗസ്ബാധയുളളവർ ഉ
എംഎസ്ജി അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങൾക്കു കൊടുക്കാമോ?
ഭക്ഷണസാധനങ്ങൾ പ്രോസസ് ചെയ്ത് ഏറെക്കാലം സൂക്ഷിച്ചുവച്ച് ഉപയോഗിക്കു ുന്നതിനാണ്
പനി അവഗണിക്കരുത്
പനി അനേകം രോഗങ്ങളുടെ ലക്ഷണമാവാം, പനി ഒരു രോഗലക്ഷണം മാത്രമാണ്. സ്വയം ചികിത്സ
വെളുത്ത സ്രവം
? ഞാന്‍ 25 വയസുള്ള അവിവാഹിതയാണ്. മാനസികമായി തകര്‍ന്ന നിലയിലാണ്. എനിക്ക് അഞ്ചടി ഉയരവും 45 കിലോഗ്രാം ശ
മുഖം നിറയെ കുരുക്കള്‍
? ഇരുപത്തഞ്ചുകാരിയായ എന്റെ മുഖം എണ്ണമയമുള്ളതാണ്. മുഖം നിറയെ കുരുക്കള്‍ വന്ന് അതു പൊട്ടിക്കഴിഞ്ഞാല്‍
ലൈംഗികശേഷി വര്‍ധിപ്പിക്കുന്ന മരുന്നുണ്ടോ?
? ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണസാധനങ്ങള്‍ ഉണ്ടെന്നു കേട്ടിട്ടുണ്ട്. ഏതൊക്കെയാണ
ഗര്‍ഭകാലവും, ലൈംഗികബന്ധവും
? എന്റെ ആദ്യ ഗര്‍ഭമാണ്. ഗര്‍ഭകാലത്ത് ലൈംഗികബന്ധത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ലൈംഗിക ജീവിതം
? ഹൃദയശസ്ത്രക്രിയ കഴിഞ്ഞ എനിക്ക് 48 വയസുണ്ട്. ആസ്വാദ്യകരമായ ലൈംഗിക ജീവിതം തുടരാനാകുമോ?
വിനു, പത്ത
യൂറിനറി ഇന്ഫെക്ഷന്
ലൈംഗികബന്ധത്തിനുമുമ്പ് മൂത്രമൊഴിച്ചാല്‍ യൂറിനറി ഇന്ഫെക്ഷന് ഉണ്ടാകുമെന്ന് കേട്ടു. ഇത് സത്യമാണോ ഡോക്
ഫ്രിജിഡിറ്റി എന്താണ്?
ഞാന്‍ ഒരു വീട്ടമ്മയാണ്. ലൈംഗിക കാര്യങ്ങളില്‍ എനിക്കു താത്പര്യക്കുറവുണ്ട്. ഇതാണോ ഫ്രിജിഡിറ്റി. ഭര്‍ത്
ആര്‍ത്തവവിരാമവും ടെന്‍ഷനും
ഞാന്‍ 55 വയസുള്ള വീട്ടമ്മയാണ്. ആര്‍ത്തവവിരാമം അടുക്കുന്നതോടെ എനിക്കു വല്ലാത്ത ടെന്‍ഷനാണ്. ഭര്‍ത്താവി
വേദനയ്ക്ക് പരിഹാരമുണ്ടോ?
? ഞാന്‍ വിവാഹിതനായിട്ട് രണ്ടു മാസമായി. ഇതുവരെ ലൈംഗികബന്ധം സാധ്യമായിട്ടില്ല. ലൈംഗികബന്ധത്തിനു മുതിരുമ
പുളിച്ചുതികട്ടൽ: പ്രതിവിധി
? 25കാരിയായ എനിക്ക് ഭക്ഷണം കഴിച്ചശേഷം പുളിച്ചുതികട്ടൽ ഉണ്ട്. പ്രതിവിധി നിർദേശിക്കാമോ
ഭക്ഷണം
ഉമിനീരു കുറഞ്ഞാൽ എന്തു സംഭവിക്കും?
അത്യന്തം സങ്കീർണവും ഗഹനവുമാണ് ജീവന്റെ ‘മെക്കാനിസം’. ഭൂമിയിലെ ജീവജാലങ്ങളി
ആർത്തവ വേദന
? 15 വയസുള്ള മകൾക്ക് ആർത്തവ സമയത്ത് കഠിനമായ വയറുവേദനയും ഛർദിയുമാണ്. മരുന്ന് പറയാമോ?
= ആർത്തവ
പ്രസവശേഷവും മുടികൊഴിച്ചിൽ
ഗർഭിണികൾക്കും പ്രസവശേഷവും മുടികൊഴിച്ചിൽ ഉണ്ടാകുമോ? എന്താണ് ഇതിനു കാരണം?
ആനി തോമസ്, കുന്പളങ്ങി<
കണ്ണുകൾക്കു ചുറ്റും കറുപ്പുനിറം
ഞാൻ 45 വയസുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥയാണ്. എൻറെ രണ്ടു കണ്ണുകൾക്കു ചുറ്റും വല്ലാത്ത കറുപ്പുനിറമാണ്. ഞ
തണുപ്പേൽക്കുന്പോൾ ശരീരമാകമാനം തടിപ്പുകൾ...
18 വയസുള്ള കോളജ് വിദ്യാർഥിനിയാണു ഞാൻ. തണുത്ത ഭക്ഷണം കഴിക്കുന്പോഴും തണുത്ത കാ
വായിൽ വെളുത്ത പാട്
അന്‍പതുവയസ് പിന്നിടുന്ന പ്രമേഹരോഗിയാണ്. നന്നായി പുകവലിക്കുമായിരുന്നു. മൂന്ന
വെളുത്ത സ്രവം
ഞാൻ 25 വയസുള്ള അവിവാഹിതയാണ്. മാനസികമായി തകർന്ന നിലയിലാണ്. എനിക്ക് അഞ്ചടി ഉയരവും 50 കിലോഗ്രാം ശരീരഭ
മൂത്രാശയ അണുബാധ
? ഡോക്ടർ, 19 വയസുള്ള എെൻറ മകൾക്കുവേണ്ടിയാണ് ഞാൻ ഈ കത്ത് എഴുതുന്നത്. തുടരെത്തുടരെ മൂത്രാശയ അണുബാധയുണ
അതിശക്തമായ വേദന
? 15 വയസുള്ള എെൻറ മകൾക്കുവേണ്ടിയാണ് ഈ കത്ത്. ആർത്തവസമയത്ത് വയറ്റിൽ അതിശക്തമായ വേദനയാണ്. ദയവായി ഒരു
പെൽവിക് പെയ്ൻ മാറുമോ?
? 20 വയസുള്ള മകൾക്കു വേണ്ടണ്ടിയാണ് ഇത് എഴുതുന്നത്. അവൾക്ക് കടുത്ത അടിവയറുവേദനയും ഇടുപ്പുഭാഗത്തു വേദന
ആർത്തവചക്രം അടിസ്ഥാനമാക്കിയുള്ള ഗർഭധാരണ സാധ്യത
ആർത്തവചക്രത്തിൽ സ്ത്രീകൾക്ക് ഗർഭസാധ്യതയുള്ള ദിവസങ്ങൾ വളരെ കുറവാണ്. ഇത് ഏതെന്നു മനസിലാക്കി ആ ദിവസങ്ങള
വാസക്ടമിയും ട്യൂബക്ടമിയും തമ്മിലുള്ള വ്യത്യാസം എന്താണ്?
വൃഷണങ്ങളിൽ ഉണ്ടാകുന്ന ബീജങ്ങൾ ശുക്ലത്തിൽ എത്തിച്ചേരാതിരിക്കാൻ ബീജവാഹിനിക്കുഴലിൽ തടസമുണ്ടാക്കുന്ന രീത
Latest News
ജാവദേക്കർ വിവാദം; ഇ.പി. ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ്
ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പുവച്ച് ഗവര്‍ണര്‍
മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത
കത്തിയെരിഞ്ഞ് ബസ്; യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
മതത്തിന്റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചിട്ടുള്ള വോട്ട് വേണ്ടെന്നും ഷാഫി
Latest News
ജാവദേക്കർ വിവാദം; ഇ.പി. ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ്
ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പുവച്ച് ഗവര്‍ണര്‍
മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത
കത്തിയെരിഞ്ഞ് ബസ്; യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
മതത്തിന്റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചിട്ടുള്ള വോട്ട് വേണ്ടെന്നും ഷാഫി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top