ആർത്തവചക്രം അടിസ്‌ഥാനമാക്കിയുള്ള ഗർഭധാരണ സാധ്യത
ആർത്തവചക്രം അടിസ്‌ഥാനമാക്കിയുള്ള ഗർഭധാരണ സാധ്യത
ആർത്തവചക്രത്തിൽ സ്ത്രീകൾക്ക് ഗർഭസാധ്യതയുള്ള ദിവസങ്ങൾ വളരെ കുറവാണ്. ഇത് ഏതെന്നു മനസിലാക്കി ആ ദിവസങ്ങളിൽ ബന്ധപ്പെടാതിരിക്കുകയോ, ഉറ ഉപയോഗിക്കുകയോ, ബീജം പുറത്തുകളയുകയോ ചെയ്യാം. ഇതുപക്ഷേ, കൃത്യമായി ആർത്തവം വരുന്ന സ്ത്രീകളിലേ സാധിക്കൂ, 28 ദിവസം കൂടി ആർത്തവം വരുന്ന സ്ത്രീകളിൽ 14–ാം ദിവസം ഓവുലേഷൻ ഉണ്ടാകുന്നു. 30–ാം ദിവസം കൂടി വരുന്ന സ്ത്രീകളിൽ 16–ാം ദിവസമാണ് ഓവുലേഷൻ ഉണ്ടാവുക. ആർത്തവം എന്നുവരുമെന്ന് വ്യക്‌തമായി പറയാൻ സാധിക്കാത്തതുകൊണ്ട് ഏകദേശം സാധ്യതയുള്ള ദിവസങ്ങൾ കണ്ടുപിടിക്കാം. 26–32 ദിവസം കൂടുമ്പോൾ ആർത്തവം വരുന്നവർക്ക് എട്ടാം ദിവസം മുതൽ 19–ാം ദിവസം വരെയാണ് ഗർഭം ധരിക്കാനുള്ള സാധ്യത.


ഓവുലേഷൻ സമയത്ത് സ്ത്രീകൾക്ക് അമിത വെള്ളപോക്ക് ഉണ്ടാകുന്നു. ഈ വെള്ളപോക്ക് ഉള്ള ദിവസങ്ങളിലും ഗർഭസാധ്യത കൂടുതലാണ്.