കാലത്തിനു മുന്നിലൊരു കൂപ്പുകൈ
Tuesday, April 22, 2025 5:32 PM IST
ഫാ. അലക്സാണ്ടർ പൈകട സിഎംഐ
പേജ്: 196 വില: ₹ 250
വിമല പബ്ലിക്കേഷൻ, കാഞ്ഞിരപ്പള്ളി
ഫോൺ: 9446712487
ദീപികയുടെ മുഖപ്രസംഗ രചയിതാവും ചീഫ് എഡിറ്ററും കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകനുമായ ഫാ. അലക്സാണ്ടർ പൈകട സിഎംഐയുടെ വ്യത്യസ്തമായ ചില കുറിപ്പുകൾ. ദീപികയിൽനിന്നു വേറിട്ടു പൈകടയച്ചന്റെ ജീവിതത്തെ കാണാനാവില്ല.
ദീപികയിൽ വന്ന ചില മുഖപ്രസംഗങ്ങൾ, പ്രിയപ്പെട്ട ചില പ്രമുഖ വ്യക്തികളെക്കുറിച്ചുള്ള ഓർമകൾ, ദീപികയിലെ ചില അനുഭവങ്ങൾ, സഭയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ചില നിലപാടുകൾ ഇതൊക്കെ ഈ പുസ്തകത്തിൽ വായിക്കാം.
ചരിത്രത്തിൽ നിർബന്ധമായും രേഖപ്പെടുത്തപ്പെടേണ്ട ചില വ്യക്തികളെ ഇവിടെ പരിചയപ്പെടുത്തുന്നുവെന്നത് ഈ ഗ്രന്ഥത്തിനു കൂടുതൽ ഈടു പകരുന്നു. ഒതുക്കമുള്ളതും മൂർച്ചയേറിയതുമായ ഭാഷ ഈ ഗ്രന്ഥത്തിന്റെ സവിശേഷതാണ്.