ഇതെന്റെ ഓർമയ്ക്കായി ചെയ്യുവിൻ
തങ്കച്ചൻ തുണ്ടിയിൽ
പേജ്: 166 വില: ₹180
സെന്റ് പോൾസ്, എറണാകുളം
ഫോൺ: 9961051381
സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായ തങ്കച്ചൻ തുണ്ടിയിൽ എഴുതി ഏറെ പ്രചാരം നേടിയ "ഇതെന്റെ ഓർമയ്ക്കായി ചെയ്യുവിൻ' എന്ന ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച നൂറാം പതിപ്പ്. വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട സ്വന്തം അനുഭവങ്ങളാണ് ഗ്രന്ഥകാരൻ വിവരിക്കുന്നത്.
വായനക്കാരെ വല്ലാതെ സ്പർശിക്കാൻ മാത്രം ആഴവും തീക്ഷ്ണതയും സത്യസന്ധതയും ആ അനുഭവങ്ങൾക്കുണ്ട്. അതാണ് ചിലപ്പോൾ വായനക്കാരുടെയും കണ്ണുനനയ്ക്കുന്നത്.