അഗ്നിച്ചിറകേറി ഉയരങ്ങൾ താണ്ടിയോൻ
സ്വപ്‌നച്ചിറകേറാൻ നമ്മോട് ചൊന്നവൻ

നേട്ടങ്ങളൊത്തിരി ഇന്ത്യയ്ക്കു നൽകിയോൻ
കുട്ടികളിൽ ഭാവി ഇന്ത്യയെ ദർശിച്ചോൻ

സത്യത്തെ ദൈവമായ് കണ്ടു പൂജിച്ചവൻ
എന്നും ചുറുചുറുക്കോടെ നടന്നവൻ

കാലം തെളിയിച്ച പൊൻദീപമായ്
എന്നും ജ്വലിക്കട്ടെ "അബ്ദുൾ കലാം'

ജ്യോതിലക്ഷ്മി. കെ