പിന്തുടരുമീ പാഥയിലൂടെ
ഞാൻ കണ്ടെത്തിടുന്നു
എന്‍റെ മാത്രമായോര ലോകം
വർണങ്ങൾ വാരിനിറയ്ക്കാത്തയി ലോകം

നീട്ടിയ വിരലിൽ ഇറുക്കി പിടിച്ചു
പിച്ചവച്ചു നടന്ന ഞാനിന്നു തനിയെ
നടന്നു നീങ്ങുമീനേരമെന്തേ നീ ഏകയായ്
തീരുമെന്നറിയാതെ പോയ്…

മുന്നോട്ടു വച്ച പാദത്തിനെൻ
കാവൽ മാലാഖയായ നിൻ
പാദമിടറുന്ന വേളയിലീ
ഇരുട്ടിലേകയായ് ഞാൻ മാറിയില്ലേ

ചേർത്തു പിടിച്ച കൈകളില്ല
നെഞ്ചോടു ചേർക്കാനിന്നരികിലില്ല
എങ്കിലു മറിയുന്നുതൊന്നു മാത്രം
ആദ്യക്ഷരത്തിലുണരുമീ അമ്മ മന്ത്രം.

ഹരിപ്രിയ ഗോപിനാഥ്