നിങ്ങൾ കാണണം
Saturday, January 13, 2024 3:46 PM IST
ഇതെന്‍റെ നിലവിളിയായി കരുതി വേണം
നിങ്ങളോടിയണയാൻ.
ചുറ്റും കൂടണം.
മൂക്കിന്‍റെ തുഞ്ചത്തായി വിരലമർത്തണം.
കണ്ണിമവെട്ടാതെ നോക്കണം.
കണ്മഷി പടർന്ന
പെണ്ണിന്‍റെയുടലിൽ
പൊതിഞ്ഞ സിന്ദൂരപുഴ
ആഴിയിലേക്കൊഴുകുന്നത്
കാണണം.
നിഥിൻകുമാർ ജെ. പത്തനാപുരം