► ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം .
► ബ്രിസിൽസ് മടങ്ങിയാൽ ബ്രഷ് മാറ്റണം.
► ഫ്ലോസിംഗ് എല്ലാ ദിവസവും ചെയ്യണം. പല്ലുകൾക്കിടയിൽ ഇടുന്ന നൂലാണ് ഫ്ലോസ് . മാർക്കറ്റിൽ ലഭ്യമാണ്.
മൗത്ത് വാഷ് എല്ലാ 4 മണിക്കൂറിനും 6 മണിക്കൂറിനും ഇടയിൽ വായ കഴുകണം.
1. കാൽ ഗ്ലാസ് വെള്ളത്തിൽ ഒരു ടീ സ്പൂൺ ഉപ്പ് ഒരു ടീ സ്പൂൺ ബേക്കിംഗ് സോഡ.
2. കാൽ ഗ്ലാസ് വെള്ളത്തിൽ ഒരു ടീ സ്പൂൺ ഉപ്പ്.
3. കാൽ ഗ്ലാസ് വെള്ളത്തിൽ ഒരു ടീ ൺ ബേക്കിംഗ് സോഡ .
4. വെള്ളം
5. ആൽക്കഹോൾ ഇല്ലാത്തതും മധുരം ഇല്ലാത്തതുമായ മൗത്ത് വാഷ് .
ഇതിൽ ഏതെങ്കിലും ലായനി മൗത്ത് വാഷ് ആയി ഉപയോഗിക്കാം. 15 മുതൽ 30 സെക്കൻഡ് വരെ കഴുകാം.
* ഭക്ഷണം വായിൽ കൂടി കഴിക്കുവാൻ സാധിക്കാത്ത അവസ്ഥയിൽ വായ വ്യത്തിയാക്കുകയും നനവോടെ നിലനിർത്തുകയും ചെയ്യണം. വാസലിൻ ഉപയോഗിച്ച് ചുണ്ട് ഉണങ്ങാതെ നിലനിർത്തണം.
ഒഴിവാക്കേണ്ടത് പുകയില. മദ്യം, ആൽക്കഹോൾ ഉള്ള മൗത്ത് വാഷ് , ഉപ്പും എരിവും കൂടുതൽ ഉള്ള ഭക്ഷണം, പുളി കൂടുതൽ ഉള്ള ഭക്ഷണം (ഓറഞ്ച്, നാരങ്ങാ, മുന്തിരി, പൈനാപ്പിൾ മുതലായവ); തക്കാളി, സോസ്, ചിപ്സ് പോലെ വായ മുറിയുവാൻ സാധ്യത ഉള്ള വിഭവങ്ങൾ, വളരെ ചൂടും വളരെ തണുപ്പും ഉള്ള പാനീയങ്ങൾ.
വായ്ക്കുള്ളിലെ ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ വായ്ക്കുള്ളിൽ പുരട്ടുന്ന വേദന സംഹാര ലേപനങ്ങളും മൗത്ത് വാഷും ഗുണം ചെയ്യും. ആവശ്യാനുസരണം ഇത് ഉപയോഗിക്കാം.
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ - 9447219903