പ്രോസ്റ്റേറ്റ് വീക്കം - ലക്ഷണങ്ങൾ മൂത്രം വരാന്‍ താമസം, കൂടുതല്‍ തവണ മൂത്രം ഒഴിക്കണം എന്ന തോന്നല്‍, മൂത്രം ഒഴിക്കുമ്പോള്‍ ശക്തി കുറഞ്ഞുപോകുക, മൂത്രം പിടിച്ചുനിര്‍ത്താന്‍ സാധിക്കാതെ വരിക, മൂത്രം ഒഴിക്കുമ്പോള്‍ അസഹ്യവേദന, മൂത്രം ഒഴിച്ചുകഴിഞ്ഞു വീണ്ടും ഒഴിക്കണമെന്ന തോന്നല്‍, മൂത്രം ഒഴിച്ചുകഴിഞ്ഞ ശേഷവും മൂത്രം ഇറ്റിറ്റുവീഴുക എന്നിവയാണ് പ്രോസ്റ്റേറ്റ് വീക്കത്തിന്റെ ലക്ഷണങ്ങൾ.
ലൈംഗിക ശുചിത്വം മൂത്രനാളിയുടെയും ലൈംഗികാവയവങ്ങളുടെയും ശുചിത്വം പ്രധാനമാണ്. പ്രോസ്റ്റേറ്റ് അണുബാധകള്‍ കൂടെക്കൂടെ വരുന്നവരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. മൂത്രം ദീര്‍ഘനേരം പിടിച്ചു വയ്ക്കുക, വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുക, തെറ്റായ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക തുടങ്ങിയ കാരണങ്ങള്‍കൊണ്ട് അണുബാധ ഉണ്ടാകാം.
പ്രോസ്റ്റേറ്റ് രോഗങ്ങളെ പ്രതിരോധിക്കാന്‍ ചുവന്ന മാംസം, ബീഫ്, പന്നിമാംസം, മാട്ടിറച്ചി, സംസ്കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ ഒഴിവാക്കുക. കൂടുതല്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ കഴിക്കുക. മൂത്രം കൂടുതല്‍ സമയം പിടിച്ചുവയ്ക്കാതിരിക്കുക. ഒന്നിലധികം പേരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുക. ലൈംഗികാവയവങ്ങളുടെ ശുചിത്വത്തില്‍ പ്രത്യേക ശ്രദ്ധിക്കുക.
അള്‍ട്രാ സൗണ്ട് സ്കാന്‍ പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജന്‍ (P.S.A. TEST) ഒരു രക്ത പരിശോധനയാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു പ്രോട്ടീനാണ് P.S.A. അള്‍ട്രാ സൗണ്ട് സ്കാന്‍ ചെയ്താല്‍ പ്രോസ്റ്റേറ്റ് വീക്കം ഉണ്ടോ എന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാം.
ഹോമിയോപ്പതിയുടെ ജര്‍മ്മന്‍ മരുന്ന് ഉപയോഗിക്കുകയാണെങ്കില്‍ ഏറ്റവും ഫലപ്രദമായി പ്രോസ്റ്റേറ്റ് വീക്കം ചികിത്സിച്ച് ഭേദപ്പെടുത്താം.
ഡോ.കെ.വി.ഷൈൻ DHMS ഡോ. ഷൈൻ മൾട്ടി സ്പെഷാലിറ്റി ഹോമിയോപതിക് ക്ലിനിക്.
ചക്കരപ്പറന്പ്, കൊച്ചി
ഫോൺ - 9388620409