എല്ലാവരിലും ഈ ചികിത്സ ഫലപ്രാപ്തിയിലെത്തുമോ എന്നു ചോദിച്ചാൽ ഇല്ല. നൂറായിരം മാറ്റങ്ങൾ ഒരു കോശത്തിനുള്ളിൽ ഉണ്ടായെന്നുവരാം. എല്ലാറ്റിനെയും നമുക്കു കണ്ടെടുക്കാനായെന്നു വരില്ല. നമുക്കു കണ്ടെടുക്കാനാവാത്ത ലെവലിലുള്ള ഏതെങ്കിലും തരം ജനിതക മാറ്റങ്ങളാണെങ്കിൽ അവർക്ക് ഇമ്യൂണോ തെറാപ്പി ഫലം ചെയ്യില്ല.
ശ്വാസകോശ അർബുദം, കോളൻ കാൻസർ, ഓവേറിയൻ കാൻസറുകൾ, സ്്തനാർബുദം, തല, കഴുത്ത് എന്നിവയെ ബാധിക്കുന്ന ചിലതരം കാൻസറുകൾ, പാൻക്രിയാറ്റിക് കാൻസർ എന്നിവയ്ക്കു ഇമ്യൂണോ തെറാപ്പി ഫലപ്രദമാണെന്ന ് ഗവേഷണങ്ങൾ തെളിയിക്കുന്നു.
ഇമ്യൂണോ തെറാപ്പി മരുന്നുകൾ ഇന്ത്യയിലും ലഭ്യമായിക്കൊണ്ടിരിക്കുന്നു. പക്ഷേ, ഇമ്യൂണോ തെറാപ്പി ആവശ്യമാണോ എന്നു നിർണയിക്കുന്നതിനുള്ള കോംപ്രിഹെൻസീവ് ജീൻ പ്രൊഫൈലിംഗിനുള്ള സംവിധാനങ്ങൾ നിലവിൽ കൂടുത ലുള്ളതു വികസിത രാജ്യങ്ങളിലാണ്.
യുഎസ്, യൂറോപ്പ്, ഓസ്ട്രലിയ, സിംഗപ്പൂർ തുടങ്ങിയ ഇടങ്ങളിൽ. സെലിബ്രി റ്റികൾ എന്തുകൊണ്ട് കാൻസർ ചികിത്സയ്ക്ക് അമേരിക്കയിൽ പോകുന്നു എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരമായെന്നു കരുതട്ടെ. ഇന്ത്യയിലെ റിസേർച്ച് ലാബുകളും സമീപഭാവിയിൽ ത്തന്നെ അതുപോല ഉയർന്ന നിലവാരത്തിലേക്ക് എത്താനുള്ള സാധ്യതയുണ്ട്.
കേരളത്തിൽ ലഭ്യമാണോ? കേരളത്തിലും ഇമ്യൂണോ തെറാപ്പി കൊടുക്കുന്നുണ്ട്. കോംപ്രി ഹെൻസീവ് ജീൻ പ്രൊഫൈലിംഗ് ചെയ്യാൻ സംവിധാനമുള്ള യുഎസിലെയും മറ്റും ലാബിലേക്ക് സാന്പിൾ അയയ്ക്കുന്നു. അവിടെ നിന്നു ലഭ്യമാകുന്ന ടെസ്റ്റ് റിപ്പോർട്ടിന്‍റെ അടിസ്ഥാന ത്തിലാണ് ഇവിടെ ഇമ്യൂണോ തെറാപ്പി മരുന്നു കൊടുക്കുന്നത്.
കോംപ്രിഹെൻസീവ് ജീൻ പ്രൊഫൈലിംഗിനും ഇമ്യൂണോ തെറോപ്പി മരുന്നിനും ചെലവേറും. എങ്കിലും ഈ ചികിത്സ രോഗിയുടെ ജീവൻ രക്ഷിക്കുന്നതിനു മറ്റു രീതികളേക്കാൾ ഫലപ്രദമാണെന്നു കാണുന്നു. ടെസ്റ്റിനും മരുന്നിനുമുള്ള ചെലവിനു സബ്സിഡി നല്കി ആവശ്യമുള്ള രോഗികൾക്കെല്ലാം ഇമ്യൂണോ തെറാപ്പി ലഭ്യമാക്കാവുന്നതാണ്. സർക്കാർ തലത്തിൽ അതിനുള്ള നടപടികൾ ഉണ്ടാകണം.
ഡോ. തോമസ് വർഗീസ് MS FICS(Oncology) FACS സീനിയർ കൺസൾട്ടന്‍റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്,
Renai Medicity, കൊച്ചി & പ്രസിഡന്‍റ്, കേരള കാൻസർ കെയർ സൊസൈറ്റി
ഫോൺ: 9447173088