നിസാരമായി അവഗണിക്കരുത് വയോധികരിലെ ആരോഗ്യപരിപാലനം ഏറെ ദുഷ്കരമാകുന്നു. അവരുടെ രോഗങ്ങൾ തികച്ചും വ്യത്യസ്തമാണ്. കാലം ശരീരത്തിനേൽപ്പിക്കുന്ന പൊറുക്കാത്ത ആഘാതങ്ങളാണ് അതിനു കാരണം. നിസാരമായി അവഗണിക്കപ്പെടുന്ന പല രോഗാവസ്ഥകൾ മരണത്തിൽ കലാശിക്കാം.
രോഗലക്ഷണങ്ങൾ പ്രകടമാകാതെ രോഗം മൂർച്ഛിക്കാം. നെഞ്ചുവേദന കൂടാതെ ഹാർട്ടറ്റാക്കുണ്ടാകാം, പനിയില്ലാതെ അണുബാധയുണ്ടാകാം. അതുപോലെ വയോധികർക്ക് ചെറുപ്പക്കാരെ അപേക്ഷിച്ച് ഔഷധചികിത്സയും വ്യത്യസ്തമാണ്.
ആരോഗ്യം പിടിച്ചുനിർത്താൻ കോവിഡ്19 മഹാമാരി മനസിലും ശരീരത്തിലും ഉണ്ടാക്കിയ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. ആരോഗ്യം പിടിച്ചുനിർത്താൻ നാം ഏറെ കഷ്ടപ്പെടേണ്ടിവരുന്നു. നമ്മുടെ അജ്ഞതയും മുൻവിധിയും കെടുകാര്യസ്ഥതയും കൊണ്ട് വരുംതലമുറ രോഗപീഡകളുടെ കെടുതിയിലേക്കു വഴുതിവീഴരുത്. അതിനുതക്ക നടപടികൾ എല്ലാവരും സർക്കാരും സന്നദ്ധസംഘടനകളും രാഷ്്ട്രീയ മതസാമൂഹിക പ്രസ്ഥാനങ്ങളും കൈക്കൊള്ളണം.
ഡോ. ജോർജ് തയ്യിൽ MD, FACC, FRCP സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്, ലൂർദ് ആശുപത്രി,എറണാകുളം