അച്ഛനോ അമ്മയ്ക്കോ രോഗം ഉണ്ടായാൽ ജനിതകപരമായ കാരണങ്ങൾകൊണ്ട് ഈ രോഗം ഉണ്ടാകാം. അച്ഛനോ അമ്മയ്ക്കോ ഈ രോഗം ഉണ്ടായാൽ മക്കൾക്കും രോഗമുണ്ടാകാനുള്ള സാധ്യത 14 ശതമാനം വരും. എന്നാൽ രണ്ടുപേർക്കും രോഗമുണ്ടായാൽ മക്കളിൽ രോഗം വരാനുള്ള സാധ്യത 40 ശതമാനത്തോളമാണ്. മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും ഈ രോഗം വരാം. നേരത്തേ സൂചിപ്പിച്ച ഉത്തേജിപ്പിക്കപ്പെട്ട ടി ലിംഫോസൈറ്റുകൾ മൃഗങ്ങളിൽ കുത്തിവച്ചാൽ അവരിൽ ഈ രോഗം കൃത്രിമമായി സൃഷ്ടിക്കാൻ കഴിയുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.
മാനസിക സമ്മർദം ഏറിയാൽ... രോഗം വരാനുള്ള മറ്റൊരു പ്രധാന കാരണം പല തരത്തിലുള്ള മാനസിക സമ്മർദമാണ്. അത് വ്യക്തിപരമോ കുടുംബപരമോ സാമൂഹികപരമോ ആയ വിഷയങ്ങളാവാം. മാനസികസമ്മർദം ഉണ്ടാകുന്പോൾ രോഗം പ്രത്യക്ഷപ്പെടുകയോ അധികരിക്കുകയോ ചെയ്യാം. സമ്മർദം ലഘൂകരിക്കപ്പെട്ടാൽ അസുഖം ഭേദമാവുകയോ ലക്ഷണങ്ങൾ കുറയുകയോ ചെയ്യാം.
അതു ചികിത്സാപിഴവല്ല... ചില ഔഷധങ്ങൾ (വേദനസംഹാരികൾ, വിഷാദരോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ, രക്തസമ്മർദം നിയന്ത്രിക്കാനുപയോഗിക്കുന്നവ, മലേറിയയ്ക്കെതിരേ ഉപയോഗിക്കുന്നവ) സോറിയാസിസ് ആദ്യമായി പ്രത്യക്ഷപ്പെടാനോ വർധിപ്പിക്കാനോ കാരണമാകുന്നു. ഈ മരുന്നുകൾ ഞാൻ നേരത്തേ സൂചിപ്പിച്ച പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അല്ലാതെ ഡോക്ടറുടെ ചികിത്സാപിഴവു മൂലമല്ല രോഗം വന്നത് എന്നോർക്കുക.
(തുടരും)
ഡോ. ജയേഷ് പി. സ്കിൻ സ്പെഷലിസ്റ്റ്
പന്തക്കൽ,
ഫോൺ - 8714373299