പഴയ കുറിപ്പടി, മരുന്നുകടയിൽ നിന്ന് ഉപദേശം, ഓൺലൈൻ ചികിത്സ!!
ഇതുപോലെ തന്നെയാണ് ചെറിയ വൈറൽ പനികൾക്കും ജലദോഷത്തിനും വയറിളക്കത്തിനും മറ്റും പഴയ കുറിപ്പടി ഉപയോഗിച്ചും മരുന്നുകടകളിൽ നിന്നുള്ള ഉപദേശം തേടിയും ഓണ്‍ലൈൻ ആയും ചികിത്സ നടത്തുന്പോൾ സംഭവിക്കുന്നത്.
തെറ്റായ ആന്റിബയോട്ടിക് ഉപയോഗം ആന്റിബയോട്ടിക്സ് വേണ്ടാത്ത സന്ദർഭങ്ങളിൽ അതുപയോഗിക്കുക, തെറ്റായ ആന്റിബയോട്ടിക്സ് തിരഞ്ഞെടുക്കുക, തോതും കാലയളവും കൃത്യമല്ലാതെ ഉപയോഗിക്കുക എന്നിവയെല്ലാം ദുരുപയോഗത്തിന്റെ ഭാഗമാണ്.
വൈറസിനെതിരേ എന്തിന് ആന്റിബയോട്ടിക്കുകൾ! ആന്റിബയോട്ടിക്കുകൾ വൈറസുകൾക്കെതിരെ യാതൊരു പ്രവർത്തനവും ഇല്ല എന്നു മാത്രമല്ല ചിലപ്പോൾ അത് സൂപ്പർ ബഗ്ഗുകൾ മൂലമുള്ള അണുബാധയ്ക്ക് വഴിതെളിച്ചേക്കാം. വെളുക്കാൻ തേച്ചത് പണ്ടായി എന്നു പണ്ടുള്ളവർ പറയുന്ന പോലെ. നമ്മുടെ ആശുപത്രികളിലെ 50% ആന്റിബയോട്ടിക്സ് ഉപയോഗവും യുക്തിവിരുദ്ധമാണ്
(തുടരും)