ഫംഗസ് ലക്ഷണങ്ങൾ ഫംഗസ് ശ്വാസകോശങ്ങളെ ആക്രമിക്കുകയാണ് എങ്കിൽ ചുമ, നെഞ്ചുവേദന, ശ്വാസം മുട്ടൽ എന്നിവ ആയിരിക്കും പ്രധാനമായി കാണുന്ന അസ്വസ്ഥതകൾ. ചിലരിൽ ഇതിൻെറ കൂടെ തലവേദനയും ഉണ്ടായിരിക്കും. ഫംഗസ് ബാധകളിൽ പൊതുവായി കാണാൻ കഴിയുന്ന ലക്ഷണങ്ങളിൽ താഴെ പറയുന്നവ കൂടി ഉണ്ടാകാവുന്നതാണ്്. അസ്വസ്ഥത, തളർച്ച, ചിന്താക്കുഴപ്പം, ദഹനേന്ദ്രിയ പ്രശ്നങ്ങൾ, വിശപ്പ് കുറയുക, ശരീരഭാരം കുറയുക, കണ്ണുകളിൽ ചുവപ്പ് നിറം, കാഴ്ച മങ്ങൽ, മുറിവുകൾ ഉണങ്ങാതിരിക്കുകയോ പഴുക്കുകയോ ചെയ്യുക.
ഫംഗസ് ബാധിച്ചാൽ ചെയ്യേണ്ടത്... നാം ജീവിക്കുന്ന വീടും പരിസരവും നല്ല വൃത്തിയായി സൂക്ഷിക്കണം. വൃത്തിയില്ലാത്ത പരിസരങ്ങളിൽ നിന്നു ഫംഗസ് ബാധിക്കാനുള്ള സാധ്യത കൂടുതൽ ആയിരിക്കും, പ്രത്യേകിച്ച് പ്രമേഹം, ആസ്ത്മാ എന്നിവയുള്ളവരിൽ.
ഫംഗസ് ബാധിക്കുന്ന അവസരങ്ങളിൽ ഒട്ടും വൈകാതെ ആശുപത്രിയിൽ പോകുകയാണ് വേണ്ടത്. ശരിയായരീതിയിൽ രോഗനിർണയവും ചികിത്സയും സാധ്യമാകുന്ന കാലത്താണ് നാം എല്ലാവരും ജീവിക്കുന്നത്. അശ്രദ്ധയും അലസതയും ഒഴിവാക്കിയാൽ തന്നെ ഒരുപാട് ദുരിതങ്ങളും മരണങ്ങളും ഒഴിവാക്കാൻ കഴിയും.
പഴകിയ ആഹാരം കഴിക്കാതിരിക്കണം. വ്യക്തിശുചിത്തം ഇല്ലായ്മയും അപകടകരമാണ്. ശുചിത്വം പാലിക്കുകയും വൃത്തിയായി ജീവിക്കുകയും ചെയ്യുന്നത് ഫംഗസ് ബാധകളെ അകറ്റി നിർത്താൻ കുറേയേറെ സഹായിക്കും.