ഒരു ചെറിയ കാലയളവിൽ പൂർണമായ രോഗശമനവും സാധ്യമാകും. ശരീരത്തിനകത്തുള്ള അവയവങ്ങളിൽ ഫംഗസ് ബാധ ഉണ്ടാവുകയാണെങ്കിൽ വിദഗ്ധ പരിശോധനകൾ ആവശ്യമായി വരും. ഈ വിഷയത്തിലും ഇപ്പോൾ നിരവധി അറിവുകൾ നിലവിലുണ്ട്.
വസ്ത്രങ്ങളും ഫംഗസും പ്രമേഹ രോഗികളിൽ ഫംഗസ് ബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആയിരിക്കും. അടിവസ്ത്രങ്ങൾ അടക്കമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിന് മുൻപ് നല്ല ചൂടിൽ ഇസ്തിരിയിടുന്നതും തോർത്ത് ദിവസവും വെയിലത്ത് ഉണക്കുന്നതും ഫംഗസ് ബാധകളെ അകറ്റി നിർത്താൻ ഒരു പരിധി വരെ സഹായിക്കുന്നതാണ്.
പ്രമേഹം, കോവിഡ്, ഫംഗസ് ഇപ്പോൾ കോവിഡിന്റെ അനന്തര പ്രശ്നമായി ചില ഫംഗസ് ബാധകളുടെ പ്രശ്നങ്ങൾ ചർച്ചയിൽ വന്നിരുന്നു. കോവിഡ് പോസിറ്റീവ് ആയവരിലും പോസിറ്റീവ് ആയി പിന്നെ നെഗറ്റീവ് ആയവരിലും ആയ ചിലരിലും ആണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നാണു വാർത്തകളിൽ നിന്ന് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
കോവിഡ് ബാധിക്കുന്നവർ പ്രമേഹ രോഗികൾ ആണെങ്കിൽ അവരിൽ ഫംഗസ് ബാധകൾ ഗുരുതരമാകാനുള്ള സാധ്യതകൾ കൂടുതലായിരിക്കും എന്നും കേൾക്കുകയുണ്ടായി. വൈറ്റ് ഫംഗസ്, ബ്ളാക്ക് ഫംഗസ്, യെലോ ഫംഗസ് എന്നിങ്ങനെ പല രൂപങ്ങളിലാണ് ഇപ്പോൾ അവയുടെ സ്വഭാവം. ഇതിന്റെ അനന്തര ഫലമായി കാഴ്ചയും ചിലപ്പോൾ കണ്ണും നഷ്ടപ്പെടാനും ചിലപ്പോൾ മരണത്തിനും ഉള്ള സാധ്യതയുണ്ടാകാം എന്നും കേൾക്കാൻ കഴിയുകയുണ്ടായി.
(തുടരും)