രോഗനിര്‍ണയം വയറിനു മുകളിൽ വലത് വശത്ത് കൈപ്പത്തി കൊണ്ട് അമർത്തി നോക്കിയാൽ കരളിൽ വീക്കം ഉണ്ടായിട്ടുണ്ടോ എന്ന് മനസിലാക്കാൻ കഴിയും. മുൻകാലങ്ങളിൽ അത് പരിശോധനയുടെ ഒരു പ്രധാന ഭാഗം ആയിരുന്നു. ഇപ്പോൾ അൾട്രാസൗണ്ട് സ്കാനിംഗ്, ലിവർ ഫംഗ്ഷൻ പരിശോധന എന്നിവയിലൂടെ രോഗനിർണയം വളരെ വ്യക്തതയോടെയും വേഗത്തിലും സാധിക്കുന്നുണ്ട്.
അൾട്രാസൗണ്ട് പരിശോധന കരളിന് രോഗമുണ്ടോ എന്ന് സംശയം തോന്നിയാൽ ആദ്യമേ തന്നെ രോഗിയുടെ രക്തം, മൂത്രം എന്നിവ പരിശോധന നടത്തണം. അതോടൊപ്പം അൾട്രാസൗണ്ട് പരിശോധനയും ആകാവുന്നതാണ്.
മദ്യപാനം ഉപേക്ഷിക്കാം ചികിത്സയുടെ ആദ്യ ഭാഗമായി, മദ്യം കുടിക്കുന്നവർ ആ ശീലം ഉപേക്ഷിക്കാൻ തയാറാകണം. ആഹാരം, ശരിയായ രീതിയിൽ... ഡോക്ടർ പറയുന്നത് അനുസരിച്ച് ക്രമീകരിക്കുകയും വേണം.
(തുടരും)