ഐസ്, ചൂടുവെള്ളം തലവേദന സമയത്ത് തലച്ചോറിനു പുറത്തുള്ള രക്തക്കുഴലുകൾ വികസിക്കുകയും രക്തയോട്ടം കൂടുകയുമാണ് ചെയ്യുന്നത്. തലവേദനസമയത്ത് നെറ്റിയിൽ ഐസ് വയ്ക്കുന്നത് രക്തക്കുഴലുകൾ ചുരുങ്ങുന്നതിനും രക്തയോട്ടം കുറയുന്നതിനും ഇടയാക്കുന്നു. പെട്ടെന്നുതന്നെ മൈഗ്രേൻ തലവേദന കുറയുകയും ചെയ്യുന്നു.
അതുപോലെതന്നെ തലവേദനയുള്ളപ്പോൾ ബേസിനിൽ ചെറു ചൂടുവള്ളം എടുത്ത് കാല് വെള്ളത്തിൽ ഇറക്കിവയ്ക്കുന്നതു നന്നായിരിക്കും. ശരീരഭാഗങ്ങളിലേക്ക് രക്തയോട്ടം കൂടുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും ചെയ്യുന്നു.
അമിത ജോലിഭാരം ചില ആളുകളിൽ അമിതമായ ജോലിഭാരത്തിനുശേഷം തലവേദന കാണാറുണ്ട്. ഓഫീസ് ജോലി ചെയ്യുന്നവർ, സ്കൂൾ ടീച്ചേഴ്സ്, കോളജ് അധ്യാപകർ തുടങ്ങിയവരിൽ മൈഗ്രേൻ തലവേദന കാണാറുണ്ട്. ഹോമിയോപ്പതി ചികിത്സകൊണ്ട് സുഖപ്പെടുത്താം.
മുകളിൽ പറഞ്ഞിരിക്കുന്ന കാരണങ്ങളിൽ തലവേദന ഉണ്ടാകാനുള്ള കാരണം കണ്ടെത്തി ചികിത്സിച്ചാൽ മൈഗ്രേൻ തലവേദന ഹോമിയോപ്പതിയിൽ പരിപൂർണമായി സുഖപ്പെടുത്താനാവും.