ഓറ മൈഗ്രേൻ തലവേദനയ്ക്കു മുന്നോടിയായി ചിലരിൽ ഓറ എന്ന പ്രതിഭാസം കാണാറുണ്ട്. കണ്ണിന്റെ മുന്നിൽ വെള്ളിവെളിച്ചം, മിന്നൽ, മൂടൽ, കൈകാലുകളിൽ പെരുപ്പ്, തരിപ്പ് മുതലായവ ഉണ്ടാകാം. വസ്തുക്കൾ രണ്ടായി കാണുക, ബാലൻസ് തെറ്റുക, തലകറക്കം ഉണ്ടാകുക മുതലായവ ഓറയുടെ ലക്ഷണങ്ങളാണ്. ഇത് 20-30 മിനിറ്റ് വരെയേ നിൽക്കാറുള്ളൂ.
ഒരു വ്യക്തിക്ക് ദിവസേനയോ ആഴ്ചയിലോ മാസത്തിലോ മൈഗ്രേൻ തലവേദന വരികയാണെങ്കിൽ ഹോമിയോപ്പതിയിൽ വ്യക്തിയുടെ ലക്ഷണചിത്രം നോക്കി കോണ്‍സ്റ്റിറ്റ്യൂഷൻ മരുന്നു കൊടുക്കുകയാണെങ്കിൽ പരിപൂർണമായി ഹോമിയോ ചികിത്സയിലൂടെ മൈഗ്രേൻ തലവേദന സുഖപ്പെടുത്താം.
അമിതമായ ടെൻഷൻ ദിനചര്യാ വ്യതിയാനങ്ങളും അമിതമായ ടെൻഷനും ഓരോ വ്യക്തിക്കും മൈഗ്രേൻ തലവേദന വരാനുള്ള സാധ്യത കൂട്ടുന്നു. നമ്മൾ കഴിക്കുന്ന പല ഭക്ഷണവും തലവേദനയുടെ ആക്കം കൂട്ടാം. ഉദാ: ചോക്ലേറ്റ്, മോര്, ഏത്തപ്പഴം, മദ്യം, ചൈനീസ് ആഹാരങ്ങൾ എന്നിവ മൈഗ്രേൻ തലവേദനയ്ക്കു കാരണമാകാം.
( തുടരും)