അമിത വണ്ണം, പ്രമേഹം, ശരീരത്തിന്റെ ഇന്‍സുലിന്‍ വളര്‍ച്ചാ ഘടകത്തിന്റെ കൂടിയ അളവ്, ചികിത്സയ്ക്കുവേണ്ടി ഉപയോഗിക്കുന്ന ഹോര്‍മോണുകള്‍ ഇവയെല്ലാം പിസിഒഡിയിലെ കാന്‍സര്‍ നിരക്കു വര്‍ധിപ്പിക്കുന്നു.
എന്‍ഡോമെട്രിയല്‍ കാന്‍സര്‍:
ഗര്‍ഭപാത്രത്തിന്റെ ഉള്‍പ്പാളിയില്‍ ഈസ്ട്രജന്‍ ഉണ്ടാക്കുന്ന അമിത വളര്‍ച്ച പിന്നീട് കാന്‍സറിലേക്കു നയിക്കും. സാധാരണ 60 വയസു കഴിഞ്ഞു വരുന്ന ഈ കാന്‍സര്‍ പിസിഒഡി ഉള്ളവര്‍ക്ക് ചെറുപ്പത്തിലേ വരാം. എന്‍ഡോ മെട്രിയല്‍ കാന്‍സര്‍ നിരക്കില്‍ ആറിരട്ടി വര്‍ധനയാണ് പിസിഒഡി ഉള്ളവരില്‍ കാണിക്കുന്നത്. അാശയ, സ്തനാര്‍ബുദ, പാന്‍ക്രിയാറ്റിക്ക് കാന്‍സര്‍ നിരക്കുകളും പിസിഒഡി ഉള്ളവരില്‍ ഇരിയാണ്.
എങ്ങനെ നിയന്ത്രിക്കാം?
ജീവിതശൈലീ മാറ്റങ്ങള്‍കൊണ്ട് പിസിഒഡി പെട്ടെന്ന് നിയന്ത്രിക്കാന്‍ പറ്റും. ആഹാരക്രമീകരണവും വ്യായാമവും അനിവാര്യമാണ്. അഞ്ചു ശതമാനം തൂക്കക്കുറവു പോലും ആര്‍ത്തവം സാധാരണ നിലയിലേക്കു കൊണ്ടുവരാം.
കുട്ടികള്‍ ടിവി, ടാബ് എന്നിവ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നതും ഒരു ജോലിയും ചെയ്യാതെ മൊബൈലില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതും നിരുത്സാഹപ്പെടുത്തണം. സോഫ്റ്റ് ഡ്രിങ്ക്‌സ്, ബേക്കറികള്‍, ഫാസ്റ്റ് ഫുഡ്, മാംസാഹാരം തുടങ്ങിയവയുടെ ഉപയോഗം പരിമിതപ്പെടുത്തണം. വൈന്‍, ബിയര്‍, പുകവലി ഒക്കെ തുടങ്ങാനുള്ള അവസരം ഒഴിവാക്കണം.
പിസിഒഡി ചികിത്സയ്ക്ക് ഹോര്‍മോണുകള്‍ ഉപയോഗിക്കുന്നത് ഒുട്ടം നന്നല്ല. പ്രമേഹത്തിനുപയോഗിക്കുന്ന മെറ്റ്‌ഫോര്‍മിന്‍ എന്ന ഗുളിക ഏറെ ഉപകാരപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഡോ. ചിത്രതാര കെ. വകുപ്പ് മേധാവി, സീനിയര്‍ കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ആന്‍ഡ് ഗൈനക് ഓങ്കോളജി
വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍, എറണാകുളം