40 വയസു കഴിഞ്ഞ സ്ത്രീകള്‍ സ്തന പരിശോധന നടത്തണം. വേറെ ലക്ഷണങ്ങള്‍ ഒന്നും കണ്ടില്ലെങ്കില്‍ക്കൂടി 45- 55 പ്രായത്തിലുള്ളവര്‍ എല്ലാവര്‍ഷവും 55 വയസിനു മുകളിലുള്ളവര്‍ രണ്ടു വര്‍ഷത്തിലൊരിക്കലും രോഗനിര്‍ണയ പരിശോധന നടത്തണം. 30 വയസിനു താഴെയുള്ളവരെല്ലാം ഗര്‍ഭാശയഗള കാന്‍സറിനു വാക്‌സിന്‍ എടുക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിുണ്ട്.
ദിവസേന കുറഞ്ഞത് 30 മിനിറ്റ് വ്യായാമവും സമീകൃതാഹാരവും ശീലിച്ചാല്‍ ഒരു പരിധി വരെ ജീവിതശൈലീ രോഗങ്ങളെ തടയാന്‍ പറ്റും. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും നല്ലതാണ്. സൈക്ലിംഗ് നല്ലൊരു വ്യായാമമാണ്. ബസിനു പോകുന്നവര്‍ ഒന്നോ രണ്ടോ സ്‌റ്റോപ്പ് നടന്നതിനു ശേഷം ബസില്‍ കയറുന്നതും ഇറങ്ങേണ്ട സ്ഥലത്തിന് ഒന്നോ രണ്ടോ സ്‌റ്റോപ്പ് മുന്‍പ് ഇറങ്ങി നടക്കുന്നതും ശീലമാക്കിയാല്‍ നടപ്പിനായി പ്രത്യേക സമയം മാറ്റി വയ്ക്കുന്നത് ഒഴിവാക്കാം. ലിഫ്റ്റ് ഒഴിവാക്കി പടികള്‍ കയറുന്നതും ഗുണം ചെയ്യും.
ഡോ. ചിത്രതാര കെ. വകുപ്പ് മേധാവി, സീനിയര്‍ കണ്‍സള്‍ട്ടന്റ്, സര്‍ജിക്കല്‍ ആന്‍ഡ് ഗൈനക് ഓങ്കോളജി, വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍, എറണാകുളം.