മനസിനും മസിലിനും ചക്കക്കുരു പ്രോട്ടീൻ, വിറ്റാമിൻ ബി, പൊട്ടാസ്യം എന്നിവയുടെ വലിയ ശേഖരം ചക്കയിലുണ്ട്. ചക്കയുടെ കുരുവിൽ തയമിൻ, റൈബോഫ്ളാവിൻ എന്നിവ ധാരാളം. നാം കഴിക്കുന്ന ആഹാരത്തെ എനർജിയാക്കി മാറ്റുന്നതിനും കണ്ണുകൾ, ചർമം, തലമുടി എന്നിവയുടെ ആരോഗ്യസംരക്ഷണത്തിനും ഇവ സഹായകം. സിങ്ക്, ഇരുന്പ്, കാൽസ്യം, കോപ്പർ, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ പോഷകങ്ങളും ചക്കക്കുരുവിൽ ചെറിയ തോതിൽ അടങ്ങിയിട്ടുണ്ട്.
മാനസിക പിരിമുറുക്കം നിയന്ത്രിക്കുന്നതിനും ചക്കക്കുരുവിലെ പ്രോട്ടീനും സൂക്ഷ്മപോഷകങ്ങളും സഹായകം. ചക്കക്കുരുവിൽ ഇരുന്പ് ധാരാളം. വിളർച്ച തടയുന്നതിനു ഇരുന്പ സഹായകം. ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും ഇരുന്പ് സഹായകം. ചക്കക്കുരുവിലുള്ള വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യത്തിനു ഗുണപ്രദം. നാരുകൾ ധാരാളമുള്ളതിനാൽ മലബന്ധം ഒഴിവാക്കുന്നതിനും ചക്കക്കുരു വിഭവങ്ങൾ സഹായകം. ചക്കക്കുരുവിൽ ഉയർന്ന തോതിൽ അടങ്ങിയ പ്രോട്ടീൻ പേശികളുടെ ആരോഗ്യത്തിനു ഗുണപ്രദം.