മഞ്ഞൾ മാഹാത്മ്യം
Saturday, May 9, 2020 3:18 PM IST
മ​ഞ്ഞ​ളിന്‍റെ‍ ആരോഗ്യപരമായ ഗു​ണ​ങ്ങ​ൾ അനവ ധിയാണ്. മ​ഞ്ഞ​ൾ മ​രു​ന്നാ​ണ്. ധാ​രാ​ളം അ​ലോ​പ്പ​തി മ​രു​ന്നു​ക​ൾ മ​ഞ്ഞ​ളി​ൽ നി​ന്നു ത​യാ​റാ​ക്കു​ന്നു​ണ്ട്. മ​ഞ്ഞ​ൾ​ച്ചെ​ടി വീ​ട്ടു​മു​റ്റ​ത്തോ ഗ്രോ ബാഗിലോ ചട്ടിയിലോ ന​ട്ടു​പി​ടി​പ്പി​ക്ക​ണം. പ​ണ്ടൊ​ക്കെ വളർത്തു കോഴികളെ നാ​യ ഓ​ടി​ച്ചി​ട്ടു പി​ടി​ക്കു​ന്ന​തു പ​തി​വാ​യി​രു​ന്നു. ചിലപ്പോ​ൾ കോ​ഴി​ക്കു മു​റി​വു​പ​റ്റും. ഒ​രു ക​ഷ​ണം പ​ച്ച​മ​ഞ്ഞ​ൾ ന​ന്നാ​യി അ​ര​ച്ചു മു​റി​വി​ൽ പു​രട്ടും, കു​റ​ച്ച് വെളിച്ചെണ്ണ ചേർത്ത് അ​ക​ത്തു ന​ല്കും. അ​താ​യി​രു​ന്നു പ്രതിവിധി. അ​തു നാ​ട്ട​റി​വ്. അ​തി​ൽ ശാ​സ്ത്ര​മു​ണ്ട്. ബാ​ക്ടീ​രി​യ​യെ ചെ​റു​ത്തു തോ​ല്പി​ക്കാ​നു​ള​ള ക​ഴി​വ് മ​ഞ്ഞ​ളി​നു​ണ്ട്. മ​ഞ്ഞ​ൾ ആ​ന്‍റി സെ​പ്റ്റി​ക്കാ​ണ്. മു​റി​വു​ക​ൾ, പൊ​ള​ള​ലു​ക​ൾ എ​ന്നി​വ​യെ സു​ഖ​പ്പെ​ടു​ത്താ​ൻ മ​ഞ്ഞ​ൾ ഫലപ്രദം.

നാ​രു​ക​ൾ, വി​റ്റാ​മി​ൻ സി, ​ബി6, മാം​ഗ​നീ​സ്, ഇ​രു​ന്പ്, ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ മ​ഞ്ഞ​ളി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു. വി​വി​ധ​ത​രം കാ​ൻ​സ​റു​ക​ൾ ത​ട​യാ​ൻ മ​ഞ്ഞ​ൾ ഫ​ല​പ്ര​ദ​മെ​ന്നു വി​വി​ധ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ത്വ​ക്ക് കാ​ൻ​സ​ർ, സ്ത​നാ​ർ​ബു​ദം എ​ന്നി​വ​യ്ക്കെ​തി​രേ ശ​രീ​ര​ത്തി​നു പ്ര​തി​രോ​ധ​ശ​ക്തി നേ​ടാ​ൻ മ​ഞ്ഞ​ൾ സ​ഹാ​യകം. കാ​ൻ​സ​ർ വ്യാ​പ​നം ത​ട​യു​ന്നു. മ​ഞ്ഞ​ൾ ചേ​ർ​ത്ത ക​റി​ക​ൾ ആ​രോ​ഗ്യ​പ്ര​ദ​മെ​ന്നു പ​ഠ​ന​ങ്ങ​ളും അ​ടി​വ​ര​യി​ടു​ന്നു. മ​ഞ്ഞ​ൾ കോ​ളി​ഫ്ള​വ​റു​മാ​യി ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​തു പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​റി​നെ ത​ട​യു​മെ​ന്നു ചി​ല പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

ചർമത്തിന്‍റെ ആ​രോ​ഗ്യ​ത്തി​നു മ​ഞ്ഞ​ൾ ഗു​ണം ചെ​യ്യു​മെ​ന്നു പ​ണ്ടേ നാം ​തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. പ​ച്ച​മ​ഞ്ഞ​ള​ര​ച്ചു തേ​ച്ചു​ള​ള കു​ളി പ​ണ്ടേ പ്ര​സി​ദ്ധം. ച​ർ​മ​ത്തി​ലെ മു​റി​വു​ക​ൾ, പാ​ടു​ക​ൾ എ​ന്നി​വ മാ​റാ​ൻ ഇ​തു ഗു​ണ​പ്ര​ദം. ച​ർ​മം ശു​ദ്ധ​മാ​കു​ന്പോ​ൾ സൗ​ന്ദ​ര്യം താ​നേ വ​രും. മു​റി​വു​ക​ൾ ഉ​ണ​ക്കു​ന്ന​തി​നും ന​ഷ്ട​പ്പെ​ട്ട ച​ർ​മ​ത്തി​നു പ​ക​രം പു​തി​യ ച​ർ​മം രൂ​പ​പ്പെ​ടു​ന്ന​തി​നും മ​ഞ്ഞ​ൾ ഗു​ണ​പ്ര​ദം. ത്വ​ക്ക് രോ​ഗ​ങ്ങ​ളെ ചെ​റു​ക്കാ​ൻ മ​ഞ്ഞ​ൾ ഫ​ല​പ്ര​ദം. സോ​റി​യാ​സി​സ് പോ​ലെ​ പ​ല ച​ർ​മ​രോ​ഗ​ങ്ങ​ളു​ടെ​യും ചി​കി​ത്സ​യ്ക്കു മ​ഞ്ഞ​ൾ ഫ​ല​പ്ര​ദം. വെ​ള​ള​രി​ക്ക​യു​ടെ​യോ നാ​ര​ങ്ങ​യു​ടെ​യോ നീ​രു​മാ​യി മ​ഞ്ഞ​ളരച്ചുചേ​ർ​ത്തു മു​ഖ​ത്തു പു​ര​ട്ടുന്ന​തു ശീ​ല​മാ​ക്കി​യാ​ൽ മു​ഖ​ത്തിന്‍റെ തി​ള​ക്കം കൂ​ടു​മ​ത്രേ. പ്ര​സ​വ​ശേ​ഷം ച​ർ​മ​ത്തി​ലു​ണ്ടാ​കു​ന്ന സ്ട്ര​ച്ച് മാ​ർ​ക്ക് കു​റ​യ്ക്കു​ന്ന​തി​നു മ​ഞ്ഞ​ൾ ഫ​ല​പ്ര​ദം. മ​ഞ്ഞ​ളും തൈ​രും ചേ​ർ​ത്തു പു​ര​ട്ടി അ​ഞ്ചു​മി​നി​ട്ടി​നു ശേ​ഷം തു​ട​ച്ചു​ക​ള​യു​ക. അ​തു തു​ട​ർ​ച്ച​യാ​യി ചെ​യ്താ​ൽ ച​ർ​മ​ത്തിന്‍റെ ഇ​ലാ​സ്തി​ക സ്വ​ഭാ​വം നി​ല​നി​ല്ക്കും, സ്ട്ര​ച്ച് മാ​ർ​ക്കു​ക​ൾ മാ​യും. മ​ഞ്ഞ​ൾ​പ്പൊ​ടി തേ​നി​ൽ ചേ​ർ​ത്തു ദി​വ​സ​വും ക​ഴി​ച്ചാ​ൽ വി​ള​ർ​ച്ച മാ​റും. മ​ഞ്ഞ​ളി​ൽ ഇ​രു​ന്പ് ധാ​രാ​ളം അ​ട​ങ്ങി​യി​രി​ക്കു​ന്നു.


ക​ര​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന വി​ഷ​മാ​ലി​ന്യ​ങ്ങ​ളെ നീ​ക്കാ​ൻ മ​ഞ്ഞ​ൾ സ​ഹാ​യ​കം. മാ​ന​സി​ക​പി​രി​മു​റു​ക്ക​വും വി​ഷാ​ദ​രോ​ഗ​വും അ​ക​റ്റു​ന്ന​തി​നും മ​ഞ്ഞ​ൾ ഫ​ല​പ്ര​ദ​മെ​ന്നു പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ഡി​പ്ര​ഷ​ൻ കു​റ​യ്ക്കാ​നു​ള​ള ചൈ​നീ​സ് മ​രു​ന്നു​ക​ളി​ൽ മ​ഞ്ഞ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ആ​ൽ​സ് ഹൈ​മേ​ഴ്സ് രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു മ​ഞ്ഞ​ൾ ഫ​ല​പ്ര​ദ​മെ​ന്നു ചി​ല പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.
കൊ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടാ​തി​രി​ക്കാ​നും ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​നും മ​ഞ്ഞ​ൾ സ​ഹാ​യ​കം. സ​ന്ധി​വാ​തം, റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്, മ​ൾ​ട്ടി​പ്പി​ൾ സ്ക്ലീ​റോ​സി​സ് എ​ന്നി​വ​യു​ടെ ചി​കി​ത്സ​യ്ക്കും മ​ഞ്ഞ​ൾ ഗു​ണ​പ്ര​ദ​മാ​ണെ​ന്നു വി​ദ​ഗ്ധ​ർ. നീ​രും വേ​ദ​ന​യും കു​റ​യ്ക്കാ​ൻ മ​ഞ്ഞ​ൾ ഫ​ല​പ്ര​ദ​മാ​ണ​ത്രേ. മു​ഴ​ക​ൾ​ക്കു​ള​ളി​ൽ പു​തി​യ ര​ക്ത​ക്കു​ഴ​ലു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തു ത​ട​യാ​നു​ള​ള ക​ഴി​വ്
മ​ഞ്ഞ​ളി​നു​ള​ള​താ​യി ചി​ല പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

കൃ​മി​ക​ടി മാ​റാ​ൻ മ​ഞ്ഞ​ൾ പ​ല​പ്ര​ദ​മെ​ന്ന​തു നാ​ട്ട​റി​വ്. കു​ട​ലി​ലു​ണ്ടാ​കു​ന്ന പു​ഴു​ക്ക​ൾ, കൃ​മി എ​ന്നി​വ​യെ ന​ശി​പ്പി​ക്കാ​ൻ മ​ഞ്ഞ​ൾ ഫ​ല​പ്ര​ദം. തി​ള​പ്പി​ച്ചാ​റി​ച്ച വ​ള​ള​ത്തി​ൽ മ​ഞ്ഞ​ൾ​പ്പൊ​ടി ക​ല​ക്കി​ക്കു​ടി​ച്ചാ​ൽ കൃ​മി​ശ​ല്യം കു​റ​യും.

മ​ഞ്ഞ​ൾ എ​ല്ലു​ക​ൾ​ക്കു ക​രു​ത്തു പ​ക​രു​ന്നു. ഓ​സ്റ്റി​യോ പൊ​റോ​സി​സ് എ​ന്ന എ​ല്ലു​രോ​ഗം ത​ട​യു​ന്നു. അ​തു​പോ​ലെ​ത​ന്നെ ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും മ​ഞ്ഞ​ൾ ശമനമേകും.

മ​ഞ്ഞ​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന കുർക്യൂ​മി​ൻ ടൈ​പ്പ് 2 പ്ര​മേ​ഹ​ത്തെ ത​ട​യു​ന്ന​താ​യി ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. പി​ത്താ​ശ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്കും മ​ഞ്ഞ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു.
പ​ണ്ടൊ​ക്കെ നാ​ട്ടി​ൻ​പു​റ​ത്തെ വീ​ടു​ക​ളി​ൽ പ​ച്ച​മ​ഞ്ഞ​ൾ പു​ഴു​ങ്ങി​യു​ണ​ക്കി സൂ​ക്ഷി​ക്കു​മാ​യി​രു​ന്നു. ഇ​ന്ന് എ​ല്ലാം പൊ​ടി​രൂ​പ​ത്തി​ൽ പാ​യ്ക്ക​റ്റി​ൽ സു​ല​ഭം. എ​ന്നാ​ൽ ഇ​ത്ത​രം പൊ​ടി​ക​ളി​ൽ മാ​യം ക​ല​ർ​ന്നി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്. അ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട ചു​മ​ത​ല അധികൃതർക്കുണ്ട്, ഒപ്പം, വാ​ങ്ങു​ന്ന​വ​രും വി​ല്ക്കു​ന്ന​വ​രും ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.