കാൻസർ സാധ്യത കുറയ്ക്കുന്നു കടുകിലുളള ഫൈറ്റോന്യൂട്രിയന്റുകൾ അന്നനാളത്തിലെ കാൻസർവ്യാപനത്തിന്റെ വേഗം കുറയ്ക്കുന്നതായി ചില പഠനങ്ങൾ പറയുന്നു.
കടുകിലുളള ഗ്ലൂക്കോസിനോലേറ്റുകളും മൈറോസിനെയ്സും( glucosinolates and myrosinase)കാൻസറിനു കാരണമാകുന്ന കോശങ്ങളുടെ വളർച്ച തടയുന്നതായി പഠനങ്ങൾ.
ചർമത്തിന്റെ ആരോഗ്യത്തിന് കറ്റാർവാഴപ്പോളയിലെ ജെല്ലും കടുക് അരച്ചതും ചേർത്തു പുരട്ടിയാൽ ചർമത്തിന് ഈർപ്പം പകരാം. ചർമത്തിലെ മാലിന്യങ്ങൾ നീക്കുന്നതിനും ചർമപോഷണത്തിനും അതു ഗുണപ്രദം. കടുകിലുളള കരോട്ടിൻ, ല്യൂട്ടിൻ, വിറ്റാമിൻ എ, സി, കെ എന്നീ പോഷകങ്ങൾക്ക് ആന്റി ഓക്സിഡൻറ് സ്വഭാവമുണ്ട്. അതു കോശങ്ങൾക്കു ഭീഷണിയായ ഫ്രീ റാഡിക്കലുകളെ തുരത്തി ചർമം സംരക്ഷിക്കുന്നു. ചർമത്തിന്റെ യുവത്വം നിലനിർത്തുന്നു. കടുകിലുളള സൾഫറിനും allyl isothiocyanate എന്ന രാസഘടകത്തിനും ഫംഗസിനെതിരേ പോരാടാനുളള ശേഷിയുണ്ട്. അതിനാൽ അണുബാധകളിൽ നിന്നു ചർമം സംരക്ഷിക്കുന്നതിനും കടുക് ചേർത്ത ഭക്ഷണം സഹായകം. ബാക്ടീരിയയ്ക്കെതിരേ പോരാടുന്നതിനുളള ശേഷിയും കടുകെണ്ണയ്ക്കുളളതായി ഗവേഷകർ.
മുടിയുടെ ആരോഗ്യത്തിന് മുടിയുടെ ആരോഗ്യത്തിനും കടുക് സഹായകം. അതിലുളള ബീറ്റ കരോട്ടിനും കടുകെണ്ണയിലെ വിറ്റാമിൻ എയും മുടിവളർച്ചയ്ക്ക് ഉത്തമം. കടുകിലുളള പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഇ, ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ എന്നിവ മുടിയുടെ കരുത്തു
വർധിപ്പിക്കുന്നു; മുടികൊഴിച്ചിൽ കുറയ്ക്കുന്നു.
കടുകിലുളള ഫോളേറ്റുകൾ, നിയാസിൻ, തയമിൻ, റൈബോഫ്ളാവിൻ തുടങ്ങിയ പോഷകങ്ങൾ ശരീരത്തിലെ പോഷണപ്രവർത്തനങ്ങളുടെ വേഗംകൂട്ടുന്നു. അമിതവണ്ണം തടയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും അതു സഹായകം. നാരുകൾക്കൊപ്പം കടുകിലുളള മൂസിലേജ് (mucilage) എന്ന ഘടകവും മലബന്ധം കുറയ്ക്കുന്നതിനു സഹായകം. കടുകിന് ഉമിനീർ ഉത്പാദനം കൂട്ടാനുളള കഴിവുണ്ട്. അതു ദഹനശക്തി മെച്ചപ്പെടുത്തുന്നു. കടുകിനു ഗുണങ്ങൾ ധാരാളം. പക്ഷേ, അമിതമായി ഉപയോഗിക്കരുത്. കടുകെണ്ണ ചിലരിൽ അലർജിക്ക് കാരണമാകുന്നതായി വിദഗ്ധർ മുന്നറിയിപ്പു നല്കുന്നു; ചർമത്തിൽ ചൊറിച്ചിൽ, തടിപ്പ്, പാടുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ കടുകെണ്ണയുടെ ഉപയോഗം നിർത്തണം.