രോഗപ്രതിരോധശക്തി വെളുത്തുളളിയിലുളള
വിറ്റാമിനുകളായ സി, ബി6, ധാതുക്കളായ സെലിനിയം, മാംഗനീസ് എന്നിവ പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. വൈറസ്, ബാക്ടീരിയ എന്നിവയ്ക്കെതിരേ പോരാടുന്നതിനാൽ ചുമ, തൊണ്ടയിലുണ്ടാകുന്ന മറ്റ് അസ്വസ്ഥതകൾ എന്നിവയുടെ ചികിത്സയ്ക്കു വെളുത്തുളളി ഫലപ്രദം. ശ്വസനവ്യവസ്ഥയിലെ അണുബാധയുടെ തീവ്രത കുറയ്ക്കുന്നതിനും സഹായകം. വെളുത്തുളളി ചേർത്ത ഭക്ഷണം ശീലമാക്കിയാൽ ഇടയ്ക്കിടെ ജലദോഷം വരുന്നത് ഒഴിവാകും. അതിലുളള ആന്റിഓക്സിഡൻറുകൾ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. വെളുത്തുളളി ചേർത്ത ചായ ശീലമാക്കുന്നതും ഉചിതം. പനി തടയുന്നതിനും പനിയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായകം. ശ്വസനവ്യവസ്ഥയിലെ തടസങ്ങൾ നീക്കി ശ്വസനം സുഗമമാക്കുന്നതിനും വെളുത്തുളളി ഗുണപ്രദം.
കാൻസർ പ്രതിരോധത്തിന്
ചിലതരം മുഴകളുടെ വളർച്ച തടയുന്നതിനും വലുപ്പം കുറയ്ക്കുന്നതിനും വെളുത്തുളളി സഹായകമെന്നു പഠനം. വെളുത്തുളളിയിലെ അലൈൽ സൾഫർ കാൻസർകോശങ്ങളുടെ വളർച്ച തടയുന്നു. കുടൽ, ആമാശയം, സ്തനം, പ്രോസ്റ്റേറ്റ്, ശ്വാസകോശം തുടങ്ങിയവയിലെ കാൻസർ സാധ്യത കുറയ്ക്കുന്നു. ബ്ലാഡർ, പ്രോസ്റ്റേറ്റ് കാൻസറുകളുടെ ചികിത്സയ്ക്കും ഗുണപ്രദം.
ബാക്ടീരിയയെ തടയുന്നു
വെളുത്തുളളിയിലെ ആന്റി ഓക്സിഡൻറുകൾക്ക് ബാക്ടീരിയയെ നശിപ്പിക്കാനുളള ശേഷിയുണ്ട്. അതിനാൽ വെളുത്തുളളി ചതച്ചു മുഖക്കുരുവിൽ പുരിയാൽ മുഖക്കുരുവിൽ ആക്രമണത്തിൽ നിന്ന് രക്ഷനേടാം. സോറിയാസിസ് ചികിത്സയ്ക്കും വെളുത്തുളളി ഫലപ്രദമാണെന്ന് വിദഗ്ധർ.
പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളർച്ച(benign prostatic hyperplasia), ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന എല്ലുരോഗം, വയറുവേദന, സൈനസ് വീക്കം, റുമാറ്റിസം, ആസ്ത്്മ, ബ്രൊങ്കൈറ്റിസ്, ശ്വാസംമുട്ടൽ തുടങ്ങിയവയുടെ ചികിത്സയ്ക്കും വെളുത്തുളളി ഉപയോഗപ്പെടുത്തുന്നു.
വെളുത്തുളളിയിൽ അടങ്ങിയ അലിസിൻ എന്ന് ആന്റിഓക്സിഡൻറ് മുടികൊഴിച്ചിൽ തടയുന്നതിനു സഹായകം. വെളുത്തുളളി ചേർത്ത എണ്ണ തേച്ചു മസാജ് ചെയ്യുന്നതും മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് ഉചിതം.
ഫംഗസ് പ്രതിരോധം
ഫംഗസ്ബാധ ഉൾപ്പെടെയുളള ചർമരോഗങ്ങൾ തടയാൻ വെളുത്തുളളി ഫലപ്രദമെന്നു പഠനങ്ങൾ. മാനസിക പിരിമുറുക്കം, ക്ഷീണം എന്നിവ അകറ്റുന്നു. കരളിന്റെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നു. ഭക്ഷ്യവിഷബാധ തടയുന്നതിനും വെളുത്തുളളി ഫലപ്രദമെന്ന് ഗവേഷകർ. വെളുത്തുളളിക്ക് ഇ കോളായ് സ്വഭാവത്തിലുള്ള ബാക്ടീരിയകൾ, ആൻറി ബയോട്ടിക്കുകളെ വകവയ്ക്കാത്ത സ്റ്റെഫാലോ കോക്കസ്, സാൽമൊണല്ല എന്നിവയെ നശിപ്പിക്കാനുളള കഴിവുളളതായി ചില സൂചനകളുണ്ട്.
ശരീരത്തിൽ ഫാറ്റ് കോശങ്ങൾ രൂപപ്പെടുന്നതു നിയന്ത്രിക്കുന്നതിനു വെളുത്തുളളിയുടെ ആന്റി ഇൻഫ്ളമേറ്ററി സ്വഭാവം സഹായകമെന്ന് പഠനങ്ങൾ. ഇത് അമിതവണ്ണം ഒഴിവാക്കുന്നു. പ്രാണികളുടെ കടിയേൽക്കുന്നതു മൂലമുളള അലർജികൾ തടയുന്നതിനും വെളുത്തുളളി ഉത്തമം.
വെളുത്തുളളി അമിതമായാൽ
എന്തും അധികമായാൽ വിഷതുല്യം. അമിതമായി കഴിച്ചാൽ ശ്വാസത്തിലും വിയർപ്പിലും വെളുത്തുളളിയുടെ രൂക്ഷഗന്ധം നിറയും. വായിലും ആമാശയത്തിലും ചിലപ്പോൾ എരിച്ചിലിനും സാധ്യതയുണ്ട്.