പേശികൾ, എല്ലുകൾ, കോശസമൂഹങ്ങൾ, അവയവങ്ങൾ എന്നിവയുടെ ആരോഗ്യകരമായ വികാസത്തിനു സഹായകമാണ് മഗ്നീഷ്യം. രക്തസമ്മർദം നിയന്ത്രിതമാക്കുന്നതിനും പ്രതിരോധസംവിധാനം മെച്ചപ്പെടുത്തുന്നതിനും സഹായകം.
പ്രമേഹസാധ്യത കുറയ്ക്കുന്നു ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുന്നതിനു സഹായകം. കശുവണ്ടിപ്പരിപ്പിൽ പഞ്ചസാര ചെറിയ തോതിൽ മാത്രമാണുള്ളത്. ഉപദ്രവകാരിയായ കൊളസ്ട്രോളുമില്ല. മിതമായ രീതിയിൽ ഉപയോഗിച്ചാൽ ആരോഗ്യത്തിന് ഉത്തമം.
കോപ്പർ സന്പന്നം കോപ്പർ സമൃദ്ധമാണ് കശുവണ്ടിപ്പരിപ്പ്. ചുവന്ന രക്താണുക്കളുടെ നിർമാണത്തിനു സഹായകം. എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നു. രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. കോപ്പറിന്റെ കുറവ് ഓസ്റ്റിയോ പൊറോസിസ്, ഹൃദയമിടിപ്പിലെ ക്രമവ്യതിയാനം, വിളർച്ച എന്നിവയ്ക്കു കാരണമാകുന്നു.
ഫോസ്ഫറസ് കശുവണ്ടിപ്പരിപ്പിലെ ഫോസ്ഫറസ് പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യകരമായ വികാസത്തിനു സഹായകം.
ഒലീയിക് ആസിഡ് അഥവാ ഒമേഗ 9 കശുവണ്ടിപ്പരിപ്പിലുള്ള ഒലീയിക് ആസിഡ് അഥവാ ഒമേഗ 9 രക്തസമ്മർദം, അമിതഭാരം എന്നിവ കുറയ്ക്കുന്നതിനു സഹായകം.
ശരീരത്തിനു ഗുണകരമായ മോണോസാച്ചുറേറ്റഡ് ഫാറ്റ് കൂടിയ അളവിൽ കശുവണ്ടിയിലുണ്ട്. ചീത്ത കൊളസ്ട്രോൾ സാന്നിധ്യമില്ലാത്ത പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റ്സ് ചെറിയ തോതിലുണ്ട്. മിതമായി മാത്രം ആഹാരക്രമത്തിൽ ഉൾപ്പെടുത്താം,
വിളർച്ച തടയുന്നു വിളർച്ച തടയുന്നതിനു കശുവണ്ടിപ്പരിപ്പിലുള്ള ഡയറ്ററി അയണ്‍(ഇരുന്പ്) സഹായകം. ശരീരകോശങ്ങളിൽ ഓക്സിജൻ സാന്നിധ്യം ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നു. ഇരുന്പിന്റെ കുറവ് ക്ഷീണം, വിളർച്ച എന്നിവയ്ക്കു കാരണമാകുന്നു.
പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു കശുവണ്ടിപ്പരിപ്പ് ഉത്തമം. എല്ലുകളുടെ ആരോഗ്യത്തിനു സഹായകം. ചുവന്ന രക്താണുക്കളുടെ നിർമാണത്തിനു സഹായകം. വിളർച്ച, പ്രമേഹ- സാധ്യതകൾ കുറയ്ക്കുന്നു.