ഹൃദയത്തിനു കരുത്തായ് ഓറഞ്ച്
Friday, August 2, 2019 4:50 PM IST
ധാ​രാ​ളം വി​റ്റാ​മി​നു​ക​ളു​ടെ​യും പോ​ഷ​ക​ങ്ങ​ളു​ടെ​യും സ​ങ്കേ​ത​മാ​ണ് ഓ​റ​ഞ്ച്. രു​ചി​ക​രം.​വി​റ്റാ​മി​ൻ എ, ​ബി, സി, ​കാ​ൽ​സ്യം, മ​ഗ്നീ​ഷ്യം, പൊട്ടാ​സ്യം, ഫോ​സ്ഫ​റ​സ് തു​ട​ങ്ങി നി​ര​വ​ധി പോ​ഷ​ക​ങ്ങ​ൾ ഓ​റ​ഞ്ചി​ലു​ണ്ട്. 170 ൽ​പ​രം ഫൈ​റ്റോ​കെ​മി​ക്ക​ലു​ക​ളും 60 ൽ​പ​രം ഫ്ളേ​വ​നോ​യി​ഡു​ക​ളും അ​തി​ലു​ണ്ട്. ഇ​വ​യു​ടെ ആ​ന്‍റി ഇ​ൻ​ഫ്ള​മേ​റ്റ​റി(​നീ​ർ​വീ​ക്കം ത​ട​യു​ന്നു), ആ​ന്‍റി ഓ​ക്സി​ഡ​ന്‍റ് സ്വ​ഭാ​വം രോ​ഗ​ങ്ങ​ൾ ത​ട​യു​ന്നു. യു​വ​ത്വം നി​ല​നി​ർ​ത്തു​ന്നു. വി​റ്റാ​മി​ൻ സി​യാ​ണ് ഓ​റഞ്ചിന്‍റെ ആ​രോ​ഗ്യ​പ​ര​മാ​യ സി​ദ്ധി​ക​ൾ​ക്ക് അ​ടി​സ്ഥാ​നം. വി​റ്റാ​മി​ൻ സി ​സ​പ്ലി​മെ​ന്‍റു​ക​ൾ ക​ഴി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഫ​ല​പ്ര​ദം ഒ​രു ഗ്ലാ​സ് ഓ​റ​ഞ്ച് ജ്യൂ​സ് ക​ഴി​ക്കു​ന്ന​താ​ണെ​ന്ന് ഇ​റ്റ​ലി​യി​ൽ ന​ട​ത്തി​യ ഒ​രു പ​ഠ​നം പ​റ​യു​ന്നു. അപ്പോൾ ഓ​റ​ഞ്ച് ജ്യൂ​സ് എ​ത്ര​വേ​ണ​മെ​ങ്കി​ലും ക​ഴി​ക്കാം എന്നു ധരിക്കരുത്.. അ​മി​ത​മാ​യി ഓ​റ​ഞ്ച് ജ്യൂ​സ് ശീ​ല​മാ​ക്കി​യാ​ൽ പ​ല്ലു​ക​ൾ​ക്കു കേ​ടു​വ​രും.​പ​ല്ലിന്‍റെ ഇ​നാ​മ​ലി​നു കേ​ടു​വ​രു​ത്തും. ഓ​റ​ഞ്ച് ജ്യൂ​സി​ലെ പ​ഞ്ച​സാ​ര​യു​ടെ​യും ആ​സി​ഡിന്‍റെയും സാ​ന്നി​ധ്യ​മാ​ണ് അ​തി​ന് ഇ​ട​യാ​ക്കു​ന്ന​ത്.

കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കുമോ..‍?

ഓ​റ​ഞ്ചി​ൽ പെ​ക്റ്റി​ൻ എ​ന്ന ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന​ത​രം നാ​രു​ക​ളു​ണ്ട്. ആ​ഹാ​ര​ത്തി​ലൂ​ടെ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന കൊ​ള​സ്ട്രോ​ൾ ര​ക്ത​ത്തി​ൽ ക​ല​രു​ന്ന​തി​നു​മു​ന്പ് അ​വ​യെ പി​ടി​കൂ​ടി ശ​രീ​ര​ത്തി​ൽ നി​ന്നു പു​റ​ന്ത​ള​ളു​ന്ന​തി​നു പെ​ക്റ്റി​ൻ സ​ഹാ​യി​ക്കു​ന്നു. കൂ​ടാ​തെ ഓ​റ​ഞ്ചി​ലു​ള​ള hesperidinഎ​ന്ന ആ​ന്‍റി ഓ​ക്സി​ഡ​ൻ​റ് കൊ​ള​സ്ട്രോ​ൾ, ര​ക്ത​സമ്മ​ർ​ദം എ​ന്നി​വ കു​റ​യ്ക്കു​ന്നു. ഓ​റ​ഞ്ച്ജ്യൂ​സി​ൽ അ​ട​ങ്ങി​യ ഫ്ളേ​വ​നോ​ണു​ക​ൾ ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

ഹൃ​ദ​യ​ത്തിന്‍റെയും ബ​ന്ധു​

ഓ​റ​ഞ്ചി​ലെ ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ൾ, ഫോ​ളേ​റ്റ്, പൊട്ടാ​സ്യം എ​ന്നി​വ​യാ​ണ് ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ക​രു​ത്തു​പ​ക​രു​ന്ന​ത്. പ്ര​ത്യേ​കി​ച്ചും വി​റ്റാ​മി​ൻ സി ​എ​ന്ന ആ​ന്‍റി ഓ​ക്സി​ഡ​ന്‍റ് ആ​ർ​ട്ടറി​ക​ളെ ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളി​ൽ നി​ന്നു സം​ര​ക്ഷി​ക്കു​ന്നു. ര​ക്ത​ക്കു​ഴ​ലു​ക​ൾ​ക്കു​ള്ളി​ൽ കൊ​ള​സ്ട്രോ​ൾ അ​ടി​ഞ്ഞു​കൂ​ടാ​തെ ത​ട​യു​ന്നു. ഓ​റ​ഞ്ചി​ലെ ഫൈ​റ്റോ​കെ​മി​ക്ക​ലു​ക​ൾ ശ​രീ​ര​കോ​ശ​ങ്ങ​ളി​ലേ​ക്ക് പോ​ഷ​ക​ങ്ങ​ളും ഓ​ക്സി​ജ​നും വ​ഹി​ക്കു​ന്ന ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ ക​രു​ത്തു​കൂട്ടുന്നു.

ശ​രീ​ര​ത്തി​ൽ ഹോ​മോ​സി​സ്റ്റൈ​ൻ എ​ന്ന അ​മി​നോ​ആ​സി​ഡ് അ​ധി​ക​മാ​യാ​ൽ ഹൃ​ദ​യാ​ഘാ​ത​ത്തി​നു സാ​ധ്യ​ത​യേ​റും. ഓ​റ​ഞ്ചി​ലു​ള​ള ഫോ​ളേ​റ്റ്, വി​റ്റാ​മി​ൻ ബി9 ​ഹോ​മോ​സി​സ്റ്റൈ​നെ വി​ഘ​ടി​പ്പി​ച്ചു നീ​ക്കു​ന്നു.

അമി​ത​ഭാ​രം കു​റ​യ്ക്കുമോ?

ഓ​റ​ഞ്ചി​ൽ വി​റ്റാ​മി​ൻ സി​യും നാ​രു​ക​ളും ധാ​രാ​ളം. നാ​രു​ക​ള​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ ക​ഴി​ച്ച​യു​ട​ൻ വ​യ​റു നി​റ​ഞ്ഞ​താ​യി അ​നു​ഭ​വ​പ്പെ​ടും. അ​തി​നാ​ൽ കൊ​ഴു​പ്പ​ട​ങ്ങി​യ മ​റ്റു​വി​ഭ​വ​ങ്ങ​ൾ അ​ള​വി​ൽ കു​റ​ച്ചു​ക​ഴി​ച്ചാ​ൽ മ​തി.

മാ​ത്ര​മ​ല്ല അ​തി​ലു​ള​ള വി​റ്റാ​മി​ൻ സി ​ശ​രീ​ര​ത്തി​ലു​ള​ള ഗ്ലൂ​ക്കോ​സി​നെ ഉൗ​ർ​ജ​മാ​ക്കി മാ​റ്റു​ന്നു. ശ​രീ​ര​ത്തി​ല​ടി​ഞ്ഞു​കൂ​ടി​യ കൊ​ഴു​പ്പു നീ​ങ്ങു​ന്നു. ക​ലോ​റി കു​റ​ഞ്ഞ ഫ​ല​മാ​ണ് ഓ​റ​ഞ്ച്; കൊ​ഴു​പ്പു കു​റ​ഞ്ഞ പോ​ഷ​ക​ങ്ങ​ളു​ടെ ഉ​റ​വി​ട​വും.

പ്രാ​യ​മാ​യ​വർക്കും സുഹൃത്ത്

പ്രാ​യ​മാ​യ​വ​രെ റു​മ​റ്റോ​യ്ഡ് ആ​ർത്രൈ​റ്റി​സി​ൽ നി​ന്നു സം​ര​ക്ഷി​ക്കു​ന്നു. ഓ​റ​ഞ്ച് ജ്യൂ​സി​ലു​ള​ള വി​റ്റാ​മി​ൻ സി ​എ​ന്ന ആ​ൻ​റി ഓ​ക്സി​ഡ​ൻ​റ് സ​ന്ധി​ക​ളി​ലെ നീ​രും വേ​ദ​ന​യും കു​റ​യ്ക്കാ​ൻ സ​ഹാ​യ​കം. ഓ​റ​ഞ്ചി​ലു​ള്ള zeaxanthin, beta-cryptoxanthin എ​ന്നീ പോ​ഷ​ക​ങ്ങ​ളും റു​മ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സി​ൽ നി​ന്നു സം​ര​ക്ഷ​ണം​ന​ല്കു​ന്നു.

ഓ​റ​ഞ്ച് ഫ്ള​വ​റു​ള​ള പൊ​ടി ശീലമാക്കിയാലും പോ​രേ?

അ​വ​യി​ൽ കൃ​ത്രി​മ​മ​ധു​ര​വും പ്രി​സ​ർ​വേ​റ്റീ​വു​ക​ളും ഏ​റെ​യാ​ണ്. അവ ശീലമാക്കിയാൽ ഉ​ണ്ടാ​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും ഏ​റെ​യാ​ണ്. അ​ത്ത​രം കൃ​ത്രി​മ ജ്യൂ​സ് ശീ​ല​മാ​ക്കു​ന്ന​ത് ആരോഗ്യകരമല്ല.