തലമുടിയുടെ ആരോഗ്യപ്രശ്നങ്ങൾ
Saturday, May 4, 2019 1:31 PM IST
നീ​ണ്ട മു​ടി​ക​ളോ​ടു കൂ​ടി​യ ക​സ​വു​ടു​ത്ത സു​ന്ദ​രി​ക​ൾ കേ​ര​ള​ത്തി​ന്‍റെ ത​ന​തു ഭം​ഗി​യു​ടെ പ്ര​തീ​ക​മാ​ണല്ലോ.​ ന​ല്ല ക​റു​ത്ത നി​റ​മു​ള്ള, തി​ങ്ങി നി​റ​ഞ്ഞ, മു​ട്ടൊ​പ്പ​മു​ള്ള മു​ടി - ഏ​തൊ​രു സ്ത്രീ​യു​ടെ​യും സ്വ​പ്ന​മാ​ണ്. ആ​രോ​ഗ്യ​മു​ള്ള മു​ടി സൗ​ന്ദ​ര്യ​ത്തി​ന്‍റെ ല​ക്ഷ​ണം മാ​ത്ര​മ​ല്ല ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തി​ന്‍റെ ല​ക്ഷ​ണം കൂ​ടി​യാ​ണ്.

ന​മ്മ​ളു​ടെ മു​ടി സ​ത്യ​ത്തി​ൽ ജീ​വ​നി​ല്ലാ​ത്ത കോ​ശ​ങ്ങ​ളാ​ണ്. പ​ല​രും ക​രു​തു​ന്ന​തു പോ​ലെ മു​ടി​യ​ഗ്ര​മ​ല്ല വ​ള​രു​ന്ന​ത് മു​ടി​യു​ടെ ജീ​വ​നു​ള്ള ഭാ​ഗം ത​ല​യി​ലെ ത്വ​ക്കി​ന​ടി​യി​ലാ​ണ്. അ​വി​ടന്നാ​ണു മു​ടി​വ​ള​രു​ന്ന​ത്. അ​തു​കൊ​ണ്ടുത​ന്നെ മു​ടി​മു​റി​ച്ച​തു കൊ​ണ്ടോ ത​ല​വ​ടി​ച്ച​തു കൊ​ണ്ടോ കൂ​ടു​ത​ൽ മു​ടി വ​ള​രു​ക​യി​ല്ല എ​ന്ന യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​യു​ക.

മു​ടി​യു​ടെ ക​റു​പ്പു നി​റ​ത്തി​നു കാ​ര​ണം മെ​ലാ​നി​ൻ എ​ന്ന വ​ർ​ണവ​സ്തു​വാ​ണ്. ത​ല​ച്ചോ​റി​ലെ പി​റ്റ്യൂട്ട​റി ഗ്ര​ന്ധി​യുത്പാ​ദി​പ്പി​ക്കു​ന്ന എം.​എ​സ്.​എ​ച്ച്.(മെ​ല​നോ​സൈ​റ്റ് സ്റ്റി​മു​ലേ​റ്റി​ങ്ങ് ഹോ​ർ​മോ​ൺ) എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ ഉ​ത്തേ​ജ​നം കൊ​ണ്ടാണി​ത ്ശ​രീ​ര​ത്തി​ലു​ണ്ടാകു​ന്ന​ത്. ശി​ര​സി​ൽ ശ​രാ​ശ​രി ഒ​രു ല​ക്ഷം മു​ടി​ക​ളാ​ണു​ണ്ടാവു​ക. ഓ​രോ മു​ടി​യിഴയും ആ​യി​രം ദി​വ​സ​ത്തോ​ളം വ​ള​രും, പി​ന്നെ നൂ​റു ദി​വ​സ​ത്തോ​ളം വ​ള​രാ​തെ വി​ശ്ര​മി​ക്കും. അ​തി​നു ശേ​ഷം കൊ​ഴി​ഞ്ഞു പോ​വും. പി​ന്നീ​ട് അ​തേ ചു​വ​ടി​ൽ നി​ന്നും മ​റ്റൊ​രു മു​ടി മു​ള​ച്ച് വ​രും.

മു​ടി​ പ​ല​ത​ര​ത്തി​ൽ

എ​ണ്ണ​മ​യ​മു​ള്ള​തോ വ​ര​ണ്ടതോ ​എ​ന്ന​ത് ശ​രീ​ര​ത്തി​ലെ എ​ണ്ണ ഗ്ര​ന്ഥിക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന​​നു​സ​രി​ച്ചാ​യി​രി​ക്കും. നീ​ണ്ടതോ ​ചു​രു​ണ്ടതോ ​ആ​യ മു​ടി, പാ​ര​ന്പ​ര്യ​മ​നു​സ​രി​ച്ചു ല​ഭി​ക്കു​ന്ന​താ​ണ്. ബാ​ഹ്യ​മാ​യ പ്ര​യോ​ഗ​ങ്ങ​ൾ കൊ​ണ്ട ു ത​ാത്കാ​ലി​ക​മാ​യി മു​ടി ചു​രു​ട്ടാ​നോ നി​വ​ർ​ക്കാ​നോ ക​ഴി​യും. മു​ടി നേ​ർ​ത്ത​തോ വ​ണ്ണം കൂ​ടി​യ​തോ എ​ന്ന​തും പാ​ര​ന്പ​ര്യ​മാ​ണ്. എ​ന്നാ​ൽ മു​ടി​യു​ടെ അ​റ്റം പി​ള​രു​ന്ന​തും കാ​യ​ക​ൾ പോ​ലെ​യു​ണ്ടാകുന്ന​തും അ​വി​ടെ വ​ച്ച് പൊ​ട്ടിപ്പോകു​ന്ന​തും ഒ​രു ത​രം ഫം​ഗ​സ ്മൂ​ല​മാ​ണ്.

മു​ടി കൊ​ഴി​യാനു​ള്ള കാ​ര​ണ​ങ്ങ​ൾ

ഭ​ക്ഷ​ണം ശ്ര​ദ്ധി​ക്കു​ക. പ​ച്ച​ക്ക​റി​ക​ൾ കൂ​ടു​ത​ലാ​യി ക​ഴി​ക്കു​ക. പ്രോ​ട്ടീ​ൻ കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണം മു​ടി വ​ള​ർ​ച്ച​യ്ക്കു സ​ഹാ​യ​ക​മാ​യി​രി​ക്കും. കൊ​ഴു​പ്പി​ല​ലി​യു​ന്ന വി​റ്റാ​മി​നു​ക​ളാ​യ ഇ, ​കെ, എ, ​ഡി എ​ന്നി​വ വ​ള​രെ ആ​വ​ശ്യ​മാ​ണ്.

പു​ളി​യും ഉ​പ്പും എ​രിവും കൂ​ടു​ത​ൽ അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​രി​ൽ മു​ടി കൊ​ഴി​ച്ചി​ൽ കൂ​ടു​ത​ലാ​യി ക​ണ്ടിട്ടു​ണ്ട ്. അ​മി​ത​മാ​യി വെ​യി​ലു കൊ​ള്ളു​ക, അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം, ര​ക്തക്കു​റ​വ്, തൈ​റോ​യി​ഡ് രോഗ​ങ്ങ​ൾ, പ്ര​സ​വം, എ​ന്നി​വ കൂ​ടാ​തെ അ​മി​ത മാ​ന​സി​ക സ​ംഘ​ർ​ഷം, ഉ​റ​ക്ക ത​ക​രാ​റു​ക​ൾ, സൈ​നസൈ​റ്റി​സ ്മു​ത​ലാ​യ അ​ല​ർ​ജി രോ​ഗ​ങ്ങ​ൾ, ത​ല​യി​ലെ താ​പം കൂ​ട്ടു​ന്ന മൈ​ഗ്രേ​ൻ പോ​ലു​ള്ള ത​ല​വേ​ദ​ന​ക​ൾ ഇ​വ​യാ​ണ് മു​ടി​കൊ​ഴി​ച്ചി​ലു​ണ്ടാക്കു​ന്ന മ​റ്റു കാ​ര​ണ​ങ്ങ​ൾ.

ത​ല​മു​ടി​യെ ബാ​ധി​ക്കു​ന്ന വി​വി​ധ ത​ക​രാ​റു​ക​ൾ ജ​ട​പി​ടി​ക്കു​ക: മു​ടി വ​ള​രു​ന്പോ​ൾ അ​വ​യു​ടെ പു​റംപാ​ളി​യാ​യ ക്യൂ​ട്ടി​ക്കി​ളി​ന്‍റെ മി​നു​സം ന​ഷ്ട​പ്പെ​ട്ട് പ​രു​പ​രു​ത്ത​താ​യി​തീ​രു​ക. അ​തി​നു കാ​ര​ണ​മാ​ക​ുന്ന​ത് അ​ശ്ര​ദ്ധ​മാ​യി മു​ടി കൈ​കാ​ര്യം ചെ​യ്യു​ന്ന​തും ചീ​കു​ന്ന​തു​മൊ​ക്കെ​യാ​കാം.

മു​ടി​യ​റ്റം പി​ളരുക - ​മു​ടി​യ​റ്റം പൊ​ട്ടിപ്പോ​വു​ക എ​ന്നി​ങ്ങ​നെ​യു​ള്ള അ​വ​സ്ഥ​ക​ളി​ൽ മു​ടി​യ​റ്റം മു​റി​ച്ചു ക​ള​യു​ന്ന​ത് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​കാം.

താ​ര​ൻ: ത​ല​യി​ലെ ത്വക്ക് ​സ​ദാ വ​ള​ർ​ന്നുകൊ​ണ്ടിരി​ക്കു​ന്ന​താ​ണെ​ങ്കി​ലും അ​തി​ന​നുസ​രി​ച്ച് പു​റംപാ​ളി​യി​ലെ കോ​ശ​ങ്ങ​ൾ പൊ​ഴി​ഞ്ഞുപൊയ്ക്കൊ ണ്ടിരി​ക്കു​ക, ന​മ്മു​ടെ ശ്ര​ദ്ധ​യി​ല​തു​പെ​ടു​ന്നി​ല്ലെ​ങ്കി​ലും ചി​ല​രി​ൽ ഈ ​കോ​ശ​ങ്ങ​ൾ ഒ​ന്നു​ചേ​ർ​ന്ന് ക​ട്ട​പി​ടി​ച്ച് പാ​ളി​ക​ളാ​യി ഇ​ള​കി പ്പോ​കു​ന്ന​തി​നെ​യാ​ണു നാം ​താ​ര​നെ​ന്നു പ​റ​യു​ന്ന​ത്.

ത​ല​യി​ലെ ത്വക്കി​ല​ുണ്ടാകുന്ന രോ​ഗ​ബാ​ധ​ക​ൾ, പ​ഴു​പ്പു​ക​ൾ, സോ​റി​യാ​സി​സ് പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ ഇ​വ താ​ര​നാ​യി തെ​റ്റി​ദ്ധ​രി​ക്കാ​നി​ട​യു​ണ്ട ്. താ​ര​ൻ നാ​ശി​നി​ക​ളാ​യ ഷാ​ന്പൂ താ​ൽ​ക്കാ​ലി​ക​മാ​യി താ​ര​നു പ​രി​ഹാ​ര​മു​ണ്ടാക്കു​മെ​ങ്കി​ലും​ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി ആ​ന്ത​രി​ക മ​രു​ന്നു​ക​ൾ ആ​വ​ശ്യ​മാ​യി വ​രാ​റു​ണ്ട ്. കാ​ച്ചി​യ എ​ണ്ണ ത​ല​യി​ൽ​തേ​ക്കു​ന്ന​തും ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ന്ന​തും ത​ല​യോ​ട്ടി വ​ര​ളൂ​ന്ന​ത് ത​ട​യാ​ൻ സ​ഹാ​യി​ക്കും.


അ​കാ​ലന​ര

ക​ഴി​ഞ്ഞ ത​ല​മു​റ​യെ അ​പേ​ക്ഷി​ച്ച് അ​ഞ്ചു മു​ത​ൽ പ​ത്തു വ​ർ​ഷം നേ​ര​ത്തെ​യാണ് ഇ​പ്പോ​ൾ മു​ടി ന​ര​യ്ക്കു​ന്ന​ത്. അ​ന്ത​രീ​ക്ഷ​ത്തി​ലും ജീ​വി​ത ശൈ​ലി​യി​ലും വ​ന്ന മാ​റ്റ​മാ​കാം ഇ​തി​നു കാ​ര​ണം. മു​ടി​യു​ടെ നി​റ​ത്തി​നു കാ​ര​ണ​മാ​യ മെ​ലാ​നി​ൻ എ​ന്ന വ​ർ​ണ​കം ശ​രീ​ര​ത്തി​ൽ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ കു​റ​യു​ന്ന​താ​ണ് ഈ ​അ​വ​സ്ഥ​യ്ക്കു കാ​ര​ണം. തൈ​റോ​യി​ഡ് ത​ക​രാ​റു​ക​ളും പാ​ര​ന്പ​ര്യ​വും വേ​ർ​ണേ​ഴ്​സ് സി​ൻ​ഡ്രം, തോം​സ​ണ്‍ സി​ൻ​ഡ്രം മു​ത​ലാ​യ ശാ​രീ​രി​ക രോ​ഗാ​വ​സ്ഥ​ക​ളും അ​കാ​ല ന​രയു​ണ്ടാക്കാം. കൃത്രിമ ഡൈ​ക​ൾ മു​ടി ആ​കെ ന​ര​യ്ക്കു​ന്ന​തി​ന്‍റെ ആ​ക്കം കൂ​ട്ടു​ന്നു. അ​കാ​ല ന​ര​യെ ഒ​രു പ​രി​ധി വ​രെ ഹോ​മി​യോ​പ്പ​തി മരു​ന്നു​ക​ൾ കൊ​ണ്ട ു നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കും.

അ​ലോ​പേ​ഷ്യ ഏ​രി​യേ​റ്റ എ​ന്ന ഓ​ട്ടോ ഇ​മ്മൂ​ണ്‍ രോ​ഗാ​വ​സ്ഥ​യി​ൽ, ത​ല​യി​ൽ ഒ​രി​ട​ത്തെ മു​ടി വ​ട്ട​ത്തി​ൽ കൊ​ഴി​ഞ്ഞു പോ​കു​ന്നു. ചി​ല​രി​ൽ ഇ​ത് ശ​രീ​ര​ത്തി​ലും കാ​ണാം. ക​രീ​രം സ്വ​ന്തം മു​ടി​വേ​രു​ക​ളെ ത​ന്നെ ന​ശി​പ്പി​ക്കു​ന്ന ഈ ​രോ​ഗാ​വ​സ്ഥ ചി​ല​രി​ൽ ത​നി​യെ മാ​റും, എ​ന്നാ​ൽ മ​റ്റു ചി​ല​രി​ൽ ഇ​തു വ്യാ​പി​ച്ച് ത​ല​മു​ടി മു​ഴു​വ​ൻ കൊ​ഴി​ഞ്ഞു പോ​കു​ന്ന അ​ലോ​പേ​ഷ്യ ടോ​ട്ടാ​ലി​സ് എ​ന്ന അ​വ​സ്ഥ​യും മ​റ്റു ചി​ല​രി​ൽ ഇ​തു വീ​ണ്ട ും വ​രു​ന്ന അ​വ​സ്ഥ​യും ഉ​ണ്ട ്. അ​തി​നാ​ൽ ചി​കി​ത്സ ചെ​യ്യു​ന്ന​താ​ണ് അ​ഭി​കാ​മ്യം. ഹോ​മി​യോ​പ്പ​തി​യി​ൽ ഇ​തി​നു വ​ള​രെ ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ണ്. ഇ​തു കൂ​ടാ​തെ ശ​സ്ത്ര​ക്രി​യ, പ്ര​സ​വം, ചി​ല മ​രു​ന്നു​ക​ൾ, മു​ടി​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ബാ​ഹ്യ സ​മ്മ​ർ​ദ്ദ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഫ​ല​മാ​യും മു​ടി​കൊ​ഴി​യാം .

ഇ​തിനെ വൈ​ദ്യ ഭാ​ഷ​യി​ൽ റ്റീ​ലോ​ജെ​ൻ എ​ഫ്ളൂ​വി​യം എ​ന്നു പ​റ​യുന്നു.എ​ന്നാ​ൽ ഇ​തു​പോ​ലെ കാ​ൻ​സ​ർ ചി​കി​ത്സ​യി​ലു​പ​യോ​ഗി​ക്കു​ന്ന കീ​മോ​തെ​റാ​പ്പി മ​രു​ന്നു​ക​ൾ കൊ​ണ്ട ുണ്ടാ​കാ​വു​ന്ന മു​ടി​കൊ​ഴി​ച്ചി​ലി​നെ ​അ​നൊ​ജെ​ൻ എ​ഫ്ളൂ​വി​യം എ​ന്നാ​ണു പ​റ​യു​ന്ന​ത്.

വി​ട്ടി​ൽ ചെ​യ്യാ​വു​ന്ന ല​ളി​ത​മാ​യ ചി​ല പോം​വ​ഴി​ക​ൾ

വെ​ളി​ച്ചെ​ണ്ണ​യും ആ​വ​ണ​ക്കെ​ണ്ണ​യും തു​ല്യഅ​ള​വി​ലെ​ടു​ത്ത് അ​തി​ൽ ഒ​രു മു​ട്ട​യു​ടെ വെ​ള്ള ചേ​ർ​ത്ത് അ​ടി​ച്ച് ത​ല​യി​ൽ പു​ര​ട്ടി​ക​ഴു​കു​ന്ന​തു വള​രെ ഫ​ല​പ്ര​ദ​മാ​ണ്. 4.5-5.5 പി​എ​ച്ച് വീ​ര്യം മാ​ത്ര​മു​ള്ള ക​ടു​പ്പം കു​റ​ഞ്ഞ ഷാ​ന്പൂ ഉ​പ​യോ​ഗി​ക്കു​ക. നാ​ട​ൻ വ​ഴി​ക​ളാ​യ ചെ​ന്പ​ര​ത്തി താ​ളി​യും ചീ​വ​യ്ക്ക പൊ​ടി താ​ളി​യു​മൊ​ക്കെ സു​ര​ക്ഷി​ത​മാ​ണ്. ഷാ​ന്പു ആ​ഴ്ച്ച​യി​ലൊ​രി​ക്ക​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി. മു​ട്ട വെ​ള്ള​യും ക​റ്റാ​ർ​വാ​ഴ പ​ൾ​പ്പും ക​ണ്ടീഷ​ണ​റാ​യി ഉ​പ​യോ​ഗി​ക്കാം. മു​ടി​യി​ഴ​ക​ളി​ൽ വി​ര​ലു​ക​ൾ വ​ട്ട​ത്തി​ൽ മ​സാ​ജു​ചെ​യ്യു​ന്ന​ത് ത​ല​യോ​ട്ടി​യി​ലേ​ക്കു​ള്ള ര​ക്ത ഓ​ട്ടം കൂ​ട്ടു​ക​യും മു​ടി ത്വ​രി​ത​ഗ​തി​യി​ൽ വ​ള​രു​ന്ന​തി​നു സ​ഹാ​യി​ക്കു​ക​യും ചെ​യ്യും.

മു​ടി​യു​ടെ ത​ക​രാ​റു​ക​ൾ​ക്ക് ഹോ​മി​യോ​പ്പ​തി ചി​കി​ത്സ

മു​ടി​യു​ടെ ത​ക​രാ​റു​ക​ൾ​ക്ക ്ഹോ​മി​യോ​പ്പ​തി ചി​കി​ത്സ വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്. മു​ടി വ​ള​രാ​നും, മു​ടി​കൊ​ഴി​ച്ചി​ലി​നും, താ​ര​നും അ​കാ​ല ന​ര​യ്ക്കും മ​രു​ന്നു ഹോ​മി​യോ​പ്പ​തി​യി​ലു​ണ്ട്.

രോ​ഗ​ത്തി​നു കാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​യും ശാ​രീ​രി​കാ​വ​സ്ഥക​ളെ​യും മാ​റ്റി ചി​കി​ൽ​സി​ക്കു​ന്ന​തി​നാ​ൽ പി​ന്നീ​ട് ആ ​രോ​ഗം നി​ങ്ങ​ളെ ശ​ല്യപ്പെ​ടു​ത്തു​ക​യു​മി​ല്ല എ​ന്ന​താ​ണു ഹോ​മി​യോ​പ്പ​തി ചി​കി​ൽ​സ​യു​ടെ ഒ​രു​ഗു​ണം. സ​മ്പ​ത്തി​ക ചെ​ല​വും വ​ള​രെ കു​റ​വാ​ണ്.

ചി​കി​ത്സാ പ​രി​ച​യ​വും നൈ​പു​ണ്യ​വു​മു​ള്ള ഹോ​മി​യോ​പ്പ​തി​യി​ൽ അം​ഗീ​കൃത ചി​കി​ത്സാ യോ​ഗ്യ​ത​യു​ള്ള​വ​രെ മാ​ത്രം കാ​ണി​ക്കു​ക.

ഒ​ാരോ രോ​ഗി​യു​ടെയും​ ശ​ാരീ​രിക മാ​ന​സി​ക പ്രത്യേ​ക​ത​ക​ള​നു​സ​രി​ച്ച് ഒ​രു താ​ഴി​ന് ഒ​രു താ​ക്കോ​ലെ​ന്ന പോ​ലെ മ​രു​ന്നു വ്യ​ത്യാ​സ​പ്പെ​ടു​മെ​ന്ന​തി​നാ​ൽ ഹോ​മി​യോ​പ്പ​തി​യി​ൽ ഒ​രു ത​രം ഒ​റ്റ​മൂ​ലി പ്ര​യോ​ഗ​ങ്ങ​ളു​മി​ല്ല എ​ന്നു മ​ന​സ്സി​ലാ​ക്കു​ക. അ​ങ്ങ​നെ​യു​ള്ള ചി​കി​ൽ​സ​ക​ളെ ക​ണ്ണു​മ​ട​ച്ച് വി​ശ്വ​സി​ക്ക​രു​ത്.

ഡോ.​റി​ജു​ല കെ.​പി
BHMS PGDGC( PSY .COUNS)
ഹ​രി​ത ഒ​ർ​ഗാ​നി​ക് ഹെ​ർ​ബ​ൽ​സ്
തൊ​ണ്ടി​യി​ൽ 670673, ഫോൺ- 9400447235