ഹൃദയാരോഗ്യത്തിനു സീതപ്പഴം
Monday, October 22, 2018 2:18 PM IST
വി​റ്റാ​മി​ൻ സി, ​എ, ബി6 ​എ​ന്നീ പോ​ഷ​ക​ങ്ങ​ൾ ധാ​രാ​ള​മ​ട​ങ്ങി​യ ഫ​ല​മാ​ണു സീ​ത​പ്പ​ഴം(custard apple) പൊട്ടാ​സ്യം, മ​ഗ്നീ​ഷ്യം, ഫോ​സ്ഫ​റ​സ്, കോ​പ്പ​ർ, സോ​ഡി​യം തു​ട​ങ്ങി​യ ധാ​തു​ക്ക​ളും അ​തി​ലു​ണ്ട്. ധാ​രാ​ളം ഉൗ​ർ​ജ​മ​ട​ങ്ങി​യ ഫ​ലം. ക്ഷീ​ണ​വും ത​ള​ർ​ച്ച​യും പേ​ശി​ക​ളു​ടെ ശ​ക്തി​ക്ഷ​യ​വും അ​ക​റ്റു​ന്നു. മ​ധു​രം കൂ​ടു​ത​ലാ​യ​തി​നാ​ൽ ശ​രീ​ര​ത്തിെ​ൻ​റ മെ​റ്റ​ബോ​ളി​ക് നി​ര​ക്ക് (നാം ​ക​ഴി​ക്കു​ന്ന ആ​ഹാ​രം ദ​ഹി​ച്ച് പോ​ഷ​ക​ങ്ങ​ൾ ശ​രീ​ര​ത്തി​ലേ​ക്കു വ​ലി​ച്ചെ​ടു​ക്ക​പ്പെ​ടു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് മെ​റ്റ​ബോ​ളി​സം.) കൂട്ടുന്നു. വി​ശ​പ്പു​ണ്ടാ​ക്കു​ന്നു. കൂ​ടു​ത​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നി​ട​യാ​കു​ന്നു. മെ​ലി​ഞ്ഞ​വ​ർ ത​ടി​കൂട്ടാ​ൻ സീ​ത​പ്പ​ഴം ക​ഴി​ക്കു​ന്ന​തു ഗു​ണ​പ്ര​ദം.

ഫ​ല​ത്തിന്‍റെ മാം​സ​ള​മാ​യ, ത​രി​ത​രി​യാ​യി ക്രീം ​പോ​ലെ​യു​ള​ള ഭാ​ഗം പോ​ഷ​ക​സ​മൃ​ദ്ധം, പ​ക്ഷേ, കു​രു ക​ഴി​ക്ക​രു​ത്; ആ​രോ​ഗ്യ​ത്തി​നു ന​ന്ന​ല്ല. ഫ​ല​ത്തി​നു​ള​ളി​ൽ പു​ഴു കാ​ണ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള​ള​തി​നാ​ൽ ക​ഴി​ക്കും​മു​ന്പു ശ്ര​ദ്ധി​ക്ക​ണം.

ആന്‍റി ഓക്സിഡന്‍റ് സമൃദ്ധം

വി​റ്റാ​മി​ൻ സി ​ആ​ന്‍റി ഓ​ക്സി​ഡ​ൻ​റാ​ണ്. ശ​രീ​ര​കോ​ശ​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​ൽ ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുക​ൾ നി​ർ​ണാ​യ​ക ​പ​ങ്കു വ​ഹി​ക്കു​ന്നു. പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. രോ​ഗാ​ണു​ക്ക​ളെ തു​ര​ത്തു​ന്നു. സീ​ത​പ്പ​ഴ​ത്തിന്‍റെ ആന്‍റി ഓ​ക്സി​ഡന്‍റ് ഗു​ണം ചി​ല​ത​രം കാ​ൻ​സ​റു​ക​ൾ ത​ട​യു​ന്ന​തി​നു സ​ഹാ​യ​ക​മെ​ന്നു ഗ​വേ​ഷ​ക​ർ. അ​വ​യി​ലു​ള​ള അസെറ്റോജെനിന്‌, ആൽക്ക ലോയ്ഡുകൾ എ​ന്നി​വ ആ​രോ​ഗ്യ​മു​ള​ള കോ​ശ​ങ്ങ​ൾ​ക്കു കേ​ടു​വ​രു​ത്താ​തെ കാ​ൻ​സ​ർ​കോ​ശ​ങ്ങ​ളെ മാ​ത്രം ന​ശി​പ്പി​ക്കു​ന്നു. അതിലുള്ള ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുക​ളും കാ​ൻ​സ​റി​നെ​തി​രേ പോ​രാ​ടു​ന്നു. ശ​രീ​ര​കോ​ശ​ങ്ങ​ളി​ലെ ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ ഇ​വ നി​ർ​വീ​ര്യ​മാ​ക്കു​ന്നു.

സീ​ത​പ്പ​ഴ​ത്തി​ലു​ള​ള വി​റ്റാ​മി​ൻ സി​യും റൈ​ബോ​ഫ്ളാ​വി​ൻ എ​ന്ന ആ​ന്‍റി ഓ​ക്സി​ഡ​ന്‍റും ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ തു​ര​ത്തു​ന്നു. ഇ​തു കാ​ഴ്ച​ശ​ക്തി മെ​ച്ച​മോ​ടെ നി​ല​നി​ർ​ത്തു​ന്ന​തി​നും സ​ഹാ​യ​കം.
സീ​ത​പ്പ​ഴ​ത്തി​ൽ നാ​രു​ക​ൾ ധാ​രാ​ളം. അ​തു കു​ട​ലു​ക​ൾ​ക്കു സം​ര​ക്ഷ​ണം ന​ല്കു​ന്നു. വി​ഷ​മാ​ലി​ന്യ​ങ്ങ​ൾ കു​ട​ലി​ൽ നി​ന്നു ശ​രീ​ര​ത്തി​ലേ​ക്ക് ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ടാ​നു​ള​ള സാ​ധ്യ​ത ത​ട​യു​ന്നു. കു​ട​ൽ, ക​ര​ൾ എ​ന്നി​വ​യെ സം​ര​ക്ഷി​ക്കു​ന്നു. സ്ത​നാ​ർ​ബു​ദ​ത്തി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു.

ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു സീ​ത​പ്പ​ഴം

ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു സീ​ത​പ്പ​ഴം ഗു​ണ​ക​രം. സീ​ത​പ്പ​ഴ​ത്തി​ൽ സോ​ഡി​യ​വും പൊട്ടാ​സ്യ​വും സം​തു​ലി​ത നിലയിലാണ്. അ​ത് ര​ക്ത​സ​മ്മർ​ദ വ്യ​തി​യാ​ന​ങ്ങ​ൾ നി​യ​ന്ത്രി​ത​മാ​കു​ന്ന​തി​നു സ​ഹാ​യ​കം. സീ​ത​പ്പ​ഴ​ത്തി​ൽ ഉ​യ​ർ​ന്ന തോ​തി​ൽ അ​ട​ങ്ങി​യ മ​ഗ്നീ​ഷ്യം ഹൃ​ദ​യ​ പേ​ശി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം. ഹൃ​ദ​യാ​ഘാ​തം, സ്ട്രോ​ക് എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.

സീ​ത​പ്പ​ഴ​ത്തി​ലു​ള​ള നാ​രു​ക​ളും നി​യാ​സി​ൻ എ​ന്ന ആ​ന്‍റിഓ​ക്സി​ഡ​ൻ​റും ചീ​ത്ത കൊ​ള​സ്ട്രോ​ൾ (എ​ൽ​ഡി​എ​ൽ)​കു​റ​യ്ക്കു​ന്ന​തി​നും ന​ല്ല കൊ​ള​സ്ട്രോ​ൾ(​എ​ച്ച്ഡി​എ​ൽ) കൂട്ടുന്ന​തി​നും സ​ഹാ​യ​കം. കു​ട​ലി​ൽ നി​ന്നു കൊ​ള​സ്ട്രോ​ൾ ശ​രീ​ര​ത്തി​ലേ​ക്കു വ​ലി​ച്ചെ​ടു​ക്ക​പ്പെ​ടു​ന്ന​തു ത​ട​യു​ന്ന​തി​നും സ​ഹാ​യ​കം. ശ​രീ​ര​ത്തി​ലേ​ക്കു ഷു​ഗ​ർ വ​ലി​ച്ചെ​ടു​ക്ക​പ്പെ​ടു​ന്ന​തിന്‍റെ വേ​ഗം കു​റ​യ്ക്കു​ന്ന​തി​നു സീ​ത​പ്പ​ഴ​ത്തി​ലെ നാ​രു​ക​ൾ ഗു​ണ​പ്ര​ദം. ഇ​തു ടൈ​പ്പ് 2 പ്ര​മേ​ഹ​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം. എ​ന്നാ​ൽ മ​ധു​രം ഏ​റെ​യാ​യ​തി​നാ​ൽ പ്ര​മേ​ഹ​ബാ​ധി​ത​ർ സീ​ത​പ്പ​ഴം മി​ത​മാ​യി മാ​ത്രം ക​ഴി​ക്കു​ക. ഇ​ക്കാ​ര്യ​ത്തി​ൽ കു​ടും​ബ ഡോ​ക്ട​ർ, ഡ​യ​റ്റീ​ഷ​ൻ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശം സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്.

പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​ന്

പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​നു സീ​ത​പ്പ​ഴം സ​ഹാ​യ​കം.​സീ​ത​പ്പ​ഴ​ത്തി​ൽ ഉ​യ​ർ​ന്ന തോ​തി​ൽ അ​ട​ങ്ങി​യ മ​ഗ്നീ​ഷ്യം ശ​രീ​ര​ത്തി​ലെ ജ​ലാം​ശം സം​തു​ല​നം ചെ​യ്യു​ന്നു, റു​മാ​റ്റി​സം, സ​ന്ധി​വാ​തം എ​ന്നി​വ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ കു​റ​യ്ക്കു​ന്നു. പേ​ശി​ക​ളു​ടെ ത​ള​ർ​ച്ച കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം. സീ​ത​പ്പ​ഴ​ത്തി​ലു​ള​ള കാ​ൽ​സ്യ​വും എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു സ​ഹാ​യ​കം.

ആമാശയത്തിന്‍റെ ആരോഗ്യത്തിന്

ദ​ഹ​ന​ക്കേ​ടു മൂ​ല​മു​ള​ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു പ്ര​തി​വി​ധി​യാ​യും സീ​ത​പ്പ​ഴം ഗു​ണ​പ്ര​ദം. കു​ട​ലി​ൽ നി​ന്നു വി​ഷ​മാ​ലി​ന്യ​ങ്ങ​ളെ പു​റ​ന്ത​ള​ളു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സ​ഹാ​യ​കം. ആ​മാ​ശ​യ​വു​മാ​യി ബ​ന്ധ​മു​ള​ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​യ നെ​ഞ്ചെ​രി​ച്ചി​ൽ, അ​ൾ​സ​ർ, അ​സി​ഡി​റ്റി, ഗ്യാ​സ്ട്രൈ​റ്റി​സ് തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും സീ​ത​പ്പ​ഴം ഗു​ണ​പ്ര​ദം. ഇ​ട​ത്ത​രം വ​ലു​പ്പ​മു​ള​ള ഒ​രു സീ​ത​പ്പ​ഴ​ത്തി​ൽ ആ​റു ഗ്രാം ​ഡ​യ​റ്റ​റി നാ​രു​ക​ളു​ണ്ട്. ഇ​ത് ശ​രീ​ര​ത്തി​ന് ഒ​രു ദി​വ​സം ആ​വ​ശ്യ​മാ​യ​തിന്‍റെ 90 ശ​ത​മാ​നം വ​രും. മ​ല​ബ​ന്ധം അ​ക​റ്റു​ന്ന​തി​നും നാ​രു​ക​ൾ സ​ഹാ​യ​കം. ബി ​കോ​പ്ല​ക്സ് വി​റ്റാ​മി​നു​ക​ൾ സീ​ത​പ്പ​ഴ​ത്തി​ൽ ധാ​രാ​ളം. ത​ല​ച്ചോ​റി​ലെ ന്യൂ​റോ​ണു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ഇ​വ നി​യ​ന്ത്രി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ സ്ട്ര​സ്, ടെ​ൻ​ഷ​ൻ, ഡി​പ്ര​ഷ​ൻ തു​ട​ങ്ങി​യ മാ​ന​സി​ക വി​ഷ​മ​ത​ക​ൾ കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം. പാ​ർ​ക്കി​ൻ​സ​ണ്‍​സ് രോ​ഗ സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നും സീ​ത​പ്പ​ഴം ഗു​ണ​പ്ര​ദം.

സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന്

സീ​ത​പ്പ​ഴ​ത്തി​ൽ ഉ​യ​ർ​ന്ന അ​ള​വി​ൽ അ​ട​ങ്ങി​യ ഇ​രു​ന്പ് വി​ള​ർ​ച്ച​യി​ൽ നി​ന്നു സം​ര​ക്ഷി​ക്കു​ന്നു. ഗ​ർ​ഭി​ണി​ക​ളു​ടെ​യും ഗ​ർ​ഭ​സ്ഥ​ശി​ശു​വിന്‍റെയും ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം. അ​തി​ലു​ള​ള വി​റ്റാ​മി​ൻ എ, ​സി എ​ന്നി​വ ഗ​ർ​ഭ​സ്ഥ​ശി​ശു​വിന്‍റെ ച​ർ​മം, ക​ണ്ണു​ക​ൾ, മു​ടി എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം.

ഗ​ർ​ഭി​ണി​ക​ൾ സീ​ത​പ്പ​ഴം ശീ​ല​മാ​ക്കു​ന്ന​ത് കു​ഞ്ഞിന്‍റെ ആരോഗ്യകരമായ വ​ള​ർ​ച്ച​യ്ക്കും ത​ല​ച്ചോ​റിന്‍റെ വി​കാ​സ​ത്തി​നും സ​ഹാ​യ​കം. ഗ​ർ​ഭ​കാ​ല​ത്തു​ണ്ടാ​കു​ന്ന മ​നം​പി​ര​ട്ടൽ, ഛർ​ദി എ​ന്നി​വ ത​ട​യു​ന്ന​തി​നും ഉ​ത്ത​മം. മാ​സം തി​ക​യാ​തെ​യു​ള​ള പ്ര​സ​വം ഒ​ഴി​വാ​ക്കു​ന്ന​തി​നും ഗു​ണ​പ്ര​ദം.
മു​ല​പ്പാ​ലിന്‍റെ ഉ​ത്പാ​ദ​നം കൂട്ടുന്ന​തി​നും ഗു​ണ​പ്ര​ദം. സീ​ത​പ്പ​ഴ​ത്തി​ലു​ള​ള ആ​ന്‍റി ഓ​ക്സി​ഡ​ൻ​റു​ക​ൾ അ​ണു​ബാ​ധ ത​ട​യു​ന്ന​തി​നു സ​ഹാ​യ​കം.

ചർമസംരക്ഷണത്തിന്

സീ​ത​പ്പ​ഴ​ത്തി​ലു​ള​ള വി​റ്റാ​മി​ൻ സി, ​എ, ബി, ​മ​റ്റ് ആ​ന്‍റി ​ഓ​ക്സി​ഡ​ന്‍റുക​ൾ എ​ന്നി​വ ച​ർ​മ​ത്തിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ച​ർ​മ​ത്തി​ലെ മു​റി​വു​ക​ൾ ഭേ​ദ​പ്പെ​ടു​ന്ന​തി​നും പു​തി​യ പാ​ളി ച​ർ​മ​കോ​ശ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​തി​നും സ​ഹാ​യ​കം. സീ​ത​പ്പ​ഴം ശീ​ല​മാ​ക്കി​യാ​ൽ ച​ർ​മ​ത്തി​ൽ ചു​ളി​വു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തു ത​ട​യാം. ച​ർ​മ​ത്തിന്‍റെ ഇ​ലാ​സ്തി​കത കൂട്ടാം. ​അ​തി​ലു​ള​ള വി​റ്റാ​മി​ൻ സി ​ച​ർ​മ​കോ​ശ​ങ്ങ​ളി​ലെ ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളോ​ടു പൊ​രു​തി ച​ർ​മ​ത്തിന്‍റെ തി​ള​ക്ക​വും ആ​രോ​ഗ്യ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്നു. പ്രാ​യ​മാ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെു ച​ർ​മ​ത്തി​ൽ പാ​ടു​ക​ളും മ​റ്റും രൂ​പ​പ്പെ​ടു​ന്ന​തു ത​ട​യു​ന്നു. യു​വ​ത്വം നി​ല​നി​ർ​ത്തു​ന്നു. സൂ​ര്യ​പ്ര​കാ​ശ​ത്തി​ലെ ദോ​ഷ​ക​ര​മാ​യ കി​ര​ണ​ങ്ങ​ളി​ൽ നി​ന്നു ച​ർ​മം സം​ര​ക്ഷി​ക്കു​ന്നു. പു​തി​യ ച​ർ​മ​കോ​ശ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന പ്ര​വ​ർ​ത്ത​നം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നും അ​തി​ലെ ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുക​ൾ സ​ഹാ​യ​കം.

മു​ഖ​ക്കു​രു​വിന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു കൗ​മാ​ര​ത്തെ സംര​ക്ഷി​ക്കു​ന്ന​തി​നും സീ​ത​പ്പ​ഴം ഗു​ണ​പ്ര​ദം. ച​ർ​മ​ത്തി​ലെ സെ​ബേ​ഷ്യ​സ് ഗ്ര​ന്ഥി​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന സേ​ബ​ത്തിന്‍റെ ഉ​ത്പാ​ദ​നം കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് ഇ​തു സാ​ധ്യ​മാ​കു​ന്ന​ത്. സീ​ത​പ്പ​ഴ​ത്തിന്‍റെ മാം​സ​ള​ഭാ​ഗം നാ​ര​ങ്ങാ​നീ​രു​മാ​യി ചേ​ർ​ത്തു കു​ഴ​ന്പു​രൂ​പ​ത്തി​ലാ​ക്കി ആ​ഴ്ച​യി​ൽ മൂ​ന്നു​ത​വ​ണ മു​ഖ​ത്തു പു​രു​ക. മു​ഖ​ക്കു​രു​വിന്‍റെ ആ​ക്ര​മ​ണം കു​റ​യും. നീ​രും വേ​ദ​ന​യും കു​റ​യ്ക്കു​ന്ന സീ​ത​പ്പ​ഴ​ത്തിന്‍റെ സ്വ​ഭാ​വ​ഗുണവും ഇ​വി​ടെ പ്ര​യോ​ജ​ന​പ്ര​ദം. സീ​ത​പ്പ​ഴ​ത്തി​ലെ നാ​രു​ക​ളും ആ​ന്‍റി ഓ​ക്സി​ഡന്‍റുക​ളും ശ​രീ​ര​ത്തി​ൽ നി​ന്നു വി​ഷ​മാ​ലി​ന്യ​ങ്ങ​ൾ പു​റ​ന്ത​ള​ളു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സ​ഹാ​യ​കം. ഇ​തു ച​ർ​മ​ത്തിന്‍റെ തി​ള​ക്ക​വും ആ​രോ​ഗ്യ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്നു.

മുടിയുടെ ആരോഗ്യത്തിന്

മു​ടി​യു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന കൊ​ളാ​ജെ​ൻ എ​ന്ന പ്രോട്ടീന്‍റെ അ​ള​വു കൂട്ടു​ന്നതി​നു സീ​ത​പ്പ​ഴ​ത്തി​ലെ വി​റ്റാ​മി​ൻ സി ​സ​ഹാ​യ​കം. അ​തി​ൽ ഉ​യ​ർ​ന്ന തോ​തി​ൽ അ​ട​ങ്ങി​യ കോ​പ്പ​ർ അ​കാ​ല​ന​ര ത​ട​യു​ന്നു. മു​ടി​യു​ടെ സ്വാ​ഭാ​വി​ക നി​റം നി​ല​നി​ർ​ത്തു​ന്നു. മു​ടി​കൊ​ഴി​ച്ചി​ൽ ത​ട​യു​ന്നു: