കിഡ്നി ശരിയായി പ്രവർത്തിക്കാത്തവർ പൊട്ടാസ്യം അടങ്ങിയ ആഹാരം വർജ്ജിക്കുന്നതാണ് ഉത്തമം. രക്തത്തിൽ അധികമായുള്ള പൊട്ടാസ്യത്തിനെ അരിച്ചുകളയാനുള്ള കഴിവ് കിഡ്നിക്കില്ലാത്തതിനാൽ പൈനാപ്പിൾ ഇത്തരം രോഗികൾക്ക് കൊടുക്കരുത്.
ബ്രോമിലെയ്ൻ ഒരു meat tenderizer ആണ്. അതിനാൽ ചിലരിൽ ഇത് ചുണ്ടുപൊട്ടൽ, വായിലെ തൊലിപോകൽ, ശ്വാസം മുട്ടൽ എന്നിങ്ങനെയുള്ള ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ചിലരിൽ ഇത് താത്കാലികം ആണ്. കടുത്ത അലർജിയുടെ ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് പൈനാപ്പിൾ നൽകരുത്.ഷുഗർ ധാരാളമായുള്ളതിനാൽ പ്രമേഹ രോഗികൾക്ക് പൈനാപ്പിൾ ഒരു നിശ്ചിത അളവിൽ മാത്രമെ നൽകാവൂ.
ബ്രോമിലെയ്ൻ രക്തം കട്ട പിടിക്കാതിരിക്കാൻ സഹായിക്കും. ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്ന് നല്കാറുണ്ട്. ഇത്തരം രോഗികൾക്ക് പൈനാപ്പിൾ നൽകരുത്.
വിവരങ്ങൾ: അഡ്വ. ജോണി മെതിപ്പാറ.
പ്രീന ഷിബു തുരുത്തിപ്പിള്ളിണ്