ചുവപ്പുനിറം
ചോദ്യം: ഞാൻ 50 വയസുള്ള വ്യക്തിയാണ്. എന്‍റെ ലിംഗാഗ്രത്തിൽ ഇടയ്ക്കിടെ ചുവപ്പുനിറം കാണുന്നു. അല്പദിവസത്തിനു ശേഷം അപ്രത്യക്ഷമാവും. പിന്നീട് വീണ്ടും വരികയും ചെയ്യും. ഇതെന്താണുഡോക്ടർ ഈ അസുഖം ഭേദമാവുമോ

മാത്യു, താമരശേരി

താങ്കൾക്കു കാൻഡിഡ എന്ന പൂപ്പൽ മൂലമുള്ള ചർമരോഗമാണ്. ശരീരത്തിൽ നനവ് കൂടിയ ഭാഗങ്ങളെയാണ് സാധാരണ പൂപ്പൽ ബാധിക്കുന്നത്.

പ്രമേഹരോഗ ബാധിതരിൽ പൂപ്പൽ ബാധയുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. നിങ്ങൾ എത്രയും പെട്ടെന്നു പ്രമേഹരോഗം നിർണയിക്കാനുള്ള രക്തപരിശോധനയ്ക്കു വിധേയനാവുക, ഒപ്പം ഒരു ചർമരോഗ വിദഗ്ധനെ കണ്ട് ചികിത്സ സ്വീകരിക്കുക.