പ്രായം ഏറുന്നതിനനുസരിച്ച് ലൈംഗിക സംതൃപ്തിയിൽ കുറവു വരുമോ?
? ഡോക്ടർ, പ്രായം ഏറുന്നതിനനുസരിച്ച് ലൈംഗിക സംതൃപ്തിയിൽ കുറവു വരുമെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ശരിയാണോ?

= പ്രായം കൂടുന്തോറും ലൈംഗിക സംതൃപ്തിയും കുറഞ്ഞു വരുമെന്നാണ് പൊതുവേയുള്ള ധാരണ.
പ്രായമേറുന്തോറും ശരീരത്തിെൻറ പ്രവർത്തന വേഗവും ക്ഷമതയും കുറയുമെന്നതു ശരിയാണ്. ചിലരിൽ സംവേദനക്ഷമതയിലും കുറവു വരാം. ഈ മാറ്റങ്ങൾ ലൈംഗികാസ്വാദനത്തെ ചെറുപ്പത്തിലെ തീവ്രതയിൽ ആസ്വദിക്കാൻ കുറച്ചൊന്നു തടസമായേക്കാം.


എന്നാൽ പ്രായമേറുന്തോറും സെക്സിലെ പരിചയവും പ്രാഗല്ഭ്യവും കൂടി വരും എന്ന കാര്യം പ്രായമേറുന്നവരുടെ ആസ്വാദ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഈ രണ്ടു കാര്യങ്ങളും ഒരുമിച്ചു പരിഗണിക്കുമ്പോൾ ലൈംഗിക സംതൃപ്തിയിൽ കാര്യമായ കുറവ് പ്രായമേറുന്നത് കൊണ്ട് ഉണ്ടാകേണ്ടതില്ല.