ലൈംഗികോത്തേജത്തിൽ വ്യത്യാസമുണ്ടോ?
ലൈംഗികമായ ഉത്തേജനം പുരുഷനിൽ അധികവും സംഭവിക്കുന്നതു കാഴ്ചയിലൂടെയാണ്. സ്ത്രീയുടെ നഗ്നത, ചിത്രങ്ങൾ, വീഡിയോ തുടങ്ങിയവ കാണുമ്പോൾ പുരുഷൻ ഉത്തേജിതനാകുന്നു. എന്നാൽ സ്ത്രീയുടെ കാര്യത്തിൽ കാഴ്ചയിലൂടെ ലഭിക്കുന്ന സംവേദനങ്ങളല്ല ലൈംഗികോത്തേജനത്തിന്റെ പ്രധാന ഉറവിടം.

മറിച്ച് സ്ത്രീയുടെ വിചാരങ്ങളും വികാരങ്ങളുമാണ് ഉത്തേജനത്തിലേക്ക് നയിക്കുന്നത്.
പുരുഷനോട് വൈകാരികമായ അടുപ്പം തോന്നിയാലേ സ്ത്രീ, ലൈംഗികമായ ഉത്തേജിതയാകു. പങ്കാളിയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയും ആശയവിനിമയം നടത്തുകയും സന്തോഷിപ്പിക്കുകയും സുരക്ഷിതബോധം നൽകുകയും ചെയ്യാൻ തയാറാകുന്ന പുരുഷനോട് സെക്സിന് സ്ത്രീ എളുപ്പം തയാറാകും.