ലൈംഗിക സംതൃപ്തി ഒരുപോലാണോ?
1. ലൈംഗിക സംതൃപ്തി പുരുഷനും സ്ത്രീയും അനുഭവിക്കുന്നതിൽ വ്യത്യാസമുണ്ടോ ?

ആർ. കൊയിലാണ്ടി

ലൈംഗിക സംതൃപ്തി ആപേക്ഷികമായ കാര്യമാണ്. ഓരോരുത്തരുടെയും പ്രതീക്ഷയുടെയും ആഗ്രഹത്തിന്റെയും അടിസ്‌ഥാനത്തിലാണ് ലഭിക്കുന്നത്. നിലവിൽ രതിമൂർച്ഛ അനുഭവിക്കുന്ന സ്ത്രീക്ക് അതു കിട്ടാതെ വന്നാൽ സംതൃപ്തി ലഭിക്കില്ല. എന്നാൽ ഇതുവരെ രതിമൂർച്ഛ അനുഭവിച്ചിട്ടില്ലാത്ത സ്ത്രീക്കാവട്ടെ സംതൃപ്തി നേടാൻ രതിമൂർച്ഛ വേണമെന്നുമില്ല. പുരുഷനിൽ സ്ഖലനവും രതിമൂർച്ഛയും രണ്ടു കാര്യങ്ങളാണ്.


സ്ഖലനത്തോടൊപ്പം പുരുഷന് രതിമൂർച്ഛയും സംഭവിക്കുന്നതിനാൽ അവ ഒന്നാണെന്ന് കരുതാറുണ്ട്. പക്ഷേ ഇവ രണ്ടും വ്യത്യസ്തങ്ങളായ കാര്യങ്ങളാണ്. എന്നാൽ സ്ത്രീകളിലാകട്ടെ സ്ഖലനം കാണില്ല. ശരീരം പെട്ടെന്ന് ശക്‌തിയായി മുറുകി അയയുന്നതാണ് സ്ത്രീയിൽ രതിമൂർച്ഛാലക്ഷണം.

പങ്കാളികൾ തമ്മിലുള്ള വൈകാരികമായ അടുപ്പമാണ് മിക്കപ്പോഴും സംതൃപ്തിയുടെ അളവ് നിശ്ചയിക്കുന്നത്.

–ഡോ. സാം പി.ഏബ്രഹാം