പുരുഷന്മാര്‍ പതിവായി ചൂടുവെളളത്തിൽ കുളിക്കുന്നത് ഒഴിവാക്കണം
* ശക്‌തിയേറിയ ആന്റി ഓക്സിഡന്റായ വിറ്റാമിൻ ഇ അടങ്ങിയ സൂര്യകാന്തി എണ്ണ, സസ്യഎണ്ണ, നട്സ്എന്നിവ ലൈംഗികാരോഗ്യത്തിന് ഉത്തമം.

* പുരുഷൻമാർ പതിവായി ചൂടുവെളളത്തിൽ കുളിക്കുന്നത് ഒഴിവാക്കണം. പുരുഷബീജങ്ങളുടെ ഉത്പാദനത്തിന് ശരീരതാപനിലയിലും താഴ്ന്ന ഊഷ്മാവാണ് അനുയോജ്യം. താപനില കൂടുന്നത് ബീജങ്ങളുടെ ഉത്പാദനത്തെ ബാധിക്കുന്നു. ഇറുക്കമുളള അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതും ഒഴിവാക്കുക. ബോക്സർ ഷോർട്സ് ഉപയോഗിക്കുന്നതു വൃഷണത്തിനു സമീപമുളള രക്‌തസഞ്ചാരം വർധിപ്പിക്കുന്നതിനു സഹായകം.

* സെലിനിയം അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഡയറ്റിൽ ഉൾപ്പെടുത്തുക. തവിടുകളയാത്ത അരി, ഓട്സ് എന്നിവ കഴിക്കുന്നതു ഗുണപ്രദം.

* ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ആഹാരത്തിന്റെ ഭാഗമാക്കുക. ഒമേഗ 3 ഫാററി ആസിഡുകൾ അടങ്ങിയ മത്സ്യം ഡയറ്റിൽ ഉൾപ്പെടുത്തുക.

* സോയാബീൻ ആഹാരത്തിലുൾപ്പെടുത്തുക.

* ആന്റി ഓക്സിഡൻഡന്റുകൾ ധാരാളമടങ്ങിയ ആഹാരം ശീലമാക്കുക. പഴങ്ങളും പച്ചക്കറികളും കഴിക്കുക.

* ഉളളി, വെളുത്തുളളി, ഇഞ്ചി, ബദാം പരിപ്പ്, ഈന്തപ്പഴം, ഏത്തപ്പഴം, മുരിങ്ങയില എന്നിവയും ലൈംഗികാരോഗ്യത്തിന് ഉത്തമം.


* രക്‌തശുദ്ധീകരണത്തിനു സഹായിക്കുന്ന ആഹാരം ശീലമാക്കുക. ചീര, ഉഉഉി എന്നിവ കഴിക്കുന്നതു ഗുണപ്രദം.

* പുകവലി ഉപേക്ഷിക്കുക. പുകവലി പ്രത്യുത്പാദനക്ഷമത കുറയ്ക്കുന്നു. ഇതു പങ്കാളിയുടെ ഗർഭധാരണസാധ്യത കുറയ്ക്കുന്നു. പുകവലിക്കാർക്കു പിറക്കുന്ന കുട്ടികളുടെ ആരോഗ്യത്തെും അതു ബാധിക്കുന്നു. ശിശുക്കളിലെ ശ്വസനസംബന്ധമായ തകരാറുകൾക്കു കാരണമാകുന്നു. പുകവലി ജീവിതപങ്കാളിയുടെ ആരോഗ്യത്തിനും ദോഷകരം.

* മദ്യപാനം ഉപേക്ഷിക്കുക. മദ്യം ബീജങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നു.

* ഉത്കണ്ഠ, ടെൻഷൻ എന്നിവ അകറ്റി നിർത്തുക. ടെൻഷൻ ശരീരത്തിലെ ഹോർമോൺ നിലയിൽ മാറ്റം വരുത്തുന്നു. അത് വന്ധ്യതയ്ക്കിടയാക്കും.

* ആരോഗ്യജീവിതത്തിന് അനുയോജ്യമായ ആഹാരരീതി ശീലമാക്കുക. പോഷകസമൃദ്ധമായ ആഹാരം കഴിക്കുക.

* വ്യായാമം ശീലമാക്കുക. മാനസികസമ്മർദം ഒഴിവാക്കുക.

ടി.ജി.ബൈജുനാഥ്